കുഞ്ഞിനെ കാണിക്കുന്നില്ലെന്ന് ഭര്‍ത്താവ്; ഞാന്‍ വാ തുറന്നാല്‍ നിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് അതുല്യ
സോഷ്യല്‍ മീഡിയയിലെ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക്കിലൂടെയാണ് അതുല്യ താരമാകുന്നത്. പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുകയാണ്. ഇന്‍സ്റ്റഗ്രാമിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു അതുല്യയുടെ വിവാഹം. താരത്തിന്റെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതുല്യ അമ്മയായത്. അതേസമയം ഭര്‍ത്താവ് ദിലീപനുമായി അകന്നിരിക്കുകയാണ് അതുല്യ ഇപ്പോള്‍.
കഴിഞ്ഞ കുറേ നാളുകളായി അതുല്യയ്ക്കും കുടുംബത്തിനുമെതിരെ ദിലീപന്‍ നിരന്തരം വീഡിയോകള്‍ ചെയ്യുന്നുണ്ടായിരുന്നു. അതുല്യയുടെ സഹോദരിയേയും അമ്മയേയും വരെ ദിലീപന്‍ അധിക്ഷേപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറുപടിയുമായി അതുല്യ എത്തിയിരിക്കുകയാണ്. ദിലീപന്‍ പങ്കുവച്ച വീഡിയോയുടെ കമന്റിലൂടെയായിരുന്നു അതുല്യയുടെ പ്രതികരണം.

എനിക്ക് എന്റെ കുഞ്ഞിനെ കാണാന്‍ സാധിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഒരുപാട് ശ്രമിച്ചുവെങ്കിലും എനിക്ക് ആശുപത്രിയുടെ വിവരങ്ങളൊന്നും ലഭ്യമായില്ല. ഇന്ന് രാവിലെയാണ് കുഞ്ഞ് ജനിച്ച വിവരം ഞാന്‍ അറിയുന്നത്. അഞ്ജലിയുടെ കസിനില്‍ നിന്നാണ് ഈ വിവരം അറിയുന്നത്. എന്റെ കുഞ്ഞ് അപകടത്തിലാണ്. ആ സൈക്കോ കുടുംബം തങ്ങളുടെ നേട്ടത്തിനായി എന്തും ചെയ്യും. കേരള മുഖ്യമന്ത്രി കാണുന്നത് വരെ ഈ വീഡിയോ ഷെയര്‍ ചെയ്യണം എന്നാണ് ദിലീപന്‍ പറയുന്നത്. പിന്നാലെ അതുല്യ എത്തുകയായിരുന്നു.
ഹേയ് ദിലീപന്‍. പോസ്റ്റ് ചെയ്യുന്നത് തുടരുക. നിന്നെ പോലെ ദിവസവും വീഡിയോ ചെയ്യാന്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. എനിക്ക് എന്റെ തന്നെ നിലവാരുമുണ്ട്. നീ സോഷ്യല്‍ മീഡിയയില്‍ എന്റെ കുടുംബത്തെപ്പറ്റി പറയുന്നുണ്ടല്ലോ. നിന്റെ മുഖംമടി ഊരാന്‍ ഉടനെ ഞാന്‍ വരുന്നുണ്ട്. എല്ലാ ക്ലാരിഫിക്കേഷനുമായി കാത്തിരിക്കൂ. തെളിവു സഹിതം നിയമപരമായി തന്നെ. ഞാന്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതെ ലീഗലി മൂവ് ചെയ്തു. പക്ഷെ നീ ആ കോടതി ഉത്തരവ് വരെ തമാശ ആയിട്ടാണ് കണ്ടത്. അതിന് സമയം ഇല്ലാതെ നിനക്ക് ഇന്റസ്റ്റഗ്രാമില്‍ വീഡിയോ ചെയ്ത് ആക്ട് ചെയ്യാന്‍ സമയം ഉണ്ടല്ലോ. നിനക്ക് നീതി ഞാന്‍ തരാമെന്നാണ് അതുല്യ പറഞ്ഞഥ്.
എന്റെ കുഞ്ഞിനെ കാണിച്ചു തരാതിരിക്കാന്‍ ഒരു കാരണം പറഞ്ഞു തരൂ. അത് എന്റെ അവകാശമല്ലേ? അത്ര പോലും ബുദ്ധി നിന്റെ കുടുംബത്തിനില്ലേ? ഹൃദയമില്ലാത്തവര്‍ എന്നായിരുന്നു ദിലീപന്റെ പ്രതികരണം. അതിന്റെ കാരണം ഞാന്‍ നിനക്ക് പറഞ്ഞു തരണോ? എല്ലാം പറഞ്ഞു തരാം. നിനക്ക് ഇഷ്ടം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു തരുന്നത് അല്ലേ ഞാന്‍ ക്ലിയര്‍ ചെയ്തു തരാമെന്ന് അതുല്യ മറുപടി നല്‍കി. ഇതോടെ ലൈവില്‍ വാ എന്നായ ദിലീപന്‍. ദിലീപന്‍ ഭയം വന്നിട്ടാണോ എന്റെ കമന്റ് റെസ്‌ക്ടിറ്റ് ചെയ്‌തേ? ഞാന്‍ വായ തുറന്നാല്‍ നിന്റെ വായ മൂടി പോവുമല്ലേ? എന്നും അതുല്യ കമന്റ് ചെയ്യുന്നുണ്ട്.

ഉളുപ്പ് ഉണ്ടോ എന്നെ അമ്മയെപ്പറ്റി ഓരോന്നും പറഞ്ഞ് നടക്കാന്‍? നിന്റെ ക്യാരക്ടര്‍ ഇതാണ്. നിന്റെ വീഡിയോയില്‍ പറയുന്ന പാട്ടിയും താത്തയും ഇതാണ് നിന്നെ പറഞ്ഞു പഠിപ്പിച്ചത്? അമ്മമാരെപ്പറ്റി വേണ്ടാത്തത് പറഞ്ഞു നടക്കാന്‍. നിന്നെ പോലെ ഞാനും സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാനും നീയും ഒരുപോലെ ആയിപ്പോകും. അതുകൊണ്ട് എനിക്ക് പറയേണ്ടത് ഞാന്‍ പറയും. നിന്നോട് എനിക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. എനിക്ക് പബ്ലിക്കിനോട് പറഞ്ഞാല്‍ മതിയെന്നും അതുല്യ പറയുന്നുണ്ട്.
അതുല്യയുടേയും ദിലീപന്റേയും വിവാഹം പ്രണയവിവാഹം ആയിരുന്നു. വലിയ വാര്‍ത്തയും വിവാദവുമൊക്കെയായി മാറിയിരുന്നു ഈ വിവാഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദിലീപനും താരമാണ്. നടന്‍, സംവിധായകന്‍ നിര്‍മാതാവ് ആയും ദിലീപന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യെവന്‍ എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. അതുല്യ ഇപ്പോള്‍ തന്റെ വീട്ടുകാര്‍ക്കൊപ്പമാണുള്ളത്.


Click it and Unblock the Notifications