ഇഷ്ടം പറഞ്ഞപ്പോള്‍ ഫേബ നോ പറഞ്ഞു, ആ നായിക ഫേബ തന്നെ; പ്രണയകഥ വെളിപ്പെടുത്തി അശ്വിന്‍
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായത്. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വിന്‍ ഫേബ ജോണ്‍സണിനെ വിവാഹം കഴിക്കുന്നത്. അബുദാബിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഫേബ. ഇപ്പോഴിതാ വിവാഹ ശേഷം തങ്ങളുടെ പ്രണയകഥ തുറന്ന് പറയുകയാണ് അശ്വിന്‍. താനാണ് ആദ്യം പ്രണയം പറഞ്ഞതെന്നും എന്നാല്‍ ഫേബയുടെ ആദ്യ മറുപടി നോ ആയിരുന്നുവെന്നും അശ്വിന്‍ പറയുന്നു.
പ്ലസ് ടു മുതല്‍ക്കുള്ള പ്രണയമാണ് അശ്വിന്റേയും ഫേബയുടേയും. ഈയ്യടുത്തിറങ്ങിയ, അശ്വിന്‍ നായകനും തിരക്കഥാകൃത്തുമായ അനുരാഗം എന്ന ചിത്രത്തിലെ രംഗം പോലും ഇരുവരുടേയും ജീവിതത്തില്‍ നിന്നുമുള്ളതാണ്. അശ്വിന്‍ പങ്കുവച്ച പ്രണയ കഥ ഇങ്ങനെയാണ്.

പ്ലസ് ടുവിനു പഠിക്കുമ്പോള്‍ തുടങ്ങിയ ബന്ധമാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ വരുമ്പോഴും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ രണ്ടുപേരും തയാറായിരുന്നു. അതായിരിക്കും ഞങ്ങളുടെ ബന്ധം ഇത്രയും കെട്ടുറപ്പുള്ളതാകാന്‍ കാരണം എന്നാണ് അശ്വിന്‍ പറയുന്നത്. പിന്നാലെ താന്‍ പ്രണയം പറഞ്ഞതിനെക്കുറിച്ചും അശ്വിന്‍ സംസാരിക്കുന്നുണ്ട്.
ഞാന്‍ തന്നെയാണ് ആദ്യമായി ഫെബയോട് പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ ഫേബ എന്നെ നിരസിക്കുകയാണ് ചെയ്തത്. ഫേബയെ വെറുപ്പിക്കാതെ ഞാന്‍ എന്റെ ഇഷ്ടം അറിയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഫേബ എന്നോട് വീട്ടില്‍ ചോദിക്കണം എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ''ട്യൂഷന്‍ ക്ലാസ് ഒന്നും അല്ലല്ലോ വീട്ടില്‍ അനുവാദം ചോദിച്ചു പോകാന്‍'' എന്നും അശ്വിന്‍ തമാശയായി പറയുന്നുണ്ട്.
എന്തായാലും അവസാനം ഒരു പോയിന്റ് എത്തിയപ്പോള്‍ ഫേബ എന്റെ പ്രണയം സ്വീകരിച്ചു എന്നാണ് അശ്വിന്‍ പറയുന്നത്. പിന്നീട് അവളുടെ മമ്മിയെ വിളിച്ച് സംസാരിച്ചു. എന്റെ ഇഷ്ടം ജെനുവിന്‍ ആണെന്നറിഞ്ഞപ്പോള്‍ എന്റെ വീട്ടിലും പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്നും അശ്വിന്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് തന്റെ സിനിമയിലെ രംഗത്തെക്കുറിച്ച് അശ്വിന്‍ സംസാരിക്കുന്നത്.
'അനുരാഗം' എന്ന സിനിമയിലെ ചില കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതാണ്. അതില്‍ ദൈവത്തിന് കത്തെഴുതുന്ന ഒരു സീനുണ്ട്. അത് ഞാന്‍ ഫേബയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണെന്നാണ് അശ്വിന്‍ പറയന്നത്. ഇവള്‍ ദൈവത്തിന് കത്തെഴുതുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാണിച്ച പ്രതികരണം തന്നെയാണ് സിനിമയിലും കാണിച്ചത് എന്നാണ് അശ്വിന്‍ വ്യക്തമാക്കുന്നത്.

ഞാന്‍ ഒരുപാട് സ്വപ്നം തേടിപ്പോകുന്ന ആളാണ്. പറയുന്നത് മണ്ടത്തരമാണെന്ന് മറ്റുള്ളവര്‍ പറയുന്ന ഒരു സമയമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍ എന്നാണ് അശ്വിന്‍ പറയുന്നത്. എന്നാല്‍ അവിടെ എന്നും എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ ഫേബയായിരുന്നു എന്ന് അശ്വിന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ പറയുമ്പോള്‍ അതൊക്കെ സാധിക്കുമോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല, പിന്തുണ നല്‍കിയിട്ടേ ഉള്ളൂ എന്നാണ് അശ്വിന്‍ തന്റെ പങ്കാളിയെക്കുറിച്ച് പറയുന്നത്.
ഒരിക്കല്‍ പോലും ഫേബ എന്നെ അവിശ്വസിച്ചിട്ടില്ല. ഫേബ നന്നായി പാടും, ഫേബ പാടുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമുക്ക് ഒരു കഴിവുണ്ടെങ്കില്‍ അത് നന്നായി പണിയെടുത്ത് മെച്ചപ്പെടുത്തണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടെന്നും അശ്വിന്‍ പറയുന്നത്. ക്വീനിലൂടെയാണ് അശ്വിന്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന പാട്ടാണ് അശ്വിനെ മലയാളികളുടെ നെഞ്ചിനകത്തേക്ക് എത്തിക്കുന്നത്. തുടര്‍ന്ന് ആന്‍ ഇന്റര്‍നാഷ്‌നല്‍ ലോക്കല്‍ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു.


Click it and Unblock the Notifications











