ഒരു മുറിയില്‍ 10-15 പേര്‍, 200 രൂപ വാടക; അപ്പോഴാണ് സ്റ്റാര്‍ മാജിക് തേടി വരുന്നത്: അസീസ് നെടുമങ്ങാട്
മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികൡലൂടെയാണ് അസീസ് ശ്രദ്ധ നേടുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ താരമായി മാറി. കോമഡി സ്റ്റാര്‍സ് മുതല്‍ സ്റ്റാര്‍ മാജിക് വരെയുള്ള ഷോകളില്‍ അസീസ് കയ്യടി നേടി. സിനിമയിലും സാന്നിധ്യം അറിയിച്ചു. പിന്നീട് ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെയാണ് അസീസ് സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്.
തുടര്‍ന്ന് കണ്ണൂര്‍ സക്വാഡ്, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ സിനിമകളിലൂടെ അസീസ് കോമഡിയില്‍ നിന്നും ട്രാക്ക് മാറ്റി. ഇപ്പോഴിതാ കാനില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലും അസീസ് സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് അസീസ് ഈ നിലയിലെത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതവഴി അസീസ് പങ്കുവെക്കുന്നുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇലക്ട്രിക് എന്‍ജീനിയറിംഗിന് ചേര്‍ന്നു. പക്ഷെ എന്റെ ഇഷ്ടം മിമിക്രിയോടായിരുന്നു. കഷ്ടിച്ചാണ് എന്‍ജിനീയറിങ് പാസായത്. പിന്നീട് തിരുവനന്തപുരത്തെ മാഗ്നറ്റ് എന്ന ട്രൂപ്പിന്റഏയും മറ്റനവധി ട്രൂപ്പുകളുടേയും ഭാഗമായി. സുരാജേട്ടന്റെ കൂടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അദ്ദേഹം അന്ന് മിമിക്രി വേദികളില്‍ സൂപ്പര്‍ താരമാണ്. ഞങ്ങളൊക്കെ വളരെ ആരാധനയോടെ നോക്കി കണ്ടിരുന്ന വ്യക്തിയാണ്. സത്യത്തില്‍ സുരാജേട്ടന്‍ വലിയ പ്രചോദനമായിരുന്നുവെന്നാണ് അസീസ് തുടക്കത്തെക്കുറിച്ച് പറയുന്നത്.
2016 ലായിരുന്നു വിവാഹം. എനിക്ക് 26 വയസ്. ഞാനൊന്ന് ഗള്‍ഫില്‍ പോയി വന്ന സമയമായിരുന്നു. വീട്ടില്‍ തിരക്കിട്ട പെണ്ണന്വേഷണം. എന്റെ കൂട്ടുകാരന്‍ സന്ദീപിന്റെ അനിയത്തിയുടെ വിവാഹത്തിന് പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാര്‍ വഴി ആലോചിച്ചു. ഗള്‍ഫിലാണെന്നാണു പറഞ്ഞത്. പക്ഷെ കല്യാണം കഴിഞ്ഞ് ഞാന്‍ തിരിച്ചു പോയില്ല. അങ്ങനൊരു പ്ലാനും ഉണ്ടായിരുന്നില്ലെന്നാണ് അസീസ് പറയുന്നത്.
വിവാഹം കഴിഞ്ഞ സമയത്ത് വീട് പെയ്ന്റിംഗിന് പോകുമായിരുന്നു. അതിനിടയിലാണ് കോമഡി സ്റ്റാഴ്‌സില്‍ അവസരം കിട്ടിയത്. പിന്നെ പെയ്ന്റിംഗിന് പോകാന്‍ പറ്റാതായി. ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്‌സിലെ ആളല്ലേ എന്ന്. അങ്ങനെ ഫ്‌ളാറ്റുകളില്‍ പെയ്ന്റിംഗിന് പോയിത്തുടങ്ങി. അതാകുമ്പോള്‍ ആളുണ്ടാകില്ല. വീണ്ടും സിനിമയില്‍ അവസരങ്ങള്‍ വന്നു തുടങ്ങി. ട്രൂപ്പുകളിലും സജീവമായി.

നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ അവസരം നോക്കാന്‍ വേണ്ടി എറണാകുളത്ത് വന്ന് താമസിച്ചു. ഒരു മുറിയില്‍ എന്നെപ്പോലെ സിനിമാ മോഹികളായ 10-15 ചെറുപ്പക്കാര്‍. 200 രൂപ വച്ച് എല്ലാവരും ഷെയറിട്ടാണ് വാടക കൊടുത്തിരുന്നത്. ഇതൊരു നാലഞ്ച് വര്‍ഷം മുമ്പ് നടന്നതാണ്. അപ്പോഴാണ് സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലേക്ക് അവസരം കിട്ടിയത്. പിന്നീട് എറണാകുളത്ത് തന്നെ താമസിച്ച് അവസരം അന്വേഷിച്ച് തുടങ്ങി. പതിയെ സമയം തെളിഞ്ഞുവെന്നാണ് അസീസ് പറയുന്നത്.
ജീത്തു ജോസഫിന്റെ നുണക്കുഴി. അനൂപ് മേനോന്റെ ഒരു സിനിമയുണ്ട്. ഇടിമഴക്കാറ്റ് എന്നൊരു ചിത്രം. അര്‍ജുന്‍ അശോകന്‍ നായകനായ ആനന്ദ് ശ്രീബാല, ധ്യാനിനൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ എന്നിവയാണ് അസീസിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.


Click it and Unblock the Notifications