നാല് മാസം പല്ല് തേച്ചിട്ടില്ല; ആ പല്ല് ഞാൻ കൊണ്ട് നടക്കുകയായിരുന്നു, വീട്ടിലേക്ക് കൊണ്ട് വരരുതെന്ന് സമ പറഞ്ഞു
ആസിഫ് അലി എന്ന പേര് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയിയിലൂടെ നിറഞ്ഞു നിൽക്കുകയായിരുന്നു. വിവാദങ്ങൾക്കൊടുവിൽ നിരവധി മനുഷ്യരാണ് ആസിഫ അലിക്കൊപ്പം ചേർന്നത്. സിനിമയും അഭിനയവും പോലെ ജീവിതവും വളരെ സിമ്പിളാണ് ആസിഫ് അലിക്ക്. അഭിനയത്തോടെ അടങ്ങാത്ത പാഷനുമായി സിനിമയിലെത്തിയ ആളാണ് ആസിഫ്. അതിനാൽ സിനിമയിലെ വ്യത്യസ്തത നിറഞ്ഞ വേഷങ്ങളും അസാധാരണ അഭിനയ മുഹൂർത്തങ്ങളും താരം സമ്മാനിച്ചിട്ടുണ്ട്.
അർഫാസ് ആയുബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് എന്ന ചിത്രമാണ് ആസിഫ് അലിയുടെ വരാനിരിക്കുന്ന സിനിമ. സിനിമക്കു വേണ്ടി നിരവധി പ്രമോഷണൽ വീഡിയോകൾ ഇതിനോടകം ചെയ്തിട്ടുണ്ട്. അതിനിടയിൽ അമലാ പോളിന്റെ വസ്ത്ര ധാരണത്തെ കുറിച്ചും വലിയ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ലെവൽ ക്രോസ് എന്ന ചിത്രം ആസിഫിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാവും. ഈ ചിത്രത്തിനു വേണ്ടി മൂന്നാലു ഗെറ്റപ്പ് നോക്കിയിരുന്നു. അങ്ങനെയൊരു എഫേര്‍ട്ട് എടുത്താല്‍ നല്ലതായിരിക്കുമെന്ന് തോന്നി. ഒരു അഭിമുഖത്തിനിടെ ആസിഫ് പറയുന്നു.

"കാരണം ഈ കഥാപാത്രത്തിന് ഞാൻ ചെയ്ത മറ്റു വേഷങ്ങളുമായി സാമ്യം ഉണ്ടാവരുതെന്ന് നിർബന്ധമുണ്ടായിരുന്നു." ആസിഫ് പറഞ്ഞു. ഇതിലെ ലുക്ക് കാണുമ്പോൾ ചിലർക്കെങ്കിലും ഓർഡിനറിയിലെ ഭദ്രൻ എന്ന കഥാപാത്രത്തെ ഓർമ വരും. ആ വേഷവുമായി എവിടെയൊക്കെയോ ഒരു ഛായ ഇതിൽ കാണുന്നുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഏകദേശം നാല് മാസം ആസിഫ് പല്ല് തേക്കാതെയിരുന്നിട്ടുണ്ടെന്ന് അമല പോൾ അടുത്തിടെ പറഞ്ഞിരുന്നു. ഈ സിനിമയിലെ ആസിഫിന്റെ പല്ല് ഏറെ പ്രത്യേകതകൾ ഉള്ളതാണ്.
"സത്യത്തിൽ ആ പല്ല് ഞാന്‍ കൊണ്ടു നടക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ ആ പല്ലും കൊണ്ട് വരരുതെന്നാണ് സമ പറഞ്ഞത്. ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത് അദ്ദേഹം ഡിസൈൻ ചെയ്ത് തന്നതാണ് അത്. അതിനാൽ വെറുതെ എടുത്ത് ഫിക്‌സ് ചെയ്ത് വെക്കാം. അത് വെച്ച കാര്യം തന്നെ നമ്മള്‍ മറന്ന് പോവും. അത്തരത്തിൽ പുതിയ കാര്യങ്ങൾ നമ്മുടെ മുഖത്ത് പരീക്ഷിക്കുമ്പോൾ വേറെ രീതിയിലുള്ള വ്യത്യസ്ഥ റിയാക്ഷനുകൾ വരും. അതുകൊണ്ട് അതെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്." ആസിഫ് അലി പറഞ്ഞു.

എപ്പോഴും സിനിമകൾ സെലക്ട് ചെയ്യുന്നതിൽ വ്യത്യസ്തത പുലർത്തുന്ന താരമാണ് ആസിഫ്. ഞാൻ തിയേറ്ററില്‍ പോയി കാണാനിഷ്ടപ്പെടുന്ന സിനിമയാണോ എന്നായിരിക്കും ഒരു കഥ കേള്‍ക്കുമ്പോള്‍ ചിന്തിക്കുന്നത്. ഫസ്റ്റ് നെരേഷനില്‍ തന്നെ നമുക്ക് എക്‌സൈറ്റ്‌മെന്റ് കിട്ടണം. എനിക്ക് ഇഷ്ടപ്പെടുന്നവയാണ് ഞാന്‍ ചെയ്യാറുള്ളത്. ചില കഥാപാത്രങ്ങൾ റിയല്‍ ലൈഫിനെ ബാധിക്കാറുണ്ട്. കുറ്റവും ശിക്ഷയും ചെയ്യുന്ന സമയത്ത് ഞാന്‍ അധികം സംസാരിക്കാതെ ബോറനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.
"ഒരു സിനിമ മോശമായാല്‍ താർച്ചയായും സങ്കടം വരും. നല്ലതാവണമെന്ന് കരുതിയാണ് ഓരോ സിനിമയും ചെയ്യുന്നത്. മുന്നോട്ട് പോവാനുള്ള എനര്‍ജി കൂടിയാണ് ഓരോ സിനിമയും തരുന്നത്. ഇത് നമ്മുടെ കഥ എന്ന ചിത്രത്തിനിടയിലാണ് ആദ്യം അമലയെ കാണുന്നത്. അതിന് ശേഷമാണ് അമല സൗത്തിന്ത്യന്‍ നടിയാവുന്നത്. ബോളിവുഡിലൊക്കെ പോയി വന്നതാണ്. ലെവല്‍ ക്രോസിന്റെ സമയത്ത് ഞങ്ങള്‍ എപ്പോഴും സിനിമയെക്കുറിച്ചായിരുന്നു സംസാരിച്ചത്. ശരിക്കും സിനിമയെ കുറിച്ച് വല്ലാത്ത എക്സൈറ്റ്മെന്റ് ഉണ്ടെന്ന്" ആസിഫ് അലി പറയുന്നു.


Click it and Unblock the Notifications