കമന്റിടുന്നവര്‍ക്ക് എന്തറിയാം? പറഞ്ഞ് പഠിപ്പിച്ചതല്ല അവളെ; അവളില്‍ കണ്ടത് എന്നെ, എനിക്കുമുണ്ട് അനുഭവങ്ങള്‍!

അമൃത സുരേഷിന്റെ മകള്‍ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ പ്രതികരിച്ച് യൂട്യൂബര്‍ അസ്ല മാര്‍ലി. തനിക്കും കുട്ടിക്കാലത്ത് നടന്നതെല്ലാം ഓര്‍മ്മയുണ്ടെന്നും കുഞ്ഞിനെ വെറുതെ വിടണമെന്നുമാണ് അസ്ല പറയുന്നത്. സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ പലതും നിയമപരമായ കുറ്റകൃത്യങ്ങളാണെന്നും അസ്ല ചൂണ്ടിക്കാണിക്കുന്നത്. തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അസ്ലയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇതില്‍ ഇള്‍പ്പെട്ടിട്ടുള്ള ഒരാളേയും എനിക്ക് വ്യക്തിപരമായി അറിയില്ല. ഞാന്‍ കണ്ട ഏക കാര്യം ഒരു കുട്ടിയാണ്, പത്ത്-പന്ത്രണ്ട് വയസുള്ളൊരു കുട്ടി. ഈ കുഞ്ഞിന്റെ വീഡിയോകള്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അമൃത സുരേഷിന്റെ മകള്‍ ആയതിനാല്‍ ഫെയ്മസ് ആണ്. അങ്ങനേയും അറിയാം. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്.

Amrutha Suresh

അച്ഛനും അമ്മയും കോടതിയെ സമീപിക്കുകയും നിയമപരമായി പിരിയുകയും ചെയ്തതാണ്. അതില്‍ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞ് അവരെ ജഡ്ജ് ചെയ്യാന്‍ നമ്മള്‍ ആരുമല്ല. പന്ത്രണ്ട് വയസുള്ള ആ കുട്ടി ഒരു വീഡിയോ ചെയ്തിരുന്നു. അതിന് അടിയിലെ കമന്റുകള്‍ കണ്ടു. ഇന്‍സ്റ്റ തുറന്നാല്‍ നിരവധി റീലുകളും കാണാം. കുഞ്ഞ് അഹങ്കാരിയാണ്, പറഞ്ഞു പഠിപ്പിച്ചതാണ് എന്നൊക്കെയാണ് പറയുന്നത്. നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്?

പന്ത്രണ്ട് വയസുള്ള കുട്ടിയ്ക്ക് തനിക്കു ചുറ്റുമുള്ള എല്ലാം അറിയാനാകും. ജനിച്ച് വീഴുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഐഫോണും ഐപാഡുമൊക്കെ കൊടുക്കുന്ന കാലമാണ്. ഒന്ന് രണ്ട് വയസ് മുതല്‍ തന്നെ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനും സിസ്റ്റം ഉപയോഗിക്കാനും അറിയാം. അതൊന്നും ആരും പഠിപ്പിച്ചു കൊടുക്കണ്ട. നിങ്ങളുടെ കമന്റുകളൊക്കെ ആ കുട്ടി വായിക്കുന്നുണ്ട്. പരിഹാസ റീലുകളും ട്രോളുകളും കാണുന്നുണ്ട്. ആ കുഞ്ഞിനെ അതെത്രമാത്രം വേദനിപ്പിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചു നോക്കൂ.

അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക കുട്ടികളാകും. ഒരു സമയത്ത് ഞാന്‍ കടന്നു പോയ അവസ്ഥയാണിത്. അതിനാലാണ് ഞാനിത് സംസാരിക്കുന്നത്. ഞാനിതെല്ലാം കണ്ടു വളര്‍ന്നതാണ്. അങ്ങനെയുള്ള കുട്ടികള്‍ക്ക് പ്രായത്തേക്കാള്‍ പക്വതയുണ്ടാകും. ഇതെല്ലാം കണ്ടു വളരുന്നതിനാല്‍ അവര്‍ക്ക് ട്രോമയുണ്ടാകും. കമന്റിടുന്നവര്‍ക്ക് സത്യം എന്താണെന്ന് അറിയുമോ? കുഞ്ഞ് തന്റെ അനുഭവം പറയുന്നത് സ്വന്തം അനുഭവമാണ്. ആരും പറഞ്ഞ് പഠിപ്പിച്ചതല്ല. പന്ത്രണ്ട് വയസ് മാത്രമുള്ളൊരു കുട്ടി അങ്ങനെ വന്ന് നിന്ന് നുണ പറയില്ല. കഴുത്തില്‍ കത്തി വച്ചാലും പറയില്ല. തന്റെ കണ്ണില്‍ കണ്ടും അനുഭവിച്ചതുമാണ് കുട്ടി പറയുന്നത്.

മൂന്ന് വയസില്‍ നടന്ന കാര്യങ്ങള്‍ എങ്ങനെയാണ് കുട്ടി ഓര്‍ത്തിരിക്കുന്നത് എന്നാണ് ചോദിക്കുന്നത്. സാധിക്കും. എനിക്ക് ഓര്‍മ്മയുണ്ട് എന്റെ ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും. സൈക്കോളജിയില്‍ പറയുന്നത് ട്രോമ കുട്ടിയുടെ മനസില്‍ പതിയും എന്നാണ്. അബ്യൂസ് കാണുകയോ അനുഭവിക്കുകയോ ചെയ്താല്‍ മരണം വരെ മനസിലുണ്ടാകും. ചിലപ്പോള്‍ സ്വപ്‌നമായോ മറ്റോ ആയി മാറും. അതൊന്നും ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. ട്രോമ മാത്രമല്ല സന്തോഷവും ചിലപ്പോള്‍ ഓര്‍മ്മയില്‍ നില്‍ക്കും. മൂന്ന് വയസുള്ളപ്പോള്‍ ഇഷ്ടപ്പെട്ട പ്ലേ സ്‌കൂളിലെ ടീച്ചറുടെ പേര് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.

ഒരു പെണ്ണ് വന്ന് കരഞ്ഞാല്‍ നുണ, കള്ളത്തരം, ഫേക്ക്! നിങ്ങളുടെ ഇഷ്ടമുള്ളവരുടെ കരച്ചില്‍ മാത്രമേ നിങ്ങള്‍ അംഗീകരിക്കുള്ളൂ. ബാക്കിയുള്ളവരെല്ലാം ഫേക്ക് എന്നാണോ? എന്റെ ഉമ്മ എന്ന സിംഗിള്‍ മദറായാണ് വളര്‍ത്തിയത്. ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ഉമ്മ സിംഗിള്‍ മദര്‍ ആകുന്നത്. ഒരു സ്ത്രീ, ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിയെ വളര്‍ത്തുമ്പോള്‍ ആളുകള്‍ എന്തൊക്കെ പറയുമെന്ന് എനിക്കറിയാം. ഞാന്‍ കേട്ടിട്ടുണ്ട്. അത് അനുഭവിച്ചൊരാള്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ ബാധിക്കും. ആ കുഞ്ഞ് ഇപ്പോള്‍ സുരക്ഷിതമായി ജീവിക്കുന്നത് അതിന്റെ അമ്മയുടെ കൂടെയാണ് എന്നും ഓര്‍ക്കണം.

എനിക്ക് അച്ഛന്റെ സ്‌നേഹം ലഭിച്ചത് രണ്ടാനച്ഛനില്‍ നിന്നുമാണ്. പലരും കളിയാക്കിട്ടുണ്ട് രണ്ടാനച്ഛനല്ലേ എന്ന് പറഞ്ഞ്. എന്റെ കണ്ണു നിറഞ്ഞാല്‍ ഉപ്പായുടെ കണ്ണും നിറയും. എന്റെ വിജയം കാണുമ്പോള്‍ അദ്ദേഹത്തിനും അഭിമാനം തോന്നും.

മകള്‍ക്ക് എന്തൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട്, വാങ്ങി കൊടുത്തിട്ടുണ്ട് എന്നൊക്കെ അച്ഛന്‍ വന്ന് പറയുമ്പോള്‍ മകളുടെ മനസില്‍ തോന്നുക കണക്കു പറയുകയാണല്ലോ എന്നാകും. നിങ്ങള്‍ ആ കുട്ടിയുടെ ഭാഗത്തു നിന്നും ചിന്തിച്ചു നോക്കൂ. നമുക്ക് കമന്റിടാനും റിയാക്ഷന്‍ വീഡിയോ ഇടാനുമൊക്കെ സാധിക്കും. നമുക്ക് ഇതൊരു കണ്ടന്റ് മാത്രമാണ്. പക്ഷെ ഇതെല്ലാം അനുഭവിക്കുന്നവര്‍ക്ക് അതങ്ങനെയാണ്. ശരിയും തെറ്റും അവര്‍ക്ക് മാത്രമേ അറിയൂ.

Amrutha Suresh

പന്ത്രണ്ട് വയസ് മാത്രമുള്ള കുട്ടിയാണ്. അവള്‍ ഒരു പരാതി നല്‍കിയാല്‍ എല്ലാവരും പ്രശ്‌നത്തിലാകും. പല യൂട്യൂബേഴ്‌സും ചോദ്യം ചെയ്യുന്ന വീഡിയോ കണ്ടു. അത് നിയമപരമായി വലിയ പ്രശ്‌നമാണ്. മണ്ടത്തരമാണ് കാണിക്കുന്നത്. നിയമപരമായി തെറ്റാണ്. നിങ്ങള്‍ക്കും കുട്ടികളുണ്ടാകും. സ്‌കൂളില്‍ ആ കുട്ടി നേരിടുന്ന ചോദ്യങ്ങള്‍ എത്ര വേദനിപ്പിക്കുന്നതാകും. എന്റെ ഉമ്മ രണ്ടാമത് കല്യാണം കഴിക്കുന്നത് അതും ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ്. ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ പഠിക്കുന്ന സമയത്ത് നേരിട്ടിരുന്നു. ആ വേദന അതിലൂടെ കടന്നു പോകുന്നവര്‍ക്കേ മനസിലാകൂ.

ആ കുട്ടിയുടെ അമ്മയോ അമ്മയുടെ വീട്ടുകാരോ ഒരു പ്രശ്‌നവുമായി വരുന്നത് ഇതുവരെ കണ്ടിട്ടില്ല. മറ്റേ വശത്തു നിന്നുമാണ് എപ്പോഴും ആരോപണങ്ങള്‍ വരുന്നത്. സീസണ്‍ പോലെയാണ്. ഡിവോഴ്‌സ് ആയാല്‍ പിരിഞ്ഞ് പോകണം. രണ്ട് പേരും അവരുടെ ജീവിതവുമായി മുന്നോട്ട് പോകണം. എന്തിനാണ് വീണ്ടും വീണ്ടും വന്ന് ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്ന് പറയുന്നത് ആളുകളെ അറിയിക്കാന്‍ മാത്രമാണ്. അല്ലാതെ സോഷ്യല്‍ മീഡിയ കോടതിയല്ല. ആളുകളുടെ ഇടയില്‍ സംസാര വിഷയമാകാന്‍ വേണ്ടി മാത്രമാണ്. ഒന്നുമില്ലെങ്കിലും സ്വന്തം ചോരയല്ലേ!

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X