സൂപ്പര്‍നായികമാരുടെ സഹോദരന്മാരുമായി പ്രണയം; 23-ാം വയസില്‍ മതം മാറി വിവാഹം; ആയിഷ ടാക്കിയ ഇന്ന് എവിടെ?

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ആയിഷ ടാക്കിയ. ബാലതാരമായാണ് ആയിഷ അഭിനയം തുടങ്ങുന്നത്. കോമ്പ്‌ളാന്റെ പരസ്യത്തിലൂടെയായിരുന്നു ആയിഷ ശ്രദ്ധ നേടുന്നത്. ടാര്‍സന്‍ ദ വണ്ടര്‍ കാര്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ ബ്രേക്ക് നേടുന്നത്. പിന്നീട് വന്ന ദോര്‍ എന്ന ചിത്രത്തിലെ പ്രകടനം ഏറെ കയ്യടി നേടുന്നതായിരുന്നു. തുടര്‍ന്ന് സലാം ഏ ഇഷ്ഖ്, വാണ്ടഡ്, പാട്ശാല തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായി എത്തി.

ഓണ്‍ സ്‌ക്രീനില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു ആയിഷ ടാക്കിയയ്ക്ക്. രണ്ട് നഷ്ട പ്രണയങ്ങള്‍ താണ്ടിയാണ് ആയിഷ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത്. ആയിഷയുടെ ആദ്യത്തെ രണ്ട് കാമുകന്മാരും ബോളിവുഡിലെ സൂപ്പര്‍ നായികമാരുടെ സഹോദരന്മാരായിരുന്നു.

Ayesha Takia

മനീഷ കൊയിരാളയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കൊയിരാളയായിരുന്നു ആയിഷയുടെ ആദ്യത്തെ കാമുകന്‍. ഇരുവരും ഈ ബന്ധം രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. സിദ്ധാര്‍ത്ഥുമായുള്ള പ്രണയ ബന്ധത്തെ ബാധിക്കാതിരിക്കാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ ആയിഷ തയ്യാറായിരുന്നില്ല. ഇതോടെ തനിക്ക് ഒരുപാട് സിനിമകളോട് നോ പറയേണ്ടി വന്നിട്ടുണ്ടെന്നാണ് ആയിഷ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ആ പ്രണയ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. എന്നാല്‍ ഒരിക്കല്‍ പിരിഞ്ഞ ഇരുവരും വീണ്ടും ഒരുമിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷെ ഇത്തവണയും ഒരുമിച്ച് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ ഇരുവരും എന്നന്നേക്കുമായി പിരിയുകയായിരുന്നു. പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ആയിഷും സിദ്ധാര്‍ത്ഥും. സിദ്ധാര്‍ത്ഥുമായുള്ള പ്രണയ ബന്ധം തകര്‍ന്ന ശേഷം ആയിഷ അടുപ്പത്തിലാകുന്നത് അമീഷ പട്ടേലിന്റെ സഹോദരനുമായിട്ടാണ്.

അമീഷയുടെ സഹോദരന്‍ അഷ്മിത് പട്ടേലുമായാണ് ആയിഷ ടാക്കിയ പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ ബന്ധവും രഹസ്യമാക്കി വെക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇരുവരും തമ്മില്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ 2005 ല്‍ സിദ്ധാര്‍ത്ഥിന്റേയും നടി റിയാ സെന്നിന്റേയും ഇന്റിമേറ്റ് ആയിട്ടുള്ളൊരു ചിത്രം പുറത്താകുന്നതോടെയാണ് ഈ ബന്ധം തകരുന്നത്. വഞ്ചന താങ്ങാനാകാതെ ആയിഷ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്.

പിന്നീടാണ് ആയിഷ ബിസിനസുകാരനായ ഫര്‍ഹാന്‍ അസ്മിയെ പരിചയപ്പെടുന്നത്. ഇരുവരുടേയും അച്ഛന്മാര്‍ സുഹൃത്തുക്കളായിരുന്നു. ആ കൂടിക്കാഴ്ച പിന്നീട് ആവര്‍ത്തിക്കുകയും ഇരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്തു. അധികം വൈകാതെ സൗഹൃദം പ്രണയത്തിന് വഴി മാറി. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഫര്‍ഹാനെക്കുറിച്ച് ആയിഷ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ''അദ്ദേഹം വളരെ വിനീതനാണ്. കഠിനാധ്വാനിയും മാന്യനുമാണ്. ബിസിനസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. നല്ലൊരു സുഹൃത്തായിരിക്കാനും അതിലും നല്ലൊരു ഭര്‍ത്താവാകാനും അറിയാം'' എന്നാണ് ആയിഷ പറഞ്ഞത്.

ഇതോടെ ആയിഷയും ഫര്‍ഹാനും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായി. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008 ലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ മുംബൈയിലെ ഭീകരാരക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹം ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. 2009 മാര്‍ച്ച് ഒന്നിനാണ് ആയിഷയും ഫര്‍ഹാനും വിവാഹം കഴിക്കുന്നത്. വിവാഹത്തിനായി ആയിഷ മുസ്ലീം മതം സ്വീകരിച്ചിരുന്നു. വിവാഹം കഴിക്കുമ്പോള്‍ 23 വയസായിരുന്നു ആയിഷയ്ക്ക്.

Ayesha Takia

''23-ാം വയസില്‍ കല്യാണം കഴിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതാണ് ജീവിതത്തിന്റെ രസം. എന്താണ് നമുക്കായി കാത്തിരിക്കുന്നതെന്ന് അറിയാനാകില്ല. ഫര്‍ഹാന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. വിവാഹത്തിന് മുമ്പ് ഞാന്‍ വരയ്ക്കുകയും വായിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അഭിനയത്തിന്റെ തിരക്കു കാരണം അതൊക്കെ മാറ്റി നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ അതിലേക്കെല്ലാം മടങ്ങിയെത്തിയിരിക്കുകയാണ്'' എന്നാണ് വിവാഹ ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ ആയിഷ പറഞ്ഞത്.

അധികം വൈകാതെ തന്നെ ആയിഷ ടാക്കിയ അഭിനയത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. ഇരുവര്‍ക്കും മിക്കായേല്‍ എന്നൊരു മകനും ജനിച്ചു. താരമിപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആയിഷ ടാക്കിയ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: ayesha takia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X