ഇത്രയും മതിയോ? കാലിന്റെ ഫോട്ടോ ചോദിച്ചു വന്നയാള്‍ക്ക് അശ്വതിയുടെ കലക്കന്‍ മറുപടി

മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മലയാളികള്‍ അശ്വതിയെ പരിചയപ്പെടുന്നത്. പിന്നീട് അഭിനേത്രിയായും അശ്വതി കയ്യടി നേടി. എഴുത്തുകാരി എന്ന നിലയിലും അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അശ്വതി. താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

ഇപ്പോഴിതാ ലൈഫ് കോച്ച് എന്ന നിലയിലും ശ്രദ്ധ നേടുകയാണ് അശ്വതി. ഇതിനിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അശ്വതി മറുപടിയുമായി എത്തുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അശ്വതി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. രസകരമായ പല ചോദ്യങ്ങള്‍ക്കും അശ്വതി മറുപടി നല്‍കുന്നുണ്ട്.

Aswathy Sreekanth

ഇതിനിടെ ഒരാള്‍ അശ്വതിയോട് കാല്‍പാദത്തിന്റെ ചിത്രം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. അയാള്‍ക്ക് അ്ശ്വതി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഒരു കൂട്ടം കാല്‍പാദങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഇത് മതിയോ എന്നാണ് അശ്വതി അയാള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. പിന്നാലെ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും അശ്വതി ക്യു ആന്റ് എയില്‍ മറുപടി നല്‍കുന്നുണ്ട്.

ജീവിതത്തില്‍ തിരിച്ചു പോയി ഒരു കാര്യം തിരുത്താന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നാണ് അശ്വതി നല്‍കിയ മറുപടി. കഴിഞ്ഞ കാലത്തെ ഓരോ അനുഭവങ്ങളും സംഭവങ്ങളുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്. തനിക്കുണ്ടാകുന്ന മാറ്റങ്ങളെ ഇഷ്ടപ്പെടുന്നതായും അശ്വതി പറയുന്നു. ഇതിനിടെ ഒരാള്‍ അശ്വതിയുടെ മിഡ്‌ലൈഫ് ക്രൈസിസ് വീഡിയോ കണ്ടതുകൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അശ്വതി ഈ വീഡിയോ പങ്കുവച്ചത്.

ഹൃദ്യ ക്ലിനിക്കില്‍ കണ്ടിരുന്നു, അസുഖം ഒക്കെ മാറിയോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഓക്കയായി വരുന്നുവെന്നാണ് അശ്വതി നല്‍കിയ മറുപടി. ഒരു സത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന കാര്യമെന്താണ്? നിങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമെന്താണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സ്ത്രീത്വവുമായി ബന്ധപ്പെട്ടതിലെല്ലാം തനിക്ക് അഭിമാനമുണ്ടെന്നാണ് അശ്വതി പറയുന്നത്. തന്റെ മക്കളെ അശ്വതി പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനാണെന്നും അശ്വതി പറയുന്നു.

എങ്ങനെയാണ് എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ കരുത്തോടെയിരിക്കാന്‍ പറ്റുന്നതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. അതിന് അശ്വതി നല്‍കിയ മറുപടി താന്‍ തകര്‍ന്നു പോയ സമയങ്ങളുമുണ്ടെന്നും ആരും തന്നെ എല്ലായിപ്പോഴും കരുത്തരായിട്ടുണ്ടാകില്ലെന്നുമാണ്. പക്ഷെ തിരിച്ചുവരാനുള്ള നമ്മുടെ ദൃഢനിശ്ചയമാണ് പ്രധാനമെന്നും അശ്വതി പറയുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് ഒരു പ്രധാന്യവുമില്ല എന്ന ചിന്തയെ എങ്ങനെ നേരിടാം എന്നായിുരന്നു മറ്റൊരാള്‍ ചോദിച്ചത്.

Aswathy Sreekanth

നിങ്ങളുടെ പ്രധാന്യം മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിലല്ല. മറിച്ച് നിങ്ങള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിലും നിങ്ങളുടെ പ്രവര്‍ത്തികളിലുമാണ്. അതെപ്പോഴും ഓര്‍ത്തിരിക്കുക എന്നായിരുന്നു അയാള്‍ക്ക് അശ്വതി നല്‍കിയ മറുപടി. മതാപിതാക്കളെ അവഗണിച്ച് പ്രണയ വിവാഹം നടത്തുന്നതാണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനും അശ്വതി മറുപടി നല്‍കുന്നുണ്ട്.

എന്തുകൊണ്ട് മാതാപിതാക്കള്‍ക്ക് മക്കളുടെ ചോയ്‌സിനെ അംഗീകരിച്ചുകൂടാ എന്നാണ് അശ്വതി ചോദിക്കുന്നത്. സ്വയം തീരുമാനങ്ങളെടുക്കാന്‍ മക്കളെ പ്രാപ്തരാക്കണം. അവരെ വിശ്വസിക്കുക. വേണ്ടിവന്നാല്‍ അവരെ പിന്തുണയ്ക്കുക. ഈ മെലോഡ്രാമ അവസാനിപ്പിക്കാനുള്ള സമയമായെന്നായിരുന്നു അശ്വതിയുടെ മറുപടി. അശ്വതിയോടായി നിങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തില്‍ അഭിമാനമുണ്ടെന്നും നിങ്ങളുടെ ഈ പതിപ്പ് തനിക്ക് ഏറെ ഇഷ്ടമാണെന്നും ഒരാള്‍ പറയുന്നുണ്ട്.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X