twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാസ്സ്മേറ്റ്സിലെ വേഷം വന്നത് അങ്ങനെ! 17 വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് എന്റെ യഥാർത്ഥ പേര് അറിയില്ല: രാധിക

    |

    ക്ലാസ്സ്മേറ്റ്സിലെ റസിയ ആയെത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. ബാലതാരമായി സിനിമയിൽ എത്തിയ രാധിക 25 ൽ അധികം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് റസിയ ആയിട്ടാണ്. സിനിമകൾക്ക് പുറമെ ആൽബം ഗാനങ്ങളിലൂടെയും രാധിക ശ്രദ്ധനേടിയിട്ടുണ്ട്.

    ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രാധിക ഇപ്പോഴിതാ, ആയിഷ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകാണ്. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് രാധിക അഭിനയിച്ചിരിക്കുന്നത്.

    Also Read: 'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻAlso Read: 'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ

    ആളുകളൊക്കെ റസിയ എന്നുള്ള വിളി സ്ഥിരമാക്കുന്നു

    അതിനിടെ, പുതിയ ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും റസിയ എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രാധിക. ക്ലാപ്പർ ബോർഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിശദമായി വായിക്കാം തുടർന്ന്.

    '17 വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് എന്റെ പേര് അറിയില്ല. വളരെ കുറച്ച് പേർക്ക് മാത്രമാണ് ആ പേര് അറിയുന്നത്. കാണുന്ന ആളുകളൊക്കെ റസിയ എന്നുള്ള വിളി സ്ഥിരമാക്കുന്നു. ഇപ്പോഴും അങ്ങനെയാണ് വിളിക്കുന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ കഥാപാത്രത്തിന്റെ പേരിൽ ആളുകൾ തിരിച്ചറിയുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്,'

    ആ ഒരു കഥാപാത്രത്തിൽ ഞാൻ തളയ്ക്കപ്പെട്ട് പോയിട്ടുണ്ടോ എന്നൊരു സംശയം

    'പക്ഷെ അതേസമയം തന്നെ ആ ഒരു കഥാപാത്രത്തിൽ ഞാൻ തളയ്ക്കപ്പെട്ട് പോയിട്ടുണ്ടോ എന്നൊരു സംശയവും എനിക്കുണ്ട്. ക്ലാസ്‌മേറ്റ്‌സ് റിലീസായി എല്ലാവരും വേറെ വേറെ സിനിമകൾ ചെയ്ത് മറ്റു ക്യാരക്ടറുകളുടെ പേരിലൊക്കെ പലരും അറിയപ്പെട്ട് തുടങ്ങി. പക്ഷെ ഞാൻ ഇപ്പോഴും റസിയയിൽ നിൽക്കുകയാണ്,'

    ഞാൻ മാത്രമാണ് ഇപ്പോഴും റസിയയിൽ നിൽക്കുന്നത്

    'ഒരിക്കെ ലാലുവേട്ടനെ (ലാൽ ജോസ്) കണ്ടപ്പോൾ ഞാൻ പറഞ്ഞു, എല്ലാവരും പോയി. ഞാൻ മാത്രമാണ് ഇപ്പോഴും റസിയയിൽ നിൽക്കുന്നതെന്ന്. ഞാൻ മറ്റു സിനിമകൾ ചെയ്യാത്ത കൊണ്ടോ, അത്രയും ഇമ്പാക്റ്റുള്ള കഥാപാത്രം വരാത്തത് കൊണ്ടോ ആയിരിക്കാം. സന്തോഷം ഉണ്ട്. ഒപ്പം തന്നെ അതുപോലെ നല്ല മറ്റൊരു കഥാപാത്രം വന്നില്ലല്ലോ എന്ന വിഷമവും തോന്നിയിട്ടുണ്ട്,' രാധിക പറഞ്ഞു.

    വൺ മാൻ ഷോ ചെയ്ത് ഒരു ഗ്യാപ് ആയി നിന്നപ്പോഴാണ് പാൽനില പുഞ്ചിരി എന്ന പാട്ട് ചെയ്യുന്നത്

    ആൽബം ഗാനങ്ങളിൽ അഭിനയിച്ച അനുഭവവും രാധിക അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 'ആൽബം എന്നൊരു കോൺസെപ്റ്റ് അന്ന് ഉണ്ടായിരുന്നില്ല. ഞാൻ വൺ മാൻ ഷോ ചെയ്ത് ഒരു ഗ്യാപ് ആയി നിന്നപ്പോഴാണ് പാൽനില പുഞ്ചിരി എന്ന പാട്ട് ചെയ്യുന്നത്. ആദ്യമായി ചെയ്യുന്നത് ഒരു ഒപ്പന പാട്ടാണ്. പിന്നെ പാട്ടല്ലേ ആർക്കാണ് ഇഷ്ടമല്ലാത്തെ. ഒപ്പനയിൽ മണവാട്ടി ആയിട്ട് ഇരിക്കാമെന്ന് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായി. അങ്ങനെയാണ് ചെയ്യുന്നത്,'

    Also Read: 'തിരിഞ്ഞില്ലെങ്കിൽ ഞാൻ ഉമ്മ വെക്കും, പിന്നെ സുരേഷ് എന്തെങ്കിലും പറയുമെന്ന് ലാലേട്ടൻ; സാരമില്ലെന്ന് ഞാൻ'Also Read: 'തിരിഞ്ഞില്ലെങ്കിൽ ഞാൻ ഉമ്മ വെക്കും, പിന്നെ സുരേഷ് എന്തെങ്കിലും പറയുമെന്ന് ലാലേട്ടൻ; സാരമില്ലെന്ന് ഞാൻ'

    പാട്ട് കണ്ട് എന്നെ കാണാൻ വരുന്നവർ എല്ലാം കാണുന്നത് പാച്ച് വർക്ക് ചെയ്ത മുഖം

    'ഷൂട്ട് ചെയ്ത് പാട്ട് ടെലികാസ്റ്റ് ചെയ്ത സമയത്ത് ഞാൻ ഒരു ബൈക്ക് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയി. പാട്ട് കണ്ട് എന്നെ കാണാൻ വരുന്നവർ എല്ലാം കാണുന്നത് പാച്ച് വർക്ക് ചെയ്ത മുഖം ആയിരുന്നു. രാവിലെ പാട്ട് വന്നു. വൈകുന്നേരം ഞാൻ ആശുപത്രിയിൽ,'

    'അതിനു ശേഷമാണ് പാൽനില പുഞ്ചിരി ചെയ്യുന്നത്. മുഖത്ത് മുഴുവൻ പാടായിട്ട് അത് ചെയ്യാൻ ഒട്ടും കോൺഫിഡൻസ് ഉണ്ടയില്ല. പക്ഷെ ആളുകൾ ഏറ്റെടുത്തു. അത് ഹിറ്റായതോടെയാണ് റസിയ എന്ന കഥാപാത്രം വരുന്നത്,' രാധിക പറഞ്ഞു.

    Read more about: radhika
    English summary
    Ayisha Movie Actress Radhika Opens Up About Her Career And Rezia Character Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X