twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ പാരമ്പര്യമില്ലാതെ വന്ന് ഇഷ്ടം പിടിച്ചു പറ്റാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്ത് വേണം!

    |

    മലയാള സിനിമയിലെ മിന്നും താരങ്ങളാണ് ആസിഫ് അലിയും നിവിന്‍ പോളിയും. രണ്ടുപേരും സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ കടന്നു വന്ന് സ്വന്തം അധ്വാനത്തിലൂടേയും മികവിലൂടേയും തങ്ങളുടേതായി സ്ഥാനം നേടിയെടുത്തവരാണ്. കരിയര്‍ തുടങ്ങിയത് ഏതാണ്ട് ഒരേകാലത്ത് ആയതിനാല്‍ തന്നെ തുടക്കകാലത്ത് തന്നെ നിവിനും ആസിഫും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

    Also Read: ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ചിന്ത വര്‍ക്കാകൂ എന്ന് ഗായത്രിAlso Read: ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ചിന്ത വര്‍ക്കാകൂ എന്ന് ഗായത്രി

    ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിവിന്‍ പോളിയും ഒരുമിക്കുകയാണ്. എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ഫാന്റസി ചിത്രമായ മഹാവീര്യര്‍ എന്ന സിനിമയിലൂടെയാണ് നിവീനും ആസിഫും കൈകോര്‍ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ പ്രേക്ഷകരില്‍ വലിയ ആകാംഷ സൃഷ്ടിച്ചിരുന്നു. ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുന്നത്.

    Asif Ali

    ഇതിനിടെ ഇപ്പോഴിതാ സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ ആസിഫ് അലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്നും ആസിഫ് അലി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    'ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത്?'' എന്നാണ് താരം പറയുന്നത്.

    ആസിഫ് അലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യന്‍ സിനിമയില്‍ നമുക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യര്‍,' എന്നും ആസിഫ് അലി പറഞ്ഞു.

    Also Read: ആരാണ് പ്രഭാസ്? ഒറ്റ ചോദ്യം നിത്യ മോനോനുണ്ടാക്കിയ പ്രശ്നങ്ങൾAlso Read: ആരാണ് പ്രഭാസ്? ഒറ്റ ചോദ്യം നിത്യ മോനോനുണ്ടാക്കിയ പ്രശ്നങ്ങൾ

    തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്.

    'ഞാനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഒരു സിനിമ ചെയ്യുകയാണ്. ഷൈന്‍ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകര്‍ക്ക് വേണ്ടി, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍. ഏറ്റവും മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്,' എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

    നിവിന്‍ പോളിയും പിഎസ് ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം തീയേറ്ററിലേക്ക് എത്തുന്ന നിവിന്‍ പോളി ചിത്രമാണ് മഹാവീര്യര്‍.

    English summary
    Asif Ali Talks How He And Nivin Pauly Achieved With Out Any Supports In Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X