For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കല്‍ മരണ വീട്ടില്‍ വച്ചാണ് ഒരാള്‍ അത് ചോദിച്ചത്! വിടാതെ കൂടിയ ചോദ്യത്തെക്കുറിച്ച് ആസിഫ്

  |

  മലയാള സിനിമയിലെ യൂത്തന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. സിനിമയില്‍ പാരമ്പര്യമോ ഗോഡ് ഫാദറോ ഇല്ലാതെയാണ് ആസിഫ് അലി കടന്നു വരുന്നത്. പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ മലയാള സിനിമയിലെ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു ആസിഫ് അലി. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ആസിഫ് അലി. ഇന്ന് മലയാള സിനിമയില്‍ മറ്റാര്‍ക്കും കവരാന്‍ സാധിക്കാത്ത വിധം ഒരിടം സ്വന്തം പേരിലാക്കിക്കഴിഞ്ഞിരിക്കുകയാണ് ആസിഫ് അലി.

  Also Read: 'ലോകം എനിക്കെതിരെ തിരിഞ്ഞാലും... നീയാണ് എന്റെ ജീവിതം'; മകളെ കുറിച്ച് അമൃത സുരേഷ്, 'ബാല മകളെ മറന്നോ?'

  ശ്യാമ പ്രസാദ് ഒരുക്കിയ ഋതു എന്ന സിനിമയിലൂടെയായിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. ആസിഫ് അലിക്കൊപ്പം റിമ കല്ലിങ്കലും നിഷാനും അരങ്ങേറിയ സിനിമയായിരുന്നു ഇത്. പിന്നീട് നിരവധി സിനിമകളിലൂടെ ആസിഫ് സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോള്‍ അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ആസിഫ് അലി.

  അതേസമയം, അഭിനയം, സിനിമ എന്നൊക്കെ പറഞ്ഞ് താന്‍ ഇറങ്ങിയപ്പോള്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് ആസിഫ് പറയുന്നു. കഴിഞ്ഞ ദിവസം റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്. ആസിഫ് അലിയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'മക്കൾക്ക് ആ സ്വഭാവം ഇല്ലാത്തതിൽ സന്തോഷം'; ഷാരൂഖിന്റെ മോശം ശീലങ്ങളെ പറ്റി ​ഗൗരി ഖാൻ

  കുടുംബത്തിനും സൗഹൃദങ്ങള്‍ക്കും വലിയ വിലകൊടുക്കുന്ന വ്യക്തിയാണ് ആസിഫ് അലി. കുടുംബത്തോടുള്ള തന്റെ സ്‌നേഹം ആസിഫ് അലി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ എപ്പോഴും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇരിക്കാന്‍ ഇഷ്ടമുള്ളയാളാണ് എന്നാണ് ആസിഫ് പറയുന്നത്. ആഘോഷങ്ങളിലെല്ലാം അവരും കൂടെ വേണമെന്നുണ്ടെന്നും താരം പറയുന്നു. അതിനാല്‍ തന്നെ സംബന്ധിച്ച് ഒറ്റയ്ക്കിരിക്കുക എന്നത് ഷൂട്ടിലോ ലൊക്കേഷനിലോ മാത്രം സംഭവിക്കുന്നതാണെന്നാണ് ആസിഫ് പറയുന്നത്. അല്ലെങ്കില്‍ എനിക്കൊപ്പം ഫാമിലിയുണ്ടാവുമെന്നാണ് താരം പറയുന്നത്. കൂടാതെ ഒരുമിച്ച് യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനുമൊക്കെ സുഹൃത്തുക്കളേയും വിളിക്കാറുണ്ടെന്നും താരം പറയുന്നു.

  ആസിഫിന്റെ ആരാധകര്‍ക്കെല്ലാം സുപരിചിതയാണ് ഭാര്യ സമ. ഭാര്യ കണ്ണൂരുകാരിയാണ്, അതിന്റേതായ സവിശേഷതകള്‍ സമയ്ക്കുണ്ടെന്നാണ് ആസിഫ് പറയുന്നത്. തന്റെ സുഹൃത്തുക്കള്‍ , ഫാമിലി ഗെറ്റ് റ്റുഗദറെല്ലാം പ്ലാന്‍ ചെയ്യുന്നത് സമയാണെന്നാണ് ആസിഫ് പറയുന്നത്. പെരുന്നാളാണെങ്കിലും ക്രിസ്മസാണെങ്കിലും ഓണമാണെങ്കിലും ഞങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കുമായൊരു സമയം മാറ്റിവെക്കാറുണ്ട്. ഓണത്തിന് രണ്ടുമൂന്ന് ദിവസം ഞാന്‍ ഫ്രീയായിരുന്നു. പൂക്കളമൊക്കെയിട്ടു. വടംവലിയൊക്കെ നടത്തിയെന്നാണ് താരം ഓണാഘോഷത്തെക്കുറിച്ച് പറയുന്നത്.

  Also Read: 'പടമില്ലല്ലോ, നിർമ്മാതാവാകാൻ പറ്റിയില്ലലോ അങ്ങനെ ഒരു വിഷമവുമില്ല; വീട്, കുടുംബം അങ്ങനെ ജീവിക്കുന്നയാളാണ് ഞാൻ'

  തങ്ങളുടെ ആഘോഷം കണ്ട് ഫ്ളാറ്റിലുള്ളവര്‍ കരുതിയത് അവരെ വിളിക്കാതെ അസോസിയേഷന്‍ പരിപാടി നടത്തിയെന്നായിരുന്നു. എന്നാല്‍ പിന്നീടാണ് അത് ആസിഫലിയുടെ ഫ്ളാറ്റിലെ ആഘോഷമായിരുന്നു എന്ന് അവര്‍ അറിഞ്ഞതെന്നും താരം പറയുന്നു. താന്‍ സ്ഥിരമായി കേട്ടു മടുത്ത രണ്ട് ചോദ്യങ്ങളെക്കുറിച്ചും ആസിഫ് അലി സംസാരിക്കുന്നുണ്ട്.

  ആറ്റിങ്ങലാണോ വീട് എന്നുള്ള ചോദ്യം ട്രേഡ് മാര്‍ക്കായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിയ ഡയലോഗാണ് അത്. എന്നാണ് ആസിഫ് പറയുന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആസിഫിന് വലിയ ബ്രേക്ക് നല്‍കിയ സിനിമയിലെ ഹിറ്റ് ഡയലോഗായിരുന്നു ആറ്റിങ്ങലാണോ വീട് എന്നത്. പിന്നീട് മിമിക്രിക്കാര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. എന്നെ കാണുമ്പോള്‍ രണ്ട് ചോദ്യങ്ങളാണ് ആളുകള്‍ ചോദിക്കാറുള്ളതെന്നാണ് ആസിഫ് പറയുന്നത്. ആറ്റിങ്ങലല്ലേ വീട് എന്ന് ചോദിച്ചാണ് ചിലര്‍ സംസാരിക്കുന്നത്. അല്ലെങ്കില്‍ കുഞ്ചാക്കോ ബോബനല്ലേയെന്ന് ചോദിക്കുമെന്നാണ് ആസിപ് പറയുന്നത്.

  കുഞ്ചാക്കോ ബോബനോട് പോലും ഇത്രയധികം ആളുകള്‍ നീ കുഞ്ചാക്കോ ബോബനല്ലേയെന്ന് ചോദിച്ച് കാണില്ലെന്നും ആസിഫ് തമാശയായി പറയുന്നത്. ഒരിക്കല്‍ മരണവീട്ടില്‍ വെച്ചായിരുന്നു ഒരാള്‍ എന്നോട് ഇങ്ങനെ ചോദിച്ചതെന്നും ആസിഫ് വെളിപ്പെടുത്തുന്നുണ്ട്. ചോദ്യങ്ങളോട് എങ്ങനെ റിയാക്റ്റ് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ഒരു ചിരിയങ്ങ് ചിരിക്കും, അതിലുണ്ടാവും എല്ലാം എന്നായിരുന്നു ആസിഫ് അലി നല്‍കിയ മറുപടി.

  കൊത്ത് ആണ് ആസിഫ് അലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. നിരവധി സിനിമകളാണ് ആസിഫിന്റേതായി അണിയറയിലുള്ളത്. മഹേഷും മാരുതിയും, എ രഞ്ജിത്ത് സിനിമ, കാപ്പ, കൂമന്‍, നാലാം തൂണ്, തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. പിന്നാലെ നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജിയും അണിയറയില്‍ തയ്യാറെടുക്കുകയാണ്.

  Read more about: asif ali
  English summary
  Asif Ali Reveals What Are The Two Questions He Hears Everytime And Its Hilarious
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X