twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിയെ മെരുക്കാന്‍ ബിജു മേനോന്‍ പാടുപെട്ടു; ഗള്‍ഫില്‍ ഇറങ്ങിയ പുലിയും മരുഭൂമിയിലെ ആനയും!

    |

    ബിജു മേനോന്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മരുഭൂമയിലെ ആന. ബിജു മേനോന്റെ വ്യത്യസ്തമായ വേഷമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ ബിജുമേനോന്റെ ഇന്‍ട്രോ രംഗം ഏറെ ചര്‍ച്ചയായിരുന്നു. ഒരു പുലിയുമായാണ് ബിജു മേനോന്‍ ഇന്‍ട്രോ സീനില്‍ വരുന്നത്. ഖത്തറിലായിരുന്നു ചിത്രീകരണം.

    സാരിയണിഞ്ഞ് സുന്ദരിയായി പ്രിയങ്ക ശര്‍മ; ചിത്രങ്ങള്‍ കാണാം

    പുലിയുമൊത്തുള്ള രംഗത്തിന്റെ ചിത്രീകരണം വളരെ ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു. പുലിയെ കൊണ്ട് വന്നതും അതുണ്ടാക്കിയ പുകിലുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ വിനയന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

    പുലി വരുന്നേ പുലി വരുന്നേ

    ഖത്തറില്‍ വച്ചായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ ബിജുവേട്ടന്റെ ഇന്‍ട്രോ എങ്ങനെയായിരിക്കണം എന്നതില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബിജുവേട്ടന്‍ ഷെയ്ഖ് ആയാണ് വരുന്നത്. അപ്പോള്‍ ഇന്‍ട്രോയില്‍ ഒരു പുലി കൂടെ വേണമെന്നും സ്വര്‍ണ നിറത്തിലുള്ള റോള്‍ റോയ്‌സ് കാര്‍ വേണമെന്നും സിനിമയുടെ എഴുത്തുകരാന് നിര്‍ബന്ധമുണ്ടായിരുന്നു. അവിടെ ചെന്നത് മുതല്‍ നമ്മള്‍ പുലിയെ അന്വേഷിക്കുന്നുണ്ട്. ഷൂട്ടിംഗ് ഒക്കെ വളരെ റിസ്‌കിയായിരുന്നു. ഷൂട്ടിഗ് തീരാറായിട്ടും പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതല്ലാതെ പുലി വരുന്നില്ല. നമ്മളെ അവിടെ സഹായിക്കുന്ന പ്രൊഡക്ഷന്‍ മാനേജര്‍ പുലി വരുമെന്ന് പറഞ്ഞു. അങ്ങനെ ഷൂട്ടിംഗിന്റെ അവസാന ദിവസം പുലി വന്നു.

    വീട്ടില്‍ വളര്‍ത്തുന്ന പുലി

    അവിടുത്തെ ഒരു ഷെയ്ഖിന്റെ വീട്ടില്‍ വളര്‍ത്തുന്ന പുലിയായിരുന്നു. ചിത്രീകരണം ആരംഭിക്കാനായി ക്രൂ എത്തി. സെറ്റൊക്കെ റെഡിയാക്കി. ബിജു ചേട്ടന്‍ മേക്കപ്പ് ഇട്ടു. എന്നിട്ടും പുലി വന്നില്ല. അതിനാല്‍ പുലി ഇല്ലാത്ത ഷോട്ടുകളൊക്കെ ചിത്രീകരിച്ചു. വൈകുന്നേരം ആറ് മണി വരെയെ ഷൂട്ട് ചെയ്യാന്‍ പറ്റൂ. നാല് മണിയോടെ പുലി വന്നു. എല്ലാവര്‍ക്കും കണ്ടതും പേടിയായി. വലിയ പുലിയായിരുന്നു. കൂടെ അറബിയുമുണ്ടായിരുന്നു. പേടിക്കേണ്ട വീട്ടില്‍ വളര്‍ത്തുന്ന പുലിയാണെന്നും ആറ് മാസം പ്രായമേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും നമ്മളൊക്കെ പേടിയിലാണ്.

    എല്ലാവര്‍ക്കും പേടി

    പുലിയേയും കൊണ്ട് ബിജുവേട്ടന്‍ വണ്ടിയില്‍ നിന്നിറങ്ങുന്ന ഷോട്ടെടുക്കണം. ബിജുവേട്ടന്‍ പുലിയെയും കൊണ്ട് നടക്കണം. പുലിയുടെ അരികില്‍ ഇരിക്കണം. എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു. നടനാണെങ്കിലും ബിജു വേട്ടനും മനുഷ്യനാണല്ലോ അദ്ദേഹത്തിനും പേടിയുണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ പുലി മുന്നോട്ട് നടന്നു വരുമ്പോള്‍ ഞങ്ങളെല്ലാം ക്യാമറയുടെ പിന്നിലാണ്. ബിജുവേട്ടനും ടെന്‍ഷനുണ്ട്. പുലി എങ്ങോട്ടോ പോവുക എന്നൊന്നും ആര്‍ക്കും അറിയില്ല. മുന്നോട്ട് നടന്നു വരുമ്പോള്‍ ബിജുവേട്ടന്‍ മാറ് മാറ് എന്ന് അറിയാത്ത രീതിയില്‍ പറയുന്നൊക്കെയുണ്ട്. ബിജുവേട്ടന്റെ കൈയ്യില്‍ നിന്നും പുലിയെ വാങ്ങുന്നത് വരെ ടെന്‍ഷന്‍ ആയിരുന്നു.

    Recommended Video

    സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam
    ഖത്തര്‍ ടൗണില്‍ പുലിയിറങ്ങി

    അങ്ങനെ അത് ചിത്രീകരിച്ചു. ഇതിനിടെ ഒരു വാര്‍ത്തയുമായി ബിജുവേട്ടന്‍ വന്നു. ഖത്തര്‍ ടൗണില്‍ പുലിയിറങ്ങിയിട്ടുണ്ട്. അത് കൊണ്ട് സ്‌കൂള്‍ ഒന്നും വിടണ്ട അലര്‍ട്ട് ആയിരിക്കണമെന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. പിന്നെയാണ് നമ്മള്‍ സംഭവം അറിയുന്നത്. നമ്മുടെ പുലിയായിരുന്നു അത്. പുലിയെ കൊണ്ടു വന്നത് ഒരു വാനിലായിരുന്നു. വരുന്ന വഴി വാനിന്റെ ഡോര്‍ തുറന്ന് പുലി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇതറിയാതെ വണ്ടി കുറേ മുന്നോട്ട് പോയി. ആരോ വിളിച്ച് പറഞ്ഞപ്പോഴാണ് അവര്‍ അറിയുന്നത്. ഈ സമയം പുലി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അത് അവിടെ കിടന്നൊരു വണ്ടിയുടെ അടിയില്‍ കയറിയിരിക്കുകയായിരുന്നു. റോഡ് ഒക്കെ ബ്ലോക്ക് ആയി കിടക്കുകയായിരുന്നു.

    അവിടെ നിന്നും എടുത്തു കൊണ്ട് വന്നായിരുന്നു ഷൂട്ടിന് തന്നത്. നമ്മുടെ പുലിയാണിത് എന്ന് അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് മനസിലാക്കി നമ്മള്‍ അവിടെ നിന്നും പോരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍ വളരെ ജോളിയായ, വളരെ നന്നായി ഇടപെടുന്ന വ്യക്തിയാണ് ബിജു മേനോന്‍ എന്നും അദ്ദേഹം പറഞ്ഞു. സാധാ മനുഷ്യനായി സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പറഞ്ഞു.

    Read more about: biju menon
    English summary
    Assistant Director Explains The Incident Of A Tiger Creating Tension For Biju Menon During Marubhoomiyile Aana Shooting, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X