ഡെലിവറിക്ക് ശേഷമുള്ള മാറ്റങ്ങൾ കണ്ട് എനിക്ക് തന്നെ ഷോക്കായി; ഭർത്താവിന്റെ സഹായം കൂടുതൽ വേണ്ട സമയമാണ്!: അശ്വതി
മലയാളികൾക്ക് ഏറെ സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. റെഡിയോ ജോക്കിയായിരുന്ന അശ്വതി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത് അവതാരകയായ ശേഷമാണ്. മിനിസ്‌ക്രീനിലെ മികച്ച അവതാരകമാരിൽ ഒരാളാണ് അശ്വതി. ഇപ്പോൾ അവതാരക എന്നതിന് പുറമെ നടിയായും കയ്യടി നേടുകയാണ് താരം. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്കും കടന്ന് വന്നത്. ഓഫ് സ്‌ക്രീനിലും അശ്വതി ആരാധകർക്ക് പ്രിയങ്കരിയാണ്.
എഴുത്തുകാരി, മോട്ടിവേഷണൽ സ്‌പീക്കർ, ലൈഫ് കോച്ച് എന്നിങ്ങനെയുള്ള മേഖലകളിലും തിളങ്ങാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ അഭിപ്രായങ്ങളൊക്കെ യാതൊരു മടിയും കൂടാതെ താരം തുറന്ന് പറയാറുണ്ട്. തന്റെ കുടുംബവിശേഷങ്ങളും താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ശ്രീകാന്തുമായുള്ള പ്രണയ വിവാഹം, കുട്ടികളുടെ ജനനം ഇതേ കുറിച്ചൊക്കെ അശ്വതി പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

രണ്ടു വർഷം മുൻപാണ് അശ്വതി രണ്ടാമത് ഒരു പെൺകുഞ്ഞ് കൂടി ജനിച്ചത്. മകളുടെ വരവെല്ലാം അശ്വതി ആഘോഷമാക്കിയിരുന്നു. കുഞ്ഞിന്റെ ജനന ശേഷവും അവതരണവും അഭിനയവുമൊക്കെയായി അശ്വതി സജീവമാണ്. അതിനിടെ ഇപ്പോഴിതാ, പോസ്റ്റ് പാർട്ടം കാലഘട്ടത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി. പോസ്റ്റ് പാർട്ടം സമയത്ത് പങ്കാളിക്ക് ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അശ്വതിയുടെ വീഡിയോ.
ഒരു സ്ത്രീ പ്രസവാനന്തര ഘട്ടങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ച് പാർട്ണർക്ക് വ്യക്തമായ ധാരണ ഉണ്ടാകണം എന്ന് പറയുകയാണ് അശ്വതി. ഇത് എല്ലാവരും കടന്നു പോകുന്നതാണെന്ന് അവിടെ നിന്നും ഇവിടെ നിന്നും ആളുകൾ പറയുന്നുണ്ടാകും. എന്നാൽ ആ പറയുന്നത് തെറ്റാണ്. എല്ലാവരും കടന്നു പോകുന്നു എന്ന് പറയുമ്പോൾ മറ്റൊരാൾക്ക് ആ അവസ്ഥ സീരിയസ് ആയിക്കൂടാ എന്ന് നിർബന്ധമില്ല. ആദ്യം വേണ്ടത് നിങ്ങളുടെ പാർട്ണറിനെ കേൾക്കുകയാണെന്ന് അശ്വതി പറയുന്നു.
ഒരു ജഡ്ജ്‌മെന്റും ഇല്ലാതെ കേൾക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മൾ അവരെ കേൾക്കുമ്പോൾ നമ്മൾ അവർക്കൊരു വാല്യൂ കൊടുക്കുന്നുണ്ടെന്ന് പാർട്ണണർക്ക് തോന്നണം. നമ്മൾ കൂടെയുണ്ടെന്ന് അവർ മനസിലാക്കണം. കുഞ്ഞിനെ മുലയൂട്ടുന്നതിലൊക്കെ സപ്പോർട്ട് ചെയ്യുക എന്നതാണ് മറ്റൊരു വലിയ കാര്യം.
ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒരുപാട് സഹായങ്ങൾ ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്. ചില പുരുഷന്മാർ സുഹൃത്തുക്കളുടെ ഭാര്യയുമായൊക്കെ കംപെയർ ചെയ്യും. അതാണ് ആദ്യം നിർത്തേണ്ടത്. കാരണം ഒരാളെ പോലെ തന്നെ ആയിരിക്കണമെന്നില്ല മറ്റൊരാളുടെ അവസ്ഥ.

തമാശക്ക് പോലും ബോഡി ഷെയ്മിങ് ചെയ്തിരിക്കുക എന്നതാണ് മറ്റൊരു കാര്യം. കാരണം ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീർത്ത വയർ തിരികെ പഴയ രീതിയിലേക്ക് ആവാൻ സമയം എടുക്കും. ഇതൊക്കെ കണ്ടിട്ട് കളിയാക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യാതിരിക്കുക. നമ്മൾ വിചാരിക്കാത്ത മാറ്റങ്ങൾ ആകും ശരീരത്തിൽ സംഭവിക്കുക. ചിലരുടെ കാര്യത്തിൽ എല്ലാം നോർമൽ ആകാൻ സമയം എടുക്കും. നമ്മൾ ഈ മാറ്റങ്ങളെ അക്സെപ്റ്റ് ചെയ്യുക എന്നതാണെന്നും അശ്വതി പറഞ്ഞു.
അവരും അതിനെ പതിയെ അക്സപ്റ്റ് ചെയ്ത് വരുന്നതേ ഉണ്ടാവുകയുള്ളു. ഡെലിവറി കഴിഞ്ഞ ശേഷം കണ്ണാടിയിൽ എന്നെ തന്നെ കണ്ടപ്പോൾ വലിയ ഷോക്കായിരുന്നു. അങ്ങനെ ഇതൊന്നും ഒരിക്കലും നോർമൽ ആകില്ലേ എന്ന് സ്ത്രീകൾ ചിന്തിച്ചിരിക്കുന്ന സമയത്ത് ഒരിക്കലും പാർട്ണർ അവരെ ഒരു വാക്ക് കൊണ്ടും വേദനപ്പിക്കരുത്. അവരെ ഇൻസെക്യൂർ ആക്കുന്ന ഒരു കമന്റും ചെയ്യാതിരിക്കുകയെന്നും അശ്വതി ശ്രീകാന്ത് പറയുന്നു.


Click it and Unblock the Notifications