ദിയ നിന്നെ തേച്ചിട്ട് പോകും, ദിയയ്ക്ക് ബോസി സ്വഭാവം; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അശ്വിന്‍
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഏറെനാളുകളായി സുഹൃത്തുക്കളായിരുന്ന ഇരുവരും ഈയ്യടുത്താണ് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം തുറന്ന് പറയുന്നത്. അശ്വിന്‍ ദിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ദിയ സമ്മതം പറയുകയും ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഇരുവരും ഇപ്പോള്‍ ദുബായ് യാത്രയിലാണുള്ളത്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ദിയയും അശ്വിനും എത്തിയിരിക്കുകയാണ്. പൊതുവെ സംസാരിക്കാന്‍ മടിയുള്ള അശ്വിന്‍ പുതിയ വീഡിയോയില്‍ ദിയയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ദിയയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഗുണങ്ങള്‍ എന്താണെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ദിയയ്ക്ക് ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും അശ്വിന്‍ സംസാരിക്കുന്നുണ്ട്.

ദിയ തന്നെ നല്ല പോലെ സ്‌നേഹിക്കും, നന്നായി കെയര്‍ ചെയ്യും. പബ്ലിക്കായി പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല. ദിയ എന്നോട് എങ്ങനെയാണെന്ന് പുറമെയുള്ളവര്‍ക്ക് അറിയില്ല. അത് അനുഭവിച്ചാലേ അറിയൂ. അത് ഞങ്ങളുടെ സ്വാകാര്യമായ ഇടത്ത് വേറെ ആളാണ് പുള്ളിക്കാരിയെന്നാണ് അശ്വിന്‍ പറയുന്നത്. താന്‍ ബോസി ആണെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ദിയ ചോദിക്കുന്നുണ്ട്. പിന്നാലെ അശ്വിന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
ബോസി എന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഞാന്‍ കുറച്ച് സംസാരിക്കുന്ന ആളാണ്. ദിയ കുറേ സംസാരിക്കുന്ന ആളാണ്. അതിന്റെ പേര് ബോസി എന്നല്ല. എന്നേക്കാള്‍ നല്ല ഡിസിഷന്‍ മേക്കര്‍ ദിയ ആണ്. അതിനാല്‍ ഞാന്‍ കേള്‍ക്കണമല്ലോ. ഞാനും സംസാരിക്കുന്നില്ല. ദിയയും സംസാരിക്കുന്നില്ല എന്നാണെങ്കില്‍ വ്യുവേഴ്‌സിന് ഒര ഊമ പടം കാണുന്നത് പോലെയായിരിക്കും. വ്‌ളോഗ് ലൈവായി കൊണ്ടു പോകുന്നത് ദിയയാണെന്നാണ് അശ്വിന്‍ പറയുന്നത്.
എനിക്കിഷ്ടപ്പെട്ടൊരു ക്വാളിറ്റി കൊള്ളില്ലെങ്കില്‍ കൊളളില്ല എന്ന് പറയും. അത് ക്യാമറയുടെ മുന്നിലാണെങ്കിലും ശരി പിന്നിലാണെങ്കിലും ശരി. ഇത് വേണ്ട വേറെ ട്രൈ ചെയ്യ് എന്ന് പറയും. എന്നാലല്ലേ നമുക്ക് വളരാന്‍ സാധിക്കൂ. ഈഗോയുള്ള ആളായിരുന്നുവെങ്കില്‍ അവന്‍ എന്തെങ്കിലും ചെയ്തിട്ട് പോട്ടെ, ഞാന്‍ എന്റെ കാര്യം നോക്കാം എന്നാകും പറയുക. അങ്ങനെയുള്ളവര്‍ സെല്‍ഫിഷ് ആണ്. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത്, നല്ലൊരു ക്വാളിറ്റിയെ ആണ് നിങ്ങള്‍ ബോസി എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നത്. അത് നിങ്ങള്‍ മനസിലാക്കണം. കണ്ടുകൊണ്ടിരിക്കുന്ന എനിക്കും വിഷമമുണ്ട്. അങ്ങനെയുള്ള സ്വഭാവമുള്ളവരെ കിട്ടില്ല. മനസില്‍ ഒന്ന് വച്ച് മറ്റൊന്ന് പറയുന്ന കാലമാണെന്നും അശ്വിന്‍ പറയുന്നു.
അശ്വിന്‍ ദിയയെ ഗ്രാന്റ് രീതിയിലായിരുന്നു പ്രൊപ്പോസ് ചെയ്തത്. എന്നാല്‍ ദിയ നല്‍കിയ വാലന്റൈന്‍സ് ഡേ സമ്മാനം ചെലവു ചുരുക്കലായിപ്പോയെന്നൊരു വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. തന്നെയത് വ്ല്ലാതെ വേദനിപ്പിച്ചുവെന്നാണ് ദിയ പറയുന്നത്. അത്തരം കമന്റുകള്‍ക്കും അശ്വിന്‍ മറുപടി പറയുന്നുണ്ട്.
ഞാന്‍ ഇടുന്ന മിക്ക ഡ്രസും ദിയ വാങ്ങി തന്നതാണ്. ഞങ്ങള്‍ ഷോപ്പിംഗിന് പോകുമ്പോള്‍ നല്ല ഡ്രസ് കാണുമ്പോള്‍ എടോ ഇത് തനിക്ക് ചേരും താന്‍ എടുത്തോ എന്ന് പറഞ്ഞ് വാങ്ങിത്തരും. ഞാന്‍ ജീവിതത്തില്‍ ബ്രാന്റഡ് വാച്ച് കെട്ടിയിട്ടില്ല. ആ എനിക്ക് അഞ്ച് വാച്ച് വാങ്ങിത്തന്നുണ്ട്. അതെല്ലാം കൂടെ ഒരു ലക്ഷം രൂപയുടെ മുകളിലുണ്ടാകും. ഞാന്‍ ചോദിച്ചതല്ല. പുള്ളിക്കാരി വാങ്ങിത്തരുമായിരുന്നു. മാലിദ്വീപില്‍ സ്‌കൂബ ഡൈവിംഗിന് കൊണ്ടു പോയി. ഇപ്പോള്‍ ദുബായില്‍ വന്നിരിക്കുന്നു. ഇതൊന്നും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങളൊക്കെ ദിയ കാരണമാണെന്നാണ് അശ്വിന്‍ പറയുന്നത്.

ഞാന്‍ ഭാഗ്യവാനാണ്. രണ്ട് നല്ല സ്ത്രീകളാണ് എന്റെ ജീവിതത്തിലുള്ളത്. ആദ്യത്തേത് അമ്മയാണ്. അതാണല്ലോ എല്ലാത്തിന്റേയും അടിസ്ഥാനം. രണ്ടാമത്തേത് ലൈഫ് പാര്‍ട്ണര്‍. ഭാര്യയാണല്ലോ അടുത്ത അമ്മ. ഞാന്‍ വളരെ സന്തുഷ്ടനാണ്. എങ്ങനെ ഒരാളും ഇങ്ങനെ നോക്കിയിട്ടില്ലെന്നും അശ്വിന്‍ പറയുന്നു. ദിയ അശ്വിനെ തേച്ചിട്ട് പോകും എ്ന്നു പറയുന്നവര്‍ക്കും അശ്വിന്‍ മറുപടി നല്‍കുന്നുണ്ട്.
അത്തരം നെഗറ്റീവ് കമന്റുകള്‍ ഇടരുത്. ദിയ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നിങ്ങളും കൂടെ വേദനിപ്പിച്ചിട്ടുണ്ട്. ഞാനത് കണ്ടിട്ടുണ്ട്. അത്തരം കമന്റുകള്‍ പറയരുത്. നമുക്ക് നെഗറ്റിവിറ്റി വേണ്ട. അത് കൊള്ളത്തില്ല. വ്യൂവേഴ്‌സാണ് നമുക്ക് എല്ലാം. ആളുകളില്ലാതെ ഒന്നുമില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. കമന്റിടുമ്പോള്‍ സൂക്ഷിക്കണം. മറ്റുള്ളവരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനോ ലൈക്ക് കിട്ടാനോ വേണ്ടിയാണോ കമന്റിടുന്നത് എന്നറിയില്ല. പക്ഷെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമന്റ് ഇടരുത്. നാളെ ഒരുപക്ഷെ നിങ്ങളെ നോക്കിയും ഇത് പറയും. അതാണ് കര്‍മ്മ. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. വിമര്‍ശിച്ചോളൂ, ആരും പെര്‍ഫെക്ട് അല്ല. ഞാന്‍ ദിയയുടെ കൂടെ രാജാവായിട്ടാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് പറഞ്ഞയാതിരിക്കാനാകില്ലെന്നാണ് അശ്വിന്‍ പറയുന്നത്.


Click it and Unblock the Notifications