ജാസ്മിന്റെ ബ്രേക്കപ്പിന് കാരണം ഞാനല്ല! അവര്‍ തമ്മില്‍ ആദ്യം മുതലേ പ്രശ്‌നങ്ങളുണ്ട്; തുറന്നടിച്ച് അസ്ല

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അസ്ല മാര്‍ലി ഹില. ഇപ്പോഴിതാ ഹില പങ്കുവച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയ താരവും ഹിലയുടെ സുഹൃത്തുമായ ജാസ്മിന്‍ ജാഫറിന്റെ ബ്രേക്കപ്പുമായി ബന്ധപ്പെട്ട വീഡിയോയാണ് ചര്‍ച്ചയായി മാറുന്നത്. ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് തന്റെ ജീവിതത്തില്‍ പുതുമയുള്ള കാര്യം അല്ലെന്നാണ് ഹില പറയുന്നത്.

ആത്മാര്‍ത്ഥ സുഹൃത്ത് ജാസ്മിന്റെ ബ്രേക്കപ്പ് വാര്‍ത്തയുമായി ബന്ധപ്പെട്ട് തന്റെ പേരും പരാമര്‍ശിക്കപ്പെടുന്നതിനോട് പ്രതികരിക്കുകയാണ് വീഡിയോയില്‍ ഹില. തനിക്ക് വളരെ ചുരുക്കം കൂട്ടുകാര്‍ മാത്രമാണ് ഉള്ളത് അതിലെ ഏറ്റവും അടുത്ത സുഹൃത്താണ് ജാസ്മിന്‍ എന്നാണ് ഹില പറയുന്നത്. യൂട്യൂബ് വഴിയാണ് ജാസ്മിനെ പരിചയപ്പെടുന്നത്. ജാസ്മിനുമായി വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്നും ഹില പറയുന്നു.

Asla Marley

ജാസ്മിന്‍ തന്റെ ബ്രേക്കപ്പ് വാര്‍ത്ത പങ്കുവച്ചപ്പോള്‍ തന്റെ പേരും ഉയര്‍ന്നു കേട്ടു. ഒരു കമന്റൊക്കെ ആയിരുന്നുവെങ്കില്‍ പോട്ടെ എന്ന് വച്ചേനെ. എന്നാല്‍ സുഹൃദ് ബന്ധത്തെക്കുറിച്ചാണ് കമന്റുകള്‍ കൂടുതലും വരുന്നത്. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും ജാസ്മിന്‍ പറയുന്നു. പിന്നാലെ ജാസ്മിനും പ്രതിശ്രുത വരനും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഹില സംസാരിക്കുന്നുണ്ട്. തങ്ങള്‍ ആദ്യമായി കാണുന്നത് കുക്ക് വിത്ത് കോമഡിയുടെ ലൊക്കേഷനില്‍ വ്ച്ചാണെന്നും ഹില ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആദ്യം കാണുമ്പോള്‍ തന്നെ അവര്‍ക്കിടയില്‍ നല്ല സുന്ദരമായ അടി നടക്കുന്നുണ്ടായിരുന്നു എന്നാണ് ഹില ഓര്‍ക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അവരുടെ സ്വകാര്യമായ കാര്യങ്ങളില്‍ ഇടപെടാന്‍ പോയിട്ടില്ലെന്നും ഹില വ്യക്തമാക്കുന്നു. ജാസ്മിന്റെത് എന്നല്ല ആരുടേയും കാര്യത്തില്‍ ഇടപെടാന്‍ പോകുന്ന ആളല്ല താനെന്നും ഹില പറയുന്നുണ്ട്. അതേസമയം ജാസ്മിന്‍ ഇങ്ങോട്ട് പറഞ്ഞിരുന്നു വഴക്കിന്റെ കാര്യമെന്നും ഹില പറയുന്നുണ്ട്.

എന്റെ വിവാഹത്തിന് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സഹോദരിയെപോലെയാണ് എനിക്ക് ജാസ്മിന്‍. അപ്പോഴൊക്കെ ജാസ്മിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അവള്‍ ആകെ തരിപ്പണം ആയപ്പോഴാണ് നമ്മള്‍ ട്രിപ്പ് പോകുന്നതെന്നും ഹില പറയുന്നു. അല്ലാതെ എനിക്ക് അവളുടെ ബ്രേക്കപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ഹില പറയുന്നു.

വീഡിയോയിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ജാസ്മിന്‍ പങ്കുവച്ചത്. ''മുന്നാച്ചിയുമായി പിരിഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുറേ പ്രശ്‌നങ്ങളുണ്ട്. മുന്നോട്ട് ജീവിച്ചാല്‍ ശരിയാവില്ല എന്ന് തോന്നിയപ്പോഴാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ആറേഴ് മാസമായിട്ട് ഒരുപാട് പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ നല്ലോണം മുന്നോട്ട് പോകില്ല എന്ന് ഉറപ്പായതോടെയാണ് ഞങ്ങള്‍ അടിയോ വഴക്കോ ഇല്ലാതെ, പരസ്പര ധാരണയോടെ പിരിയാന്‍ തീരുമാനിച്ചത്'' എന്നാണ് ജാസ്മിന്‍ പറയുന്നത്.

Asla Marley

ഞങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമൊന്നുമില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഇത് കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊന്നും നമ്മള്‍ കണ്ടിട്ടില്ലല്ലോ എന്ന്. നമ്മളുടെ വ്യക്തിജീവിതം വേറെ ഈ ജീവിതം വേറെ. അതൊന്നും ആരേയും കാണിക്കാന്‍ നമ്മള്‍ ഒട്ടും ആഗ്രഹിക്കില്ലെന്നാണ് ജാസ്മിന്റെ നിലപാട്.

ഈ തീരുമാനം ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങളാണല്ലോ ഒരുമിച്ച് ജീവിക്കേണ്ടത്. ഞങ്ങള്‍ക്ക് പറ്റുന്നില്ലെന്ന് മനസിലായില്‍ നിര്‍ത്തുന്നതാണ് നല്ലത്. രണ്ടു പേര്‍ക്കും വേറെ നല്ല ജീവിതങ്ങള്‍ കിട്ടും. അതിന്റെ പേരില്‍ നിങ്ങള്‍ ആരേയും ഒന്നും പറയേണ്ടതില്ല. ഞങ്ങളുടെ സ്വകാര്യമായ തീരുമാനമാണെന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. ജാസ്മിന്റെ വീഡിയോ വൈറലായതോടെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X