ഞാന്‍ ആരേയും ചതിച്ചിട്ടില്ല, ചിലരെ വിശ്വസിച്ചു പോയി, തെളിവുണ്ടെങ്കില്‍ പുറത്ത് വിടൂ; മറുപടിയുമായി അസ്ല

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ജാസ്മിന്‍ ജാഫറും അസ്ല മാര്‍ലി എന്ന ഹിലയും. എന്നാല്‍ ഇരുവരും ഇപ്പോള്‍ സുഹൃത്തുക്കളല്ല. എന്താണ് ഈ പിണക്കത്തിന് കാരണം എന്ന് നാളുകളായി സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇതിനിടെ ഇന്നലെ ജാസ്മിന്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. അസ്ലയും താനും ഇപ്പോള്‍ സുഹൃത്തുക്കളല്ലെന്നാണ് ജാസ്മിന്‍ പറഞ്ഞത്. പിന്നാലെ ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അസ്ല വീഡിയോയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.

''ഇന്നലെയാണ് ഇവിടെ എത്തിയത്. എത്തിയപ്പോള്‍ തന്നെ കാണാനുള്ളതൊക്കെ കാണുകയും കേള്‍ക്കാനുള്ളതൊക്കെ കേള്‍ക്കുകയും ചെയ്തു. ഒരു വിശദീകരണം നല്‍കണമെന്ന് കരുതിയതല്ല. പക്ഷെ ചിലത് പറയണമെന്ന് തോന്നി. പലരും രണ്ട് മാസമായി എന്തുപറ്റി നിങ്ങള്‍ തമ്മില്‍ എന്ന് ചോദിക്കുന്നുണ്ട്. ഞാന്‍ ആ കമന്റുകളൊക്കെ ഡിലീറ്റാക്കുകയായിരുന്നു. ഞാനും അവളും ഒന്നര മാസത്തെ സൗഹൃദമായിരുന്നു. അതിന് മുമ്പ് അറിയില്ലായിരുന്നു'' അസ്ല പറയുന്നു.

Asla Marley

ആരെങ്കിലും ചോദിച്ചാലും ഞങ്ങള്‍ പിണക്കത്തിലാണ് എന്ന് മാത്രമായിരുന്നു പറയാന്‍ ഉദ്ദേശിച്ചിരുന്നത്. ചോദ്യങ്ങളൊക്കെ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. കുറച്ച്കാലമാണെങ്കിലും വളരെ നല്ലതായി നിന്നിരുന്നതല്ലേ എന്ന് കരുതി. അങ്ങോട്ടും ഇങ്ങോട്ടും കരി വാരി തേക്കാന്‍ എല്ലാവര്‍ക്കും പറ്റും. അതിനെ സമയം കാണൂ. ഞാന്‍ ചതിച്ചുവെന്നാണ് കമന്റുകള്‍ മുഴുവന്‍ പറയുന്നതെന്നാണ് അസ്ല പറയുന്നത്.

സുഹൃത്തുക്കളായ സമയത്ത് ഞങ്ങള്‍ പല രഹസ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കൈമാറിയിട്ടുണ്ട്. ഒരു പ്രശ്‌നം വരുമ്പോള്‍ അതൊക്കെ വിളിച്ച് പറയാന്‍ പോകുന്നത് ശരിയല്ല. ഞാന്‍ എന്റെ ഭാഗം പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പേരുടെ പേരുകള്‍ പറയേണ്ടി വരും. യൂട്യൂബര്‍മാരും ഇന്‍ഫ്‌ളുവേഴ്‌സുമൊക്കെയാണ് അവരെല്ലാം. അതിന്റെ ആവശ്യമില്ല. എല്ലാം ഒന്നര മാസം മുമ്പ് പറഞ്ഞ് തീര്‍ത്തതാണെന്നും അസ്ല പറയുന്നു.

ഞാന്‍ ആരേയും ചതിച്ചിട്ടില്ല. എനിക്കൊരു തെറ്റു പറ്റി, ഞാന്‍ പലരും പറഞ്ഞത് വിശ്വസിച്ചു. ആ വ്യക്തിയെക്കുറിച്ചല്ല പറയുന്നത്. വേറെ പലരും പറഞ്ഞത് ഞാന്‍ വിശ്വസിച്ചു. എന്റെ ഭാഗം വ്യക്തമാക്കാന്‍ വോയ്‌സുകളും സ്‌ക്രീന്‍ഷോട്ടുകളും എന്റെ പക്കലുമുണ്ട്. നിവൃത്തികേടു കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ആളുകള്‍ ചതിച്ചെന്ന് കുത്തിപ്പറയുമ്പോള്‍ സഹിക്കുന്നില്ല.ഞാന്‍ അവളെ കുറ്റപ്പെടുത്തില്ല. അവള്‍ അവളുടെ വികാരമാണ് കാണിച്ചത്.

എന്റെ ഭാഗത്തു നിന്നും സംഭവിച്ചതിനെല്ലാം ഞാന്‍ ഒരുപാട് തവണ മാപ്പ് ചോദിച്ചു കഴിഞ്ഞു. രണ്ട് മണിക്കൂര്‍ ഞാന്‍ സോറി പറഞ്ഞു. വേറെ പലരും പറഞ്ഞത് ഞാന്‍ വിശ്വസിച്ചു. അതൊന്നും ശരിയാണോ തെറ്റാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല. അവര്‍ പറഞ്ഞതിന് തെളിവൊന്നുമില്ല. പക്ഷെ എല്ലാവരും ഒരേ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു പോയി. ഞാനതൊന്നും വിശ്വസിക്കാന്‍ പാടില്ലായിരുന്നു. പറ്റിപ്പോയി. എന്തു വിശ്വസിക്കണം എന്ന ആശങ്കയില്‍ പെട്ടുപോയെന്നാണ് അസ്ല പറയുന്നത്.

അവര്‍ പറയുന്നത് ഞാന്‍ വിശ്വസിക്കാന്‍ പാടില്ലായിരുന്നു. തെറ്റ് എന്റെ ഭാഗത്താണ്. ഏതാണ് ശരിയെന്ന് മനസിലാകാതെ ഞാന്‍ പെട്ടുപോയതാണ്. വോയ്‌സ് ക്ലിപ്പുകളും മെസേജുകളും ഉണ്ടെന്നല്ലേ പറയുന്നത്. അതൊക്കെ കാണിക്കുന്നുവെങ്കില്‍ കാണിക്കട്ടെ. അങ്ങനെ വന്നാല്‍ ഞാന്‍ എന്റെ പക്കലുള്ളതും കാണിക്കാം. അവരുടെയൊക്കെ പേരുകളും പറയാം. രണ്ട് പേര്‍ക്കും വിഷമങ്ങളുണ്ട്. രണ്ട് സുഹൃത്തുക്കളുടെ വഴക്കാണ്. അത്ര വലിയ ചതിയൊന്നുമല്ല. ചതി ചതി എന്ന് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമം.

Asla Marley

സൗഹൃദം പിരിയുന്നുവെങ്കില്‍ പിരിയട്ടെ, ഇത്രയും വലിയൊരു വിവാദമാക്കാന്‍ എനിക്ക് താല്‍പര്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ട് എന്ത് കാര്യം. സൗഹൃദം രണ്ടായി. ഇനിയും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവട്ടെ. അപ്പോള്‍ ഞാന്‍ ഉറപ്പായും ഇതിന്റെ ഉള്ളിലുള്ള ആളുകളുടെ പേരുകള്‍ പറയാം. നാളെ ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം. പക്ഷെ ഒറ്റപ്പെട്ടാലും പറയും. കമന്റുകള്‍ കാണാന്‍ വയ്യ. ഇന്നലെ രാത്രി ഒരു പെണ്‍കുട്ടി അംജുക്കയ്ക്ക് മെസേജ് അയച്ചിരിക്കുകയാണ് ഇവളെ എന്ത് കണ്ടിട്ടാണ് കെട്ടിയത് വിശ്വസിച്ചെങ്ങനെ കൂടെ കിടക്കുമെന്ന്'' അസ്ല പറയുന്നു.

എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി തന്നെ മാപ്പ് പറയുന്നുവെന്നും അസ്ല പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X