പ്ലസ് ടു മുതലുള്ള പ്രണയം വീട്ടില്‍ പൊക്കി; ക്ലാസ്‌മേറ്റ്‌സ് കണ്ട് വീണ്ടും ഇഷ്ടത്തിലായെന്ന് അശ്വതി ശ്രീകാന്ത്
രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം കൊടുത്ത സന്തോഷത്തിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരിപാടിയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അശ്വതി ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വരുന്നത്. ആദ്യത്തെ പ്രസവശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിരുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ലാതെ മകളുമായി വീട്ടിലെത്താന്‍ സാധിച്ചുവെന്ന് പറയുകയാണ് അശ്വതിയിപ്പോള്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രസവത്തെ കുറിച്ചും തന്റെ പ്രണയകഥയും അശ്വതി വെളിപ്പെടുത്തിയത്.
നടി ശിൽപ മഞ്ജുനാഥിൻ്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, വൈറലാവുന്ന പുത്തൻ ചിത്രങ്ങൾ ഇതാ

ഭര്‍ത്താവ് ശ്രീകാന്തുമായിട്ടുള്ള പ്രണയത്തെ കുറിച്ച് മുന്‍പും അശ്വതി തുറന്ന് പറഞ്ഞിരുന്നു. 'പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ എന്റെ സീനിയര്‍ ആയിരുന്നു അപ്പു എന്ന് ഞാന്‍ വിളിക്കുന്ന ശ്രീകാന്ത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രണയം പരസ്പരം തുറന്ന് പറഞ്ഞത്. മൂന്നാം വര്‍ഷം പ്രേമം വീട്ടില്‍ പൊക്കി. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയില്‍ തൊട്ട് സത്യം ചെയ്യിപ്പിച്ചു. പിന്നീട് ഒന്നര വര്‍ഷം സ്വയം പ്രഖ്യാപിത ബ്രേക് അപ്. ഞാന്‍ കോട്ടയത്ത് എംബിഎ യ്ക്ക് പഠിക്കുന്നതിനിടെ ഒരു ദിവസം കൂട്ടുകാരിയുടെ നമ്പര്‍ തപ്പി എടുത്ത് ശ്രീ വിളിച്ചു.

അങ്ങനെ ക്ലാസ്‌മേറ്റ്‌സ് റിലീസായ തിയറ്ററില്‍ വച്ച് വീണ്ടും കണ്ടു. സ്‌ക്രീനില്‍ കാത്തിരുന്ന പെണ്ണല്ലേ... കാലമേറെ ആയില്ലേ എന്ന പാട്ട് കേട്ടപ്പോള്‍ കൂടെ ഞങ്ങളും കരഞ്ഞു. പ്രേമം സീരിയസ് ആണെന്ന് മനസിലായതോടെ എല്ലാവരെയും കൊണ്ട് നല്ലത് പറയിച്ച് വിവാഹം കഴിക്കണമെന്ന് വാശിയായി. ദുബായില്‍ സ്വന്തം ബിസിനസ് വിജയമായ ശേഷമാണ് ശ്രീ വിവാഹാലോചനയുമായി വന്നതെന്ന് അശ്വതി പറയുന്നു. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി.

ഒന്ന് കൂടി പറഞ്ഞാല്‍ കുഞ്ഞിനെ കുറിച്ചൊക്കെ പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കാനുള്ള സമയം കിട്ടിയില്ല. 26 വയസേ എനിക്കുള്ളു. ശ്രീയിക്ക് 27 ഉം. പേരന്റിങ്ങിനെ കുറിച്ചും പ്രഗ്നന്‍സിയെ കുറിച്ചും അത്ര ധാരണ ഇല്ലാത്ത കൊണ്ട് ആശങ്കകളും ടെന്‍ഷനും ആവോളം ഉണ്ടായിരുന്നു. ഷുഗറും ബിപിയും നീരും വേദനയും ഒക്കെയായിരുന്നു അന്ന് മെയിന്‍. ഗര്‍ഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തത് കൊണ്ട് അവസാന മാസം വരെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് സിസേറിയന്‍ വേണ്ടി വരുമെന്നാണ്. രണ്ട് പേര്‍ക്കും ജോലി ദുബായില്‍ ആയിരുന്നതിനാല്‍ അവിടെ മതി പ്രസവമെന്ന് നേരത്തെ പ്ലാന്‍ ചെയ്തു. എട്ടരമാസം കഴിഞ്ഞപ്പോഴെക്കും ശ്രീകാന്തേട്ടന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഡെലിവറി ഡേറ്റിന് പത്ത് ദിവസം മുന്‍പായിരുന്നു അവസാന ചെക്കപ്പ്. പരിശോധിച്ചപ്പോള്‍ അതുവരെ പൊസിഷന്‍ ശരിയല്ലാതെ ഇരുന്ന കുഞ്ഞിന്റെ തലയൊക്കെ താഴേക്ക് വന്ന് കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. നേരെ ലേബര്‍ റൂമിലേക്ക് വിട്ടോളാന്‍ ഡോക്ടര്‍ പറഞ്ഞു. അതൊരു പാകിസ്ഥാനി ഡോക്ടറാണ്. ഭാഷയാണ് പ്രധാന പ്രശ്‌നം. ചുറ്റുമുള്ളവരില്‍ ഒറ്റ മലയാളി പോലുമില്ല. അസ്വസ്ഥത തോന്നുമ്പോള്‍ ഇംഗ്ലീഷല്ലാതെ ഒരക്ഷരം പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ല. വേദന വരുമ്പോള്‍ അയ്യോ, അമ്മേ എന്നൊക്കെയല്ലാതെ എങ്ങനെ കരയാനാണ്. നാലഞ്ച് മണിക്കുര്‍ പ്രസവവേദന കഴിഞ്ഞ് പത്മ പുറത്ത് വന്നു.
കേട്ടത് സത്യം, സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞു; ഇനി ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്ന് പറഞ്ഞ് താരങ്ങൾ
Recommended Video

പത്മയ്ക്ക് ഒരു വയസുള്ളപ്പോളാണ് തനിക്ക് ടിവിയില്‍ കോമഡി ഷോ അവതരിപ്പിക്കാന്‍ വിളി വന്നത്. ഓഫര്‍ വന്നപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മാസത്തില്‍ ഒരു വട്ടമേ ഷൂട്ടിങ്ങ് ഉള്ളു. അതും നാല് ദിവസം. അവസരങ്ങള്‍ ഇപ്പോഴെ വരു. നാലെ കുഞ്ഞ് വളര്‍ന്ന് അവളുടെ വഴിക്ക് പോകും. അപ്പോള്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല. ശ്രീയുടെ ആ ഡയലോഗില്‍ ഞാന്‍ വീണു. ദുബായില്‍ നിന്ന് കുഞ്ഞുമായി പാലയിലേക്ക് വീട്ടിലേക്ക് വരും. അവളെ അവിടെയാക്കി വെളുപ്പിന് പിറവത്തെ സ്റ്റുഡിയോയിലേക്ക് പോകും. രാത്രി ഒരു മണിക്കും മറ്റുമാണ് പലപ്പോഴും ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടില്‍ ചെന്നിരുന്നത്. പിന്നീടാണ് ദുബായില്‍ നിന്നും നാട്ടിലെത്തി കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങുന്നതെന്നും അശ്വതി വ്യക്തമാക്കുന്നു.


Click it and Unblock the Notifications