അമ്മ അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണ്‌നിറഞ്ഞു; മോള്‍ക്ക് കൊടുത്ത സ്‌നേഹം തിരിച്ച് റിഫ്‌ളക്ട് ചെയ്ത നിമിഷം
ആര്‍ജെയില്‍ നിന്നും അവതാരകയിലേക്കും അഭിനേത്രിയിലേക്കും എഴുത്തുകാരിയിലേക്കുമൊക്കെ വളര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അശ്വതി. ലൈഫ് കോച്ചിംഗ് രംഗത്തും അശ്വതി സജീവമാണ്. പാരന്റിംഗിനെക്കുറിച്ചുള്ള അശ്വതിയുടെ വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ കണ്ണു നിറഞ്ഞൊരു അനുഭവം പങ്കുവെക്കുകയാണ് അശ്വതി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
എന്റെ മൂത്തമകള്‍ ഞാനുമായി വളരെയധികം അറ്റാച്ച്ഡ് ആണ്. അവളെ വളര്‍ത്തലായിരുന്നു എനിക്ക് ലഭിച്ച ഏറ്റവും നല്ല ലേണിംഗ് പ്രോസസ്. ഞാന്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് അവളെ വളര്‍ത്തുന്ന സമയത്താണ്. ഇളയ ആളു പോലും എന്നോട് ഇത്രയും ഒട്ടാറില്ല. മൂത്തവള്‍ ഭയങ്കര അമ്മയൊട്ടിയാണ്. അതെനിക്ക് ഒരുപാട് പ്രഷര്‍ തന്നിട്ടുണ്ട്. എനിക്ക് ഒരു ദിവസം ഒന്ന് വിട്ടു നില്‍ക്കണമെങ്കിലും പുറത്ത് പോകണമെങ്കിലും ഒക്കെ കടുത്ത സമ്മര്‍ദ്ദവും മമ്മീസ് ഗില്‍റ്റും അനുഭവിച്ചിട്ടുണ്ടെന്നാണ് അശ്വതി പറയുന്നത്.

ഞാന്‍ എന്റെ കുഞ്ഞിനോട് അനീതി കാണിക്കുകയാണല്ലോ, ഞാന്‍ അവളുടെ അടുത്ത് വേണമല്ലോ എന്ന ചിന്ത തനിക്ക് തന്നിട്ടുള്ളത് മൂത്ത മകളാണെന്നും അശ്വതി പറയുന്നു. എന്നാല്‍ ഊയ്യടുത്ത് അവള്‍ പറഞ്ഞു, എന്റെ വീട്ടില്‍ പോയി നിന്നോളാം എന്ന്. എന്റെ അച്ഛനും അമ്മയും ഉള്ള സ്ഥലത്ത്. അവള്‍ അങ്ങനെ ഒരു ദിവസം അവിടെ പോയി നിന്നു. നിന്ന സമയം എനിക്ക് അവളുടെ അച്ഛനും ആശങ്കകളുണ്ടായിരുന്നുവെന്നും അശ്വതി പറയുന്നു. കാരണം മകള്‍ മുമ്പൊരിക്കലും അങ്ങനെ മാറി നിന്നിട്ടില്ലെന്നാണ് താരം പറയുന്നത്.
വൈകിട്ടൊക്കെ ആയപ്പോഴേക്കും അവള്‍ എങ്ങനെ അതിനോട് അഡാപ്റ്റ് ആകും എന്ന ആശങ്ക നല്ലോണം ഉണ്ടായിരുന്നു. എന്നാല്‍ പിറ്റേ ദിവസം എന്നെ എന്റെ അമ്മ വിളിച്ചു. അവള്‍ പണ്ടത്തേത് പോലെയല്ല, അവള്‍ക്ക് ഭയങ്കര മാറ്റമുണ്ട്. പണ്ടായിരുന്നുവെങ്കില്‍ എപ്പോഴും അമ്മ അമ്മ എന്ന് പറഞ്ഞ് വാശി പിടിക്കുന്ന കുട്ടിയായിരുന്നു. അവള്‍ വളരെ പക്വതയോടെ അവളുടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വളരെ ബ്രില്യന്റായി കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞുവെന്നാണ് അശ്വതി പറയുന്നത്.

''അവള്‍ പോകാന്‍ നേരം പറഞ്ഞു, എന്റെ അമ്മയ്ക്ക് എന്തൊരു കഷ്ടപ്പാട് ആണെന്നറിയാമോ? അമ്മ ഓടി നടക്കുകയാണ്, ഞങ്ങളുടെ കാര്യങ്ങളും നോക്കണം. അച്ഛനും ഇവിടെയില്ല. അതുകൊണ്ട് അമ്മമ്മ കുറച്ച് മീന്‍ കറി വച്ചു തരൂ, അമ്മമ്മയുണ്ടാക്കുന്ന മീന്‍കറി എന്റെ അമ്മയ്ക്ക് ഒരുപാടിഷ്ടമാണ്. ഞാന്‍ പോകുമ്പോള്‍ കൊണ്ടു പോകാം. എന്റെ അമ്മ അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു'' എന്നാണ് അശ്വതി പറയുന്നത്.
നമ്മള്‍ കുഞ്ഞിന് കൊടുത്ത സ്‌നേഹം തിരിച്ച് റിഫ്‌ളക്ട് ചെയ്യുന്ന നിമിഷങ്ങളിലൊന്നാണത്. നമ്മള്‍ പറഞ്ഞു ചെയ്യിക്കുന്ന കാര്യമല്ല. അവള്‍ അത് തിരിച്ചറിഞ്ഞ് എന്റെ അമ്മയോട് അതു പറഞ്ഞുവെന്നത് എനിക്ക് ഒരു രക്ഷിതാവ് എന്ന നിലയില്‍ വളരെയധികം ആത്മസംതൃപ്തി തന്ന നിമിഷമാണെന്നും അശ്വതി പറയുന്നുണ്ട്.


Click it and Unblock the Notifications