ആദ്യത്തെ കണ്മണി വരുന്നുവെന്ന് ദിലീപൻ, ഭർത്താവിന്റെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അതുല്യ; ചോദ്യങ്ങളുമായി ആരാധകർ
സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധിപേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അതുല്യ പാലക്കൽ. ടിക് ടോക് കാലം മുതൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അതുല്യ. നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും ആരാധകർക്ക് പ്രിയങ്കരിയായ അതുല്യക്ക് മോജ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലായി നിരവധി ആരാധകരുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു അതുല്യയുടെ വിവാഹം. തമിഴ് നടനും സംവിധായകനുമായ ദിലീപൻ പുഗഴെന്ധിയാണ് അതുല്യയുടെ ഭർത്താവ്.
വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് അതുല്യയും ദിലീപനും വിവാഹിതരായത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാര്‍ത്തകൾ പ്രചരിക്കുന്നതിനിടെ ജൂണിൽ ഇക്കാര്യം സ്ഥിരീകരിച്ച് അതുല്യ തന്നെ രംഗത്ത് വരുകയായിരുന്നു. കഴിഞ്ഞ ദിവസം അതുല്യയും താനും അച്ഛനമ്മമാരാകാൻ പോവുകയാണെന്ന സന്തോഷ വാർത്ത ഭർത്താവ് ദിലീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

'ഇക്കാര്യം വെളിപ്പെടുത്താനുള്ള ശരിയായ സമയമാണ് ഇതെന്ന് ഞാൻ കരുതുന്നു, അതെ ഞാനും ഭാര്യ അതുല്യയും ഫെബ്രുവരിയിൽ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. ആറാം മാസമാണിത്. ഞങ്ങളുടെ കുഞ്ഞിനെ കൈകളിൽ പിടിക്കാനുള്ള കാത്തിരിപ്പിലാണ്', എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിലീപന്റെ പോസ്റ്റ്. സ്കാൻ റിപ്പോർട്ടിന്റെ ചിത്രമടക്കം നടൻ പങ്കുവെച്ചിരുന്നു.
എന്നാൽ അതിനു പിന്നാലെ ദിലീപന് ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് അതുല്യ. അതുല്യ ദിലീപൻ എന്ന ഇൻസ്റ്റാഗ്രാമിലെ യൂസർ നെയിം, അതുല്യ പാലക്കൽ എന്ന് മാറ്റുകയും ചെയ്തിട്ടുണ്ട് താരം. കൂടാതെ കർമയെ കുറിച്ചുള്ള ഒരു പോസ്റ്റും നടി സ്റ്റോറിയായി പങ്കുവെച്ചു.
'എല്ലാം നിങ്ങൾക്ക് നഷ്ട്ടമായി എന്ന ചിന്ത നിങ്ങളുടെ ഉള്ളിൽ തോന്നുന്നുണ്ടോ, അങ്ങനെ എങ്കിൽ നിങ്ങൾ ഉറപ്പായും മരങ്ങളെ നോക്കൂ, അവർ എല്ലാ വർഷവും ഇലകൾ പൊഴിക്കുന്നുണ്ട്, എന്ന് കരുതി ഒരിക്കലും അവർക്ക് മാറ്റങ്ങൾ സംഭവിക്കുന്നില്ല. അവർ പഴയതുപോലെ തന്നെയുണ്ടാകും. നല്ല ദിനങ്ങൾക്കായി അവർ കാത്തിരിക്കും,' എന്നായിരുന്നു അതിലെ വരികൾ. ഇതിനു പിന്നാലെ ഇവർക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന നിഗമനത്തിലാണ് ആരാധകർ.

നിരവധി പേരാണ് അതുല്യയുടെ പഴയ പോസ്റ്റുകൾക്ക് താഴെ ചോദ്യങ്ങളുമായി എത്തുന്നത്. 'നിങ്ങളുടെ വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചത്, എന്ത് പറ്റി, ഗർഭിണി ആയതിനാൽ മാറി നിൽക്കുന്നതാണോ, ഡിവോഴ്സ് ആയോ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ ചോദ്യങ്ങൾ. എന്നാൽ കമന്റുകളോടൊന്നും അതുല്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം
മുൻപ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. 'നീയെന്റെ ജീവിതത്തിൽ ഉള്ളപ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ്. എന്റെ ജീവിതത്തിൽ ഒരു കാര്യത്തിനോടും എനിക്ക് ഇത്രയും ഭ്രാന്തമായ ഇഷ്ടം തോന്നിയിട്ടില്ല. നിങ്ങളെപ്പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല, നിങ്ങളാണ് എന്റെ അച്ഛനും അമ്മയും ഭർത്താവും കുട്ടിയും എല്ലാം, എല്ലാം', എന്നായിരുന്നു വിവാഹശേഷം ദിലീപന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അതുല്യ കുറിച്ചത്.
അതേസമയം വിവാഹിതയായെന്ന് അറിയിച്ചു കൊണ്ട് അതുല്യ പങ്കുവെച്ച പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു. കുടുംബം പ്രണയത്തിന് എതിരായതിനാൽ അവരെ വിട്ടുപോവുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അതുല്യയുടെ കുറിപ്പ്. നമ്മൾ 2023ലാണ് ജീവിക്കുന്നത്. പക്ഷേ പുതിയ കാലത്തും ഇപ്പോഴും ചിലർ പ്രണയത്തിന് എതിരാണ്. ഞാൻ നേരിട്ടതെല്ലാം ഉടൻ തന്നെ ഒരു പ്രസ് മീറ്റ് വിളിച്ച് അറിയിക്കാമെന്നും അതുല്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications