രക്തം കണ്ട് ഭയന്നു, ഉപ്പയോടും ഉമ്മയോടും സത്യം പറഞ്ഞില്ല! യുകെയില്‍ നിന്നും തിരിച്ചുവന്നതിന്റെ കാരണം
സോഷ്യല്‍ മീഡിയയിലെ താരമാണ് അസ്ല മാര്‍ലി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം അസ്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഈയ്യടുത്തായിരുന്നു അസ്ലയുടെ വിവാഹം. ഇപ്പോഴിതാ യുകെയില്‍ നിന്നും, ഭര്‍ത്താവിന്റെ അരികില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അസ്ല. ഒന്നര മാസത്തേക്ക് യുകെയില്‍ പോയ അസ്ല ഒരു മാസം കഴിഞ്ഞപ്പോഴേക്കും തിരികെ എത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ താന്‍ പെട്ടെന്ന് തിരികെ വരാനുണ്ടായ കാരണം വിശദീകരിക്കുകയാണ് അസ്ല. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അസ്ലയുടെ തുറ്ന്നു പറച്ചില്‍.

ഒന്നരമാസം കഴിഞ്ഞേ വരികയുള്ളൂ എന്ന് പറഞ്ഞാണ് യുകെയ്ക്ക് പോയത്. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോഴേക്കും തിരികെ വന്നു. അപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് പലര്‍ക്കും തോന്നിക്കാണും. കാത്തിരുന്ന് പോയതായിരുന്നു. പക്ഷെ തിരിച്ചുവരാനുള്ള കാരണം പിന്നീട് പറയാമെന്നാണ് പറഞ്ഞത്. ചിലര്‍ അപ്പോള്‍ പറഞ്ഞത് താന്‍ കണ്ടന്റിന് വേണ്ടി പറഞ്ഞതാണെന്നായിരുന്നു. ജാഡയാണെന്നും അഹങ്കാരമാണെന്നും പറഞ്ഞു.
ഉപ്പയോടും ഉമ്മയോടും വരെ നുണ പറഞ്ഞിട്ടാണ് നാട്ടില്‍ വന്നത്. സത്യം പറഞ്ഞാല്‍ അവര്‍ പേടിക്കും. അതിനാലാണ് വീഡിയോയില്‍ കാരണം പറയാതിരുന്നത്. കുടുംബത്തിലെ ആര്‍ക്കും അറിയില്ല. അംജുക്കായ്ക്കും അംജുക്കായുടെ കുടുംബത്തിനും മാത്രമേ അറിയൂ. വേറെയാര്‍ക്കും അറിയില്ല. എനിക്ക് വയ്യായിരുന്നു. ഹോസ്പിറ്റല്‍ എമര്‍ജന്‍സിയായതു കൊണ്ടാണ് വന്നത്. ഉപ്പയും ഉമ്മയും വരെ ഇപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്.
യുകെയില്‍ എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ടോയ്‌ലറ്റില്‍ പോയപ്പോള്‍ രക്തം വന്നു. ഞാനാകെ പേടിച്ചു പോയി. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. കാലാവസ്ഥയും ഭക്ഷണവുമൊക്കെ മാറിയതു കൊണ്ടാകുമെന്ന് കരുതി. വയറ്റില്‍ നിന്നു പോകാനുള്ള ബുദ്ധിമുട്ടുമുണ്ട്. വൈകിട്ടും ചോര കണ്ടു. അതോടെ ഞാന്‍ വല്ലാതെ പേടിച്ചു. യുകെയിലെ ആരോഗ്യരംഗം വളരെ മോശമാണ്. എന്തെങ്കിലും ഉണ്ടെങ്കില്‍ ആറ് മാസത്തേക്ക് എക്‌സാമിനേഷന്‍ പോലും ചെയ്യാതെ മരുന്ന് തരും. സ്‌കാനും ടെസ്റ്റുമൊന്നും നടത്തില്ല. നാട്ടില്‍ ആണെങ്കില്‍ ഓടിപ്പോയി ഡോക്ടറെ കാണാലോ.
അടുത്ത ദിവസവും രക്തം വന്നു. അംജുക്കയ്ക്കും രക്തം കണ്ടപ്പോള്‍ പേടിയായി. ഈ ടെന്‍ഷനിടയിലും അംജുക്ക ഒരു കുട്ടിയെ നോക്കുന്നത് പോലെ പരിപാലിച്ചു. എനിക്ക് നേരത്തിന് ഭക്ഷണമുണ്ടാക്കി തരികയും ചെയ്തു. അംജുക്ക എന്നെ നോക്കിയത് ഞാന്‍ ഒരിക്കലും മറക്കില്ല. ഒരു ടെന്‍ഷനും എന്റെ മുന്നില്‍ കാണിച്ചിരുന്നില്ല. ഭയങ്കരമായി ഭാരം കുറഞ്ഞു. നാലരക്കിലയോളം കുറഞ്ഞു. പെട്ടെന്നാണ് ഭാരം കുറഞ്ഞത്.
അംജുക്കയുടെ പപ്പയോടും മമ്മിയോടും പറഞ്ഞപ്പോള്‍ മോളിങ്ങോട്ട് കേറി വാ എന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള് നോക്കിക്കോളാം നിന്നെ എന്നും അവര്‍ പറഞ്ഞു. അവര്‍ അത്രയും പിന്തുണ നല്‍കി. ഉള്ളില്‍ ടെന്‍ഷനുണ്ടെങ്കിലും പരമാവധി ആസ്വദിച്ചിരുന്നു ആ ഒരു മാസം. വീണ്ടും രക്തം വന്നതോടെ യൂട്യൂബില്‍ വീഡിയോകള്‍ കണ്ടു. അതില്‍ പറയുന്നത് തീര്‍ച്ചയായും ഡോക്ടറെ കാണിക്കണം എന്നാണ്. പൈല്‍സോ ക്യാന്‍സറോ ഇന്‍ഫെക്ഷനോ ആയിരിക്കാമെന്നും പറഞ്ഞിരുന്നു.

മിക്കതിലും കോളന്‍ ക്യാന്‍സറിനെക്കുറിച്ചായിരുന്നു പറഞ്ഞ്. അതില്‍ പറഞ്ഞിരുന്ന ലക്ഷണങ്ങളൊക്കെ തനിക്കുണ്ടായിരുന്നു. ടെന്‍ഷന്‍ കൂടി. എനിക്ക് പറ്റുന്നില്ല, പേടിയാകുന്നുവെന്ന് അംജുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നാട്ടില്‍ പോകാമെന്ന് അംജുക്ക പറഞ്ഞു. പരിചയമുള്ള ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ അവരും നാട്ടിലേക്ക് വരുന്നതാണ് നല്ലതെന്ന് പറഞ്ഞു. അങ്ങനെയാണ് നാട്ടിലേക്ക് വരുന്നത്. വരാന്‍ നേരം കരയാതിരിക്കാന്‍ ക്യാമറ ഓണാക്കി വച്ചിരുന്നു.
നാട്ടിലെത്തിയ ശേഷം ഡോക്ടറെ കണ്ടു. എന്‍ഡോസ്‌കോപ്പി ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. ക്യാന്‍സര്‍ ആണോയെന്ന് പേടിയുണ്ടെന്ന് പറഞ്ഞപ്പോല്‍ സമാധാനമായിരിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ വയറില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്റേണല്‍ ഹെര്‍മോയ്ഡ് കാണുന്നുണ്ട്. തുടക്കമാണ്. അതുകൊണ്ടാണ് രക്തം വന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടാഴ്ച മരുന്ന് കഴിച്ചാല്‍ മതിയെന്നും സര്‍ജറി വേണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിന് ശേഷമാണ് ഉപ്പയോടും ഉമ്മയോടും കാര്യങ്ങള്‍ പറഞ്ഞതെന്നാണ് അസ്ല പറയുന്നത്.


Click it and Unblock the Notifications











