ഞാനാരേയും ദ്രോഹിച്ചിട്ടില്ല, നിങ്ങളുടെ വീട്ടില്‍ വന്ന് കാശ് എടുത്തിട്ടില്ല; വിമര്‍ശകരോട് ശ്രീക്കുട്ടി

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിതയായ നടിയാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫില്‍ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീക്കുട്ടി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. എന്നാല്‍ ഈ പരമ്പരയ്ക്ക് ശേഷം ശ്രീക്കുട്ടി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിവാഹത്തോടെയാണ് താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്.

വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി അടുത്തിടെയാണ് വീണ്ടും അഭിനയത്തില്‍ സജീവമായത്. അതേസമയം, സീരിയലിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രീക്കുട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രീക്കുട്ടി പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്.

Sreekutty

തന്റെ ചാനലില്‍ വരുന്ന മോശം കമന്റുകള്‍ക്ക് മറുപടി പറയുകയാണ് ശ്രീക്കുട്ടി. തന്റെ പുതിയ വീഡിയോയിലൂടെയായിരുന്നു ശ്രീക്കുട്ടിയുടെ പ്രതികരണം. നിങ്ങളുടെ ആരുടേയും കാശല്ല. നിങ്ങളുടെ ആരുടേയും വീട്ടില്‍ നിന്നും എടുക്കാനും ഞാന്‍ വരുന്നില്ല. എന്റെ യൂട്യൂബില്‍, എന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ എന്റെ ഇഷ്ടത്തിന് ഞാന്‍ വീഡിയോ ഇടുന്നു. നിങ്ങള്‍ കാണാതിരുന്നാല്‍ പ്രശ്‌നം തീര്‍ന്നില്ലേയെന്നാണ് ശ്രീക്കുട്ടി ചോദിക്കുന്നത്.

''ഞാനും അച്ഛനും കൂടെ ബാങ്കില്‍ പോയി. ചെറിയൊരു ആവശ്യമുണ്ടായിരുന്നു. നിങ്ങള്‍ കരുതുന്നുണ്ടാകും അവള്‍ യൂട്യൂബില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും കിട്ടിയ കോടികളും ലക്ഷങ്ങളും ഫിക്‌സഡ് ഇടാന്‍ പോയതായിരിക്കും എന്ന്. അങ്ങനെയെങ്കില്‍ അങ്ങനെ. ചിലര്‍ കമന്റ് ചെയ്യുന്നത് അവരുടെ വീട്ടില്‍ നിന്നും കൊണ്ടു തരുന്നത് പോലെയാണ്. ഞങ്ങള്‍ കണ്ടിട്ട് തരുന്ന ഔദാര്യം അല്ലേ, ഞങ്ങളുടെ കാശല്ലേ നീ തിന്നും കുടിക്കുന്നത് എന്നൊക്കെയാണ് കമന്റുകള്‍'' ശ്രീക്കുട്ടി പറയുന്നു.

നിങ്ങളുടെ ആരുടേയും കാശല്ല. നിങ്ങളുടെ ആരുടേയും വീട്ടില്‍ നിന്നും എടുക്കാനും ഞാന്‍ വരുന്നില്ല. എന്റെ യൂട്യൂബില്‍, എന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ എന്റെ ഇഷ്ടത്തിന് ഞാന്‍ വീഡിയോ ഇടുന്നു. നിങ്ങള്‍ കാണാതിരുന്നാല്‍ പ്രശ്‌നം തീര്‍ന്നല്ലോ. നിങ്ങള്‍ കാണാതിരുന്നാല്‍ എനിക്ക് കാശ് കിട്ടില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആവും. ചിലര്‍ക്ക് അതാണ് ബുദ്ധിമുട്ട്, ഞാന്‍ കാശുണ്ടാക്കുന്നു. ഞാന്‍ നിങ്ങള്‍ ആരേയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. എന്റെ ഇഷ്ടത്തിന്, എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇടുന്നു, അത്രയേയുള്ളൂവെന്നും ശ്രീക്കുട്ടു പറയുന്നു.

എന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടിയല്ല പറഞ്ഞത്. ഇങ്ങനെയുള്ള കമന്റിടുന്നവരോടായിട്ടാണ്. അവര്‍ പറയുന്നത് ഞാന്‍ കമന്റിന് മറുപടിയും തരാന്‍ പാടില്ല. അങ്ങനെയല്ല, നിങ്ങള്‍ക്ക് കമന്റ് ഇടാമെങ്കില്‍ എനിക്ക് മറുപടിയും തരാം. താല്‍പര്യം ഉള്ളവര്‍ മാത്രം കണ്ടാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ ശ്രീക്കുട്ടിയെ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ ശ്രീക്കുട്ടിയെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.

Sreekutty

ശ്രീക്കുട്ടിയുടെ ജീവിത കഥ നേരത്തെ വാര്‍ത്തയായിരുന്നു. പ്രണയ വിവാഹമായിരുന്നു ശ്രീക്കുട്ടിയുടെയും മനോജിന്റെയും. ഓട്ടോഗ്രാഫ് പരമ്പരക്കിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പരമ്പരയിലെ ക്യമറാമാനായിരുന്നു മനോജ്. സീരിയസായി നടന്നിരുന്ന മനോജിന്റെ ആ രീതി മാറ്റാനായി തമാശയ്ക്ക് പ്രണയം നടിച്ചു നടക്കുകയായിരുന്നു. എന്നാല്‍ പിന്നീടത് സീരിയസാവുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. പതിനെട്ടാം വയസ്സിലായിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം.

വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള ഒളിച്ചോട്ട വിവാഹമായിരുന്നു ഇവരുടേത്. സീരിയലിലെ സഹപ്രവര്‍ത്തകരായിരുന്നു പ്രണയത്തിനും വിവാഹത്തിനുമെല്ലാം കൂട്ടുനിന്നത്. ഇന്ന് ഒരു മകളുണ്ട് ഇവര്‍ക്ക്. ഭര്‍ത്താവുമായി തനിക്ക് 12 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും മകളുണ്ടായ ശേഷം വീട്ടുകാര്‍ തങ്ങളെ സ്വീകരിച്ചുവെന്നും ശ്രീക്കുട്ടി മുന്‍പൊരിക്കല്‍ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X