twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെടുമുടി വേണുവിന്റെ മൂന്നാം ഭാര്യയില്‍ നിന്നും ഭൂതകാലത്തിലെ പ്രിയയിലേക്ക്; ആതിര പട്ടേലിന്റെ യാത്ര

    |

    ഭൂതകാലത്തിലൂടെ നായികയായി മാറുകയായിരുന്നു ആതിര പട്ടേല്‍. ആട്, വില്ലന്‍ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയ ആതിര ഭൂതകാലത്തിലെ നായികാ വേഷവും കയ്യടക്കത്തോടെ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആതിര പട്ടേല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആതിര മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

    'ഇവൾ ‍ഞങ്ങളുടെ യാമിക'; കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ച് കുടുംബവിളക്ക് താരം പാർവതി വിജയ്!'ഇവൾ ‍ഞങ്ങളുടെ യാമിക'; കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ച് കുടുംബവിളക്ക് താരം പാർവതി വിജയ്!

    അഞ്ചാറ് ദിവസം മാത്രമേ ഭൂതകാലത്തിന് ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഷൂട്ട്. ചെറിയ സിനിമ ആയിട്ടും ഇത്രയും വലിയ സ്വീകാര്യത കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. ഞാനും ഷെയ്ന്‍ നിഗവും പനമ്പിള്ളി നഗറില്‍ വച്ചുളള പാട്ട് ചെയ്യുമ്പോഴാണ് രേവതി മാം സെറ്റിലേക്ക് വന്നത്. എന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം വര്‍ രണ്ടു പേരും അഭിനയിക്കുന്നത് കാണാന്‍ പോയി. ഒന്നിച്ച് ഊണും കഴിച്ചു. ആദ്യം കുറച്ച് പേടിച്ചുവെങ്കിലും വളരെ സ്വീറ്റ് ആണ് മാം എന്ന് മനസിലായി.

    ആദ്യ സിനിമ

    മലയാളത്തിലല്ല ആദ്യ സിനിമ. ആദ്യ സിനിമ സംസ്‌കൃതത്തിലായിരുന്നു. ഇഷ്ടി എന്നാണ് സിനിമയുടെ പേരെന്നും ആതിര പറയുന്നു. ഭാഷ കുറച്ച് വെല്ലുവിളി ആയിരുന്നുവെങ്കിലും സംസ്‌കൃതം പ്രൊഫസര്‍ കൂടിയായ സംവിധായകന്‍ ജി പ്രഭ നന്നായി സഹായിച്ചു. ഒറ്റ ലൊക്കേഷനില്‍ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നതെന്നും ആതിര പറയുന്നു. ചിത്രത്തില്‍ താന്‍ അവതരിപ്പിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നുവെന്നും ആതിര പറയുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാല്‍ ഷോട്ടില്‍ നില്‍ക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നുവെന്നും ആതിര ഓര്‍ക്കുന്നുണ്ട്. ഈയ്യടുത്തായിരുന്നു നെടുമുടി വേണുവെന്ന അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് എന്നന്നേക്കുമായി നഷ്ടമായത്.

    ആട്

    ആട് സിനിമയിലും ആതിര ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്്തിരുന്നു. ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകളും ആതിര പങ്കുവെക്കുന്നുണ്ട്. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച ആയത് കൊണ്ട് ക്രൂവിലുള്ള മിക്കവരും തമ്മില്‍ നല്ല അടുപ്പമാണ്്. കളിയാക്കാനൊക്കെ അവര്‍ ഒറ്റക്കെട്ടാകും. ആ സെറ്റിലേക്കാണ് ഞാന്‍ ചെല്ലുന്നത്. പാപ്പന്റെ വീട്ടിലെ കുട്ടിയായി. കുറച്ച് സീനുകള്‍ രാത്രിയാണ് എടുക്കേണ്ടത്. മിക്ക ദിവസവും റെഡിയാകുമ്പോഴേക്കും മഴ പെയ്യും. അപ്പോള്‍ വില്ലന്മാരായി അഭിനയിക്ക്ുന്ന ചേട്ടന്മാരുമായി ലുഡോ കളിച്ചിരിക്കുകയായിരിക്കും താന്‍ എന്നാണ് ആതിര പറയുന്നത്.

    വില്ലന്‍

    അതേസമയം ഇത്രയും സിനിമ ചെയ്തതിനിടെ തനിക്ക് ഏറ്റവും കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് തോന്നിയ സിനിമ വില്ലന്‍ ആണെന്നാണ് ആതിര പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും മകളായിട്ടായിരുന്നു അഭിനയിച്ചത്. രണ്ട് ലെജന്റ്‌സിന്റെ കൂടെ സ്്ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചെലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ട് പേര്‍ക്കെന്നും ആതിര പറയുന്നു. അതുകൊണ്ട് തനിക്ക് തെല്ലും ടെന്‍ഷനില്ലായിരുന്നുവെന്നും ആതിര വ്യക്തമാക്കുന്നു.

    Recommended Video

    ഞാൻ ശ്രീവിദ്യയെ cast ചെയ്തതിന് കാരണമുണ്ട് | FilmiBeat Malayalam
    പേരിലെ പട്ടേല്‍

    തന്റെ പേരിലെ പട്ടേല്‍ പലര്‍ക്കും കണ്‍ഫ്യൂഷനാണെന്നാണ് ആതിര പറയുന്നത്. അച്ഛന്‍ അരവിന്ദ കര്‍ണാടക സ്വദേശിയാണ്. കുടുംബപേരാണ് പട്ടേല്‍ എന്നത്. അച്ഛന്‍ ക്രൈസ്റ്റ് കോളേജില്‍ ബിപിഇ വിഭാഗം മേധാവിയാണ്. അമ്മ ഇരിങ്ങാലക്കുടക്കാരിയാണ്. ഇവിടെയായിരുന്നു സ്‌കൂള്‍ കാലം. പിന്നീട് ബെംഗളൂരുവില്‍ നിന്നും ഏവിയേഷന്‍ ഡിപ്ലോമ ചെയ്തു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനവും ഇന്റേണ്‍ഷിപ്പും കഴിഞ്ഞതോടെ താന്‍ ആ ഫീല്‍ഡും വിട്ടുവെന്നാണ് ആതിര പറയുന്നത്. അമ്മ സംവിധാനം ചെയ്ത കൊച്ചുറാണി എന്ന ഷോര്‍ട്ട് ഫിലിമിലും ആതിര അഭിനയിച്ചിട്ടുണ്ട്. അമ്മയും അഭിനയമൊക്കെയായി സിനിമയില്‍ സജീവമാണ്.

    English summary
    Athira Patel Opens Up Playing Nedumudi Venu's Third Wife, Latest Interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X