For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാവനയുമായി മിണ്ടാതായി, ഇന്റിമേറ്റ് രം​ഗം ചെയ്യുമ്പോൾ ഐശ്വര്യ ലക്ഷ്മിയുമായി കട്ട ഉടക്ക്'

  |

  മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനപ്രിയനായ നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന ആസിഫ് വളരെ പെട്ടെന്ന് തന്നെ യുവ നിരയിൽ ശ്രദ്ധേയനായി. പിന്നീട് ബാച്ച്ലർ പാർട്ടി, സാൾട്ട് ആന്റ് പെപ്പർ, വയ്ലിൻ, വിജയ് സൂപ്പറും പൗർണമിയും, ഹണി ബീ, കുറ്റവും ശിക്ഷയും, കെട്ട്യോളാണ് എന്റെ മാലാഖ, സൺഡേ ഹോളിഡേ തുടങ്ങി നിരവധി സിനിമകളിൽ ആസിഫ് നായകനായെത്തി.

  മലയാളത്തിൽ നിത്യ മേനോൻ, ഭാവന, ഐശ്വര്യ ലക്ഷ്മി, അപർണ ബാലമുരളി തുടങ്ങി നിരവധി നടിമാർക്കൊപ്പം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ആസിഫിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡിയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ജിസ് ജോയും ഒപ്പം ആസിഫും. ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

  Also Read: ബാപ്പ മറ്റൊരു വിവാഹം കഴിച്ചു, വളർത്തിയത് ഉമ്മ; കല്യാണത്തിനിടാൻ ചെരുപ്പ് പോലും ഇല്ലായിരുന്നു; മാമുക്കോയ

  അപർണ ബപാലമുരളിയുടെയും ഐശ്വര്യ ലക്ഷ്മിയുടെ പേരാണ് സംവിധായകൻ ജിസ് ജോയ് പറഞ്ഞത്. 'എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് സൺ‌ഡേ ഹോളിഡേ. വിജയ് സൂപ്പറും പൗർണമിയിലും ഐശ്വര്യ ലക്ഷ്മിയും ആസിഫും തമ്മിലുള്ള വളരെ ഇന്റിമേറ്റ് സീനുകൾ ഉണ്ട്. അതിലൊരു പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുമ്പോൾ ഇവർ തമ്മിൽ കട്ട ഉടക്കാണ്. ചെറിയൊരു കാരണത്തിനാണ്. ആ കാരണം ഞാനിവിടെ പറയുന്നില്ല. രാവിലെ 9 മണിക്ക് ഉടക്കായി. രാത്രി എട്ട് മണി വരെ ഷൂട്ടിം​ഗ് ഉണ്ട്'

  Also Read: 'ഇൻഫെക്ഷനായി കുറച്ചുനാൾ റെസ്റ്റെടുക്കേണ്ടി വന്നു'; ഇത്രയും നാൾ‌ എവിടെയായിരുന്നു?, മറുപടിയുമായി റിമി ടോമി!

  'ഇവരെ വെച്ച് കൊണ്ട് ഏറ്റവും ഇന്റിമേറ്റ് ആയ സീനുകളാണ് എനിക്ക് ഷൂട്ട് ചെയ്യേണ്ടത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇവർ രണ്ട് പേരും ഉ​ഗ്രൻ ആർ‌ട്ടിസ്റ്റുകളാണെന്ന്. ഇത്രയും മനസ്സിൽ കുഴപ്പം പിടിച്ചിട്ടും, ഒരു വാളു കൊടുത്താൽ രണ്ട് പേരും കൂടി വെട്ടിച്ചാവും ആ അവസ്ഥയിലും ഇവർ രണ്ട് പേരും കൂടി റൊമാന്റിക് ആയി അഭിനയിച്ചു,' ജിസ് ജോയ് പറഞ്ഞു.

  ആസിഫിന്റെ ഹിറ്റ് ചിത്രമായ വിജയ് സൂപ്പറും പൗർണമിയും സൺഡേ ഹോളിഡേയും സംവിധാനം ചെയ്തത് ജിസ് ജോയ് ആണ്.

  Also Read: പ്രസ് മീറ്റിനിടെ ഒരു ഫോണ്‍ കോള്‍, കരഞ്ഞുകൊണ്ട് ഓടി കജോള്‍! എന്തായിരുന്നു ആ സന്ദേശം?

  അതേസമയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓൺസ്ക്രീൻ ജോഡി ഭാവന ആണെന്നാണ് ആസിഫ് അലി പറഞ്ഞത്. ഭാവനയുമായും നിരവധി തവണ തർക്കം ഉണ്ടായിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. 'ഞാൻ ആ റാപ്പോ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് ഭാവനയും ആയാണ്. ഞാനും ഭാവനയും തമ്മിൽ പല സമയത്തും ലൊക്കേഷനിൽ പല കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് മിണ്ടാതിരിക്കും'

  'ദിവസങ്ങളോളം ഹണി ബീ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങൾ മിണ്ടാതിരുന്നിട്ടുണ്ട്. പല കാര്യങ്ങൾക്കും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുക വരെ ചെയ്തിട്ടുണ്ട്. പക്ഷെ ഭാവനയാണ് എന്റെ ഏറ്റവും ബ്യൂട്ടിഫുൾ ആയിട്ടുള്ള പെയർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്', ആസിഫ് അലി പറഞ്ഞു. ഹണി ബീ, ഹണി ബീ 2, ഒഴിമുറി, അഡ്വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ഭാവനയുടെ നായകനായി ആസിഫ് അലി എത്തിയിരുന്നു.

  Read more about: asif ali bhavana
  English summary
  asif ali says his best on screen pair is bhavana; director jis joy recalls his fight with aishwarya lekshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X