ഇഷാനി സംസാരിക്കില്ല; റൂഡാണ്, ജാഡയാണ് എന്ന് കമന്റുകള്‍; ദിയയുടെ സഹോദരിമാരെക്കുറിച്ച് അശ്വിന്‍

ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേഷിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നടന്‍ കൃഷ്ണ കുമാറിന്റെ മക്കളില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സംരംഭക കൂടിയായ ദിയയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദയയുടെ ചാനലിന് ധാരാളം സബ്‌സ്‌കൈബേഴ്‌സുമുണ്ട്.

ദിയയുടേയും അശ്വിന്റേയും പ്രണയവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും അടുത്തമാസമാണ് വിവാഹം കഴിക്കാന്‍ പോകുന്നത്. ഇതിനിടെ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അശ്വിനും ദിയയും. തന്റെ സഹോദരിമാരുമായി അശ്വിനുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയയും അശ്വിനും. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Diya Krishna

ആദ്യം ഇവനും എന്റെ സഹോദരിമാര്‍ക്കും മടിയുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. ഇവന്‍ പൊതുവെ, പുതുതായി ആരെ മീറ്റ് ചെയ്താലും നിശബ്ദനായിരിക്കും. അമ്മു സംസാരിക്കും. ഇഷാനിയും ഹന്‍സികയും ആംബിവേര്‍ട്ടുകളാണ്. പരിചയപ്പെട്ട് മിംഗിള്‍ ആയി വന്നാലേ സംസാരിക്കാന്‍ പറ്റൂ. അങ്ങനെ തന്നെയാണ് അശ്വിനും. അല്ലാതെ ആരും ജാഡ കാണിക്കുന്നത്. ഇപ്പോള്‍ എല്ലാവരും നന്നായി സംസാരിക്കുകയും മിംഗിള്‍ ആവുകയും ചെയ്യുന്നുണ്ടെന്നാണ് ദിയ പറയുന്നത്. പിന്നാലെ അശ്വിനും സംസാരിക്കുന്നുണ്ട്.

അമ്മുവിനെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ തന്നെ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ അമ്മുവിന് അറിയാം. അത് വലിയൊരു ക്വാളിറ്റിയാണ്. അതിനാല്‍ ഞാന്‍ ഒട്ടും ഓക്ക്‌വേര്‍ഡ് ആയിരുന്നില്ല. ഭയങ്കര സ്വീറ്റായിരുന്നു അമ്മു. ഇഷാനിയുടെ ഇഷ്ടപ്പെട്ട കാര്യം, അനാവശ്യമായൊരു കാര്യവും സംസാരിക്കില്ല എന്നതാണ്. അതൊരിക്കലും റൂഡ് ആയതിനാലല്ല. കുറച്ച് കമന്റുകള്‍ കണ്ടു, ഇഷാനി ഭയങ്കര റൂഡ് ആണെന്ന്. ഒരിക്കലും അങ്ങനെയല്ലെന്നാണ് അശ്വിന്‍ പറയുന്നത്.

ഇഷാനി മറ്റുള്ളവരുടെ സ്‌പേസിനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. അത് വളരെ വലിയ ക്വാളിറ്റിയാണത്. ആവശ്യമില്ലാത്തത് സംസാരിക്കുകയോ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയോ ചൊറിയുകയോ ചെയ്യില്ല. പേഴ്‌സണല്‍ സ്‌പേസ് കൊടുത്താണ് സംസാരിക്കുക. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വ്യക്തമായി തന്നെ പറയും. ഒരു തവണ പോലും എന്നോട് മോശമായി സംസാരിച്ചിട്ടില്ല. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയത് മാത്രമാണ്. ഞാനും അങ്ങനെയാണ്. ഞാനും സംസാരിക്കുന്നത് കുറവാണെന്നും അശ്വിന്‍ പറയുന്നു.

Diya Krishna

നീ സംസാരിക്കാതിരുന്നാല്‍ നാണവും, ഇഷാനി സംസാരിക്കാതിരിക്കുന്നാല്‍ അത് ജാഡയും. അത് മോശമാണെന്ന് ദിയയും അഭിപ്രായപ്പെടുന്നുണ്ട്. ആരും അങ്ങനെ പറയരുത്. ഇഷാനിയുടേത് വളരെ നല്ലൊരു ക്വാളിറ്റിയാണ്. മറ്റുള്ളവരുടെ പേഴ്‌സണല്‍ സ്‌പേസ് മാനിക്കുന്നത് വളരെ നല്ല സ്വഭാവഗുണമാണെന്നും അശ്വിന്‍ പറയുന്നു.

ഹന്‍സികയുടെ കൂടെ സംസാരിക്കുന്ന സമയം ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഹന്‍സികയോട് സംസാരിക്കുമ്പോള്‍ എനിക്ക് ഒമ്പത് വയസങ്ങ് കുറയും. പുള്ളിക്കാരിയുടെ സമയ പ്രായത്തിലേക്ക് നമ്മളെ മാറ്റും. ഇപ്പോള്‍ വരുമ്പോഴും ഞാന്‍ സംസാരിച്ചിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഹന്‍സികയെ. മൂന്ന് പേരും നല്ല സ്വാഭവമാണ്. ഈ മൂന്ന് പേരുടേയും നല്ല സ്വഭാവങ്ങളും ചേര്‍ന്നാണ് അമ്മ. എല്ലാവരും പെര്‍ഫെക്ടല്ല, പക്ഷെ എന്റെ കണ്ണില്‍ അവര്‍ പെര്‍ഫെക്ടാണെന്നും അശ്വിന്‍ പറയുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X