ആസിഫ് അലിയെ പറ്റി പറഞ്ഞതില്‍ വിഷമമില്ല; ആ ഒരാളുടെ സിനിമകളുടെ റിവ്യു ചെയ്യില്ല; തുറന്നു പറഞ്ഞ് അശ്വന്ത് കോക്ക്‌

സോഷ്യല്‍ മീഡിയയ്ക്ക് സുപിരിചിതനാണ് അശ്വന്ത് കോക്ക്. സിനിമ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് താരമാകുന്നത്. ഓരോ സിനിമ റിലീസാകുമ്പോഴും എന്തായിരിക്കും അതിന് അശ്വന്തിന്റെ റിവ്യു എന്നറിയാനായി സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നു. സിനിമയിലെ നായകന്മാരുടെ ഗെറ്റപ്പിലെത്തിയാണ് അശ്വന്ത് കോക്ക് റിവ്യു പറയുന്നത്. അതുകൊണ്ട് തന്നെ പടം ഹിറ്റായാലും ഫ്‌ളോപ്പായാലും അശ്വന്ത് ഏത് രൂപത്തിലാകും എത്തുക എന്നറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്.

അശ്വന്ത് കോക്കിന്റെ റിവ്യുകളിലെ പരുഷമായ ഭാഷ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഒരിക്കല്‍ അശ്വന്തിന്റെ റിവ്യൂവില്‍ തന്നെ വിമര്‍ശിച്ചത് കേട്ട് തകര്‍ന്നുപോയെന്ന് ആസിഫ് അലി പറഞ്ഞിരുന്നു. അതിന് ശേഷം താന്‍ ഒന്നേ നിന്നും തുടങ്ങിയതാണ് ഇന്നത്തെ അവസ്ഥിലേക്ക് തന്നെ എത്തിച്ചതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് അശ്വന്ത് കോക്ക്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വന്ത് കോക്ക്.

Aswanth Kok

''അതില്‍ വ്യക്തിപരമായി ഒന്നുമില്ല. ആസിഫ് അലി എന്നൊരു വ്യക്തിയെ, ഒരു ദിവസം ക്യാമറ ഓണാക്കി ഇരുന്ന് നാല് പറയാമെന്ന് കരുതി പറയുന്നതല്ല. അദ്ദേഹത്തിന്റെ സിനിമകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ എനിക്ക് ഒരു വിഷമവുമില്ല. ആസിഫ് അലി ഒരിക്കലുമൊരു മോശം നടനല്ലല്ലോ. ഒരു കണ്ടന്റിനെ അടിസ്ഥാനമാക്കിയാണല്ലോ ഞാന്‍ സംസാരിക്കുന്നത്. അല്ലാതെ ചുമ്മാ ഇരുന്ന് ഒരാളെക്കുറിച്ച് പറയുകയല്ലല്ലോ. സിനിമയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് അതില്‍ പ്രത്യേകിച്ച് ഫീലിംഗ്‌സ് ഒന്നും തോന്നാറില്ല. ഇല്ലെങ്കില്‍ അവര്‍ സിനിമ ചെയ്യാതിരിക്കട്ടെ, ഞാന്‍ പറയാതിരിക്കാം.'' എന്നാണ് അശ്വന്ത് കോക്ക് പറയുന്നത്.

താന്‍ പിന്‍വലിച്ച റിവ്യുവിനെക്കുറിച്ചും അശ്വന്ത് കോക്ക് സംസാരിക്കുന്നുണ്ട്. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയ്ക്ക് നെഗറ്റീവ് റിവ്യുവായിരുന്നു അശ്വന്തിന്റേത്. റിവ്യുവിനെതിരെ അണിയറ പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ആ വീഡിയോ അദ്ദേഹം പിന്‍വലിക്കുകയുണ്ടായി. അതിലേക്ക് നയിച്ച കാരണമാണ് അശ്വന്ത് കോക്ക് വ്യക്തമാക്കുന്നത്.

''വളരെ ചെറിയ ബജറ്റില്‍ വന്ന സിനിമയായിരുന്നു. ഞാന്‍ വളരെ പരുഷമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. എല്ലാ സിനിമയ്ക്കും ഞാന്‍ അങ്ങനെയാണ് പറയാറുള്ളത്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ കുറച്ച് കൂടിപ്പോയെന്ന് തോന്നി. ആ സമയത്ത് ഞാന്‍ അത്തരെമാരു മാനസികാവസ്ഥയിലായിരുന്നു. അതിന്റെ പുറകെ പോകാനും കേസാക്കാനും വയ്യായിരുന്നു. വ്യക്തിപരമായ ആ കാരണങ്ങളാല്‍ വേണ്ടെന്ന് വച്ചതാണ് അത്. അത് ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി. ഇനി അങ്ങനെ എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. പേഴ്‌സണലി വീക്ക് പോയന്റിലൂടെ കടന്നു പോവുകയായിരുന്നു അപ്പോള്‍.''

അതേസമയം താന്‍ റിവ്യു പറയാതിരുന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒമര്‍ ലുലുവിന്റെ സിനിമയായിരുന്നു അതെന്നാണ് അശ്വന്ത് കോക്ക് പറയുന്നത്. അദ്ദേഹത്തെ എനിക്ക് 2014-15 മുതല്‍ അറിയാം. അത്രയും പരിചയമുള്ള ഒരാളുടെ സിനിമയുടെ റിവ്യു പറയാന്‍ നേരം ഒന്നെങ്കില്‍ പറായാതിരിക്കുക, അല്ലെങ്കില്‍ പൂര്‍ണമായും എന്താണോ തോന്നിയത് അത് തന്നെ പറയുക എന്നീ ഓപ്ഷനുകളാണുള്ളത്. അങ്ങനെ പറയുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തെ വേദനിപ്പിക്കും. അതൊരു എക്‌സ്സെപ്ഷണല്‍ കേസാണ്. അതിനാല്‍ വേണ്ടെന്ന് വച്ചതാണെന്നാണ് അശ്വന്ത് പറയുന്നത്.

Aswanth Kok

അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രം ഞാന്‍ പറയാറില്ല. ചിലപ്പോള്‍ ഭാവിയില്‍ പറഞ്ഞേക്കാം. അത് ആത്മാര്‍ത്ഥമായി തന്നെയാകും പറയുകയെന്നും അശ്വന്ത് കോക്ക് പറയുന്നുണ്ട്. എന്തുകൊണ്ടാണ് താന്‍ കൊളാമ്പുകള്‍ക്ക് തയ്യാറാകാത്തതെന്നും അശ്വന്ത് കോക്ക് വ്യക്തമാക്കുന്നുണ്ട്. കൊളാബുകള്‍ എടുക്കാത്തതാണെന്നാണ് അശ്വന്ത് പറയുന്നത്.

ആളുകള്‍ മണിക്കൂറുകളോളം കാത്തിരുന്ന് വരുമ്പോള്‍ ഞാന്‍ ഏതെങ്കിലും കമ്പനിയുടെ പരസ്യം പറഞ്ഞാല്‍ എന്റെ മൂഡും ആള്‍ക്കാരുടെ മൂഡും പോകും. പല വലിയ കമ്പനികളും പരസ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു വീഡിയോയ്ക്ക് 50000 ന് മുകളിലൊക്കെ ഓഫര്‍ ചെയ്തിട്ടുണ്ട്. അങ്ങനെ പത്ത് വീഡിയോ ചെയ്താല്‍ അഞ്ച് ലക്ഷം രൂപയായി. അത് ചെയ്യാത്തത് ടെമ്പരാമെന്റ് നഷ്ടപ്പെടാതിരിക്കാനാണ്. ഞാന്‍ ആരോടും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പറയാറില്ല, ബെല്‍ ഐക്കണ്‍ ഞെക്കാന്‍ പറയാറില്ലെന്നും അശ്വന്ത് കോക്ക് ചൂണ്ടിക്കാണിക്കുന്നു.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X