പ്രണയകാലമല്ല വിവാഹജീവിതം, ഭാര്യവീട്ടിലെ സ്ഥാനം അശ്വിൻ അഹാനയുടെ വിവാഹശേഷം തിരിച്ചറിയും; ചർച്ച

സോഷ്യൽ മീഡിയ മുഴുവനും ഇന്ന് പരിതപിക്കുന്നത് ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശിനെ ഓർത്താണ്. ഭാര്യയുടെ വീട്ടിൽ ഇങ്ങനെ യാതൊരു പരി​ഗണനയും ലഭിക്കാതെ അശ്വിന് എത്ര കാലം തുടരാൻ പറ്റുമെന്നാണ് നെറ്റിസൺസിന്റെ ചോ​ദ്യം. അതേസമയം അശ്വിനെ ഇത്തരത്തിൽ ട്രോൾ ചെയ്യുന്നതിനെ അം​ഗീകരിക്കാത്തവരുമുണ്ട്. പക്ഷെ അശ്വിൻ നേരിടുന്ന അപമാനവും അവ​ഗണനയും യാഥാർത്ഥ്യമാണെന്നാണ് ഇവർ പോലും പറയുന്നത്. തന്റെ മകന്റെ ഒന്നാം പിറന്നാളിന് മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന് ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. പ്രത്യേകിച്ചും ഭാര്യയുടെ മാതാപിതാക്കളും സഹോ​​ദരങ്ങളും തിങ്ങി നിറഞ്ഞ പിറന്നാളാഘോഷ ചടങ്ങിൽ. എന്നാൽ അശ്വിന് ആ അവസരം ലഭിച്ചില്ല. ‌ഇനിയൊരുപക്ഷെ തന്റെ മാതാപിതാക്കളെ ഉൾപ്പെടുത്തി അശ്വിൻ മറ്റൊരു പിറന്നാൾ ആഘോഷം നടത്തുമോ എന്ന് വ്യക്തമല്ല.

Also Read
ഇമ്രാനുമായി രേഖയ്ക്ക് പ്രണയം, ഒന്നിപ്പിക്കാൻ ജോത്സ്യനെ കണ്ട് അമ്മ, ക്രിക്കറ്റ് താരത്തിന്റെ പ്ലാൻ മറ്റൊന്ന്?
ഇമ്രാനുമായി രേഖയ്ക്ക് പ്രണയം, ഒന്നിപ്പിക്കാൻ ജോത്സ്യനെ കണ്ട് അമ്മ, ക്രിക്കറ്റ് താരത്തിന്റെ പ്ലാൻ മറ്റൊന്ന്?

അശ്വിന് ഇനി കെകെ കുടുംബത്തിലെ അവ​ഗണനകൾ ഓരോന്നായി തിരിച്ചറിയാൻ പോകുന്ന നാളുകളാണ് മുന്നിലെന്നാണ് റെഡിറ്റിലെ അഭിപ്രായം. വെെകാതെ അഹാന കൃഷ്ണയുടെ വിവാഹമുണ്ടാകും. പ്രമുഖ സിനിമോട്ടോ​ഗ്രാഫർ നിമിഷ് രവിയാണ് വരനെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മരുമകന് കെകെ കുടുംബത്തിൽ ലഭിക്കുന്ന പരി​ഗണനയും അശ്വിന് ലഭിക്കുന്ന പരി​ഗണനയും തമ്മിൽ താരതമ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

ഇപ്പോൾ തന്നെ നിമിഷിനും ഇഷാനിയുടെ സുഹൃത്തായ അർജുനും ലഭിക്കുന്ന പരി​ഗണന അശ്വിന് ലഭിക്കാറില്ലെന്ന് അഭിപ്രായമുണ്ട്. പിറന്നാളാശംസ പോലും ഇവർ അശ്വിന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറില്ല. കുഞ്ഞിനൊപ്പമുള്ള അശ്വിന്റെ പോസ്റ്റുകളൊന്നും ഇവർ റീ ഷെയർ ചെയ്യാറുമില്ല. അശ്വിൻ തിരിച്ചും ഇങ്ങനെ തന്നെയാണെന്ന വശവും ഉണ്ട്. റെഡിറ്റിൽ ഇതേക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.ഭാവിയിൽ കെകെ കുടുംബത്തിൽ തനിക്കുള്ള സ്ഥാനം എത്ര ചെറുതാണെന്ന് അശ്വിൻ തിരിച്ചറിഞ്ഞേക്കും ഇത് ദിയയുമായുള്ള വിവാഹ ബന്ധത്തെ പോലും ബാധിക്കാനിടയുണ്ടെന്നാണ് വാദം.

Aswin Ganesh  Diya Krishna
Photo Credit: Sindhu Krishna, Diya Krishna / Instagram

പ്രണയത്തിലായ സമയത്ത് ദിയയിൽ അശ്വിന് ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാവരെയും തുല്യരായി കാണുന്ന സ്വഭാവമാണ്. പണക്കാരിയാണെന്ന അ​ഹംഭാവത്തോടെ ദിയ കൂട്ടുകാരോടോ അശ്വിനോടോ പെരുമാറിയിട്ടില്ല. അശ്വിന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ദിയ നൽകി. ആദ്യമായി താനൊരു ബ്രാൻഡഡ് ഷർട്ട് ഇടുന്നത് പോലും ദിയ വാങ്ങിച്ച് തന്നിട്ടാണെന്നാണ് അശ്വിൻ വിവാഹത്തിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിദേശയാത്രകളും ഫെെവ് സ്റ്റാർ ഹോട്ടലുകളിലെ താമസവുമെല്ലാം അശ്വിന് പുതിയ കാര്യമായിരുന്നു.

എന്നാൽ അന്ന് ഇവർ പ്രണയിതാക്കളാണ്. ഇന്ന് ദിയയുടെ മാതാപിതാക്കളുമായി അടുത്തിടപഴകേണ്ട വിവാഹ ജീവിതം നയിക്കുന്നയാളാണ് അശ്വിൻ. മിക്കപ്പോഴും ദിയയുടെ വീട്ടിൽ തന്നെ. മുമ്പുണ്ടായ ചിക്കൻ കറി വിഷയമുൾപ്പെടെ വ്യൂവേർസ് കണ്ടതാണ്. തങ്ങളെല്ലാവരും ഔപചാരികതകളില്ലാതെ പെരുമാറുന്നവരാണെന്ന കെകെ കുടുംബത്തിന്റെ വാദത്തിന് എത്ര നാൾ ആയുസുണ്ടാകുമെന്ന് കണ്ടറിയണം.
വെെകാതെ കെകെ കുടുംബത്തിലേക്ക് പുതിയ മരുമക്കളെത്തും. നിമിഷ് രവി കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമോട്ടോ​ഗ്രാഫറാണ്. ഈ വ്യത്യാസം മരുമക്കളോടുള്ള സമീപനത്തിൽ സിന്ധു കൃഷ്ണയും കൃഷ്ണകുമാറും കാണിച്ചാൽ അത് വലിയ ചർച്ചയാകും.
ഭാര്യ-ഭർത്താവ് എന്ന നിലയിൽ ദിയ-അശ്വിൻ ബന്ധം വിലയിരുത്തുമ്പോൾ പല റെഡ് ഫ്ലാ​ഗ് ഘടകങ്ങളും ദിയക്കും കുടുംബത്തിനുമുണ്ടെന്ന് റെഡിറ്റ് യൂസേർസ് വാദിക്കുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X