എനിക്ക് എല്‍എല്‍പി എന്ന അവസ്ഥയാണ്! മുഖത്തിന് സംഭവിച്ചത് എന്തെന്ന് അശ്വതി ശ്രീകാന്ത്

മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായിട്ടായിരുന്നു. പി്ന്നാലെ ചക്കപ്പഴത്തിലൂടെ അശ്വതി അഭിനേത്രിയായി മാറി. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചക്കപ്പഴത്തിലെ പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തിയിട്ടുണ്ട്. ചക്കപ്പഴത്തിലെ ആശയായി പ്രേക്ഷകരുടെ കയ്യടി നേടാന്‍ അശ്വതിയ്ക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയിയലേയും നിറ സാന്നിധ്യമാണ് അശ്വതി. തന്റെ കാഴ്ചപ്പാടുകളിലൂടേയും തുറന്നെഴുതുത്തുകളിലൂടേയും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറാറുണ്ട് അശ്വതി. ഇപ്പോള്‍ ലൈഫ് കോച്ചിംഗ് രംഗത്തും സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ് അശ്വതി. ഇറ്റ്‌സ് ബിക്കമിംഗ് എന്ന സ്ഥാപനത്തിലൂടെയാണ് അശ്വതി ലൈഫ് കോച്ചിംഗ് രംഗത്തെ ചലനങ്ങള്‍ സൃഷ്ടിക്കുന്നത്.

Aswathy Sreekanth

സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അശ്വതി. തന്റെ ജീവിതത്തിലെ വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയാണ് അശ്വതി. ജീവിതത്തെക്കുറിച്ചു ലൈഫ് കോച്ചിംഗിനെക്കുറിച്ചുമൊക്കെ അശ്വതി സംസാരിക്കുന്നുണ്ട്.

ചക്കപ്പഴം ഷൂട്ടിംഗ് ഇപ്പോള്‍ ഇല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ചക്കപ്പഴം സീസണ്‍ 2 അവസാനിച്ചു എന്നായിരുന്നു അശ്വതിയുടെ മറുപടി. ചക്കപ്പഴം സീസണ്‍ 3 ഉണ്ടാകുമോ? എന്ന ചോദ്യത്തിന് ഉറപ്പില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. അതേസമയം, എന്താണ് മുഖം ഇങ്ങനെ ആയത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എനിക്ക് എല്‍എല്‍പി എന്ന അവസ്ഥയാണ്. അതുകാരണം മുഖത്ത് പിഗ്മെന്റേഷന്‍ വന്നുവെ്‌നനാണ് അശ്വതി പറയുന്നത്.

കുഞ്ഞ് രാത്രി ഉറങ്ങാതെ ഇരുന്നപ്പോള്‍ കുഞ്ഞിനോട് ദേഷ്യപ്പെട്ടിട്ടുണ്ടോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ആദ്യമായി അമ്മയായപ്പോള്‍. യെസ്. ചെയ്തിട്ടുണ്ട്. പിന്നീട് കുറ്റബോധം തോന്നുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു അശ്വതിയുടെ മറുപടി. നിസ്സഹായയായ, നിര്‍ഗുണയായ, നല്ല അമ്മയാകാന്‍ തന്റെ ജോലി ഉപേക്ഷിച്ച, കൊച്ചു കുഞ്ഞിന്റെ അമ്മയോട് പറയാനുള്ളത് എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. നിങ്ങള്‍ ഒരിക്കലും യൂസ് ലെസ് അല്ല. നിങ്ങളുടെ കുഞ്ഞിന് പ്രഥമ പരിഗണന നല്‍കി ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച നിങ്ങള്‍ ധീരയാണ്. അത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. സ്വയം പഴിക്കാതിരിക്കൂ എന്നായിരുന്നു അശ്വതിയുടെ മറുപടി.

Aswathy Sreekanth

നേരത്തെ തന്റെ മുഖത്തുണ്ടായ മാറ്റത്തെക്കുറിച്ച് അശ്വതി വീഡിയോയിലൂടെ സംസാരിച്ചിരുന്നു. ആദ്യം ടാന്‍ ആകും എന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് ക്രീം ഒക്കെ തേച്ചുവെന്നും എന്നാല്‍ മാറ്റം വന്നില്ലെന്നുമാണ് താരം പറഞ്ഞത്. മാത്രമല്ല, കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്റെന്സിറ്റി കൂടി വരികയും ചെയ്തുവെന്നും അശ്വതി പറയുന്നു.

ഇതോടെ ദുബായില്‍ അടക്കമുള്ള ഡോക്ടര്‍മാരെ കാണിച്ചുവെന്നും എന്നും ഒട്ടും മാറ്റം വന്നില്ലെന്നാണ് അശ്വതി പറഞ്ഞിരുന്നത്. മുഖത്തെ മാറ്റം എന്നെ മാനസികമായി ഏറെ ബാധിച്ചു. ശരീരം മുഴുവനും ഇല്ല. മുഖത്തുമാത്രമാണ് ഈ മാറ്റമെന്നും താരം പറയുന്നുണ്ട്. മാനസികമായി ബാധിച്ചതിനാല്‍ ഒരു ഫോട്ടോ എടുക്കാന്‍ പോലുമുള്ള കോണ്‍ഫിഡന്‍സ് നഷ്ടമായിരുന്നുവെന്നും അശ്വതി നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X