അറിഞ്ഞുകൊണ്ടല്ലെങ്കിലും അജു വര്‍ഗീസ് ചെയ്ത ഉപകാരം; ഇനി ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാനില്ലെന്ന് അതോടെ തീരുമാനിച്ചു!

മലയാളികള്‍ക്ക് സുപരിചിതനാണ് അസീസ് നെടുമങ്ങാട്. കോമഡി ഷോകളിലൂടെയാണ് അസീസിനെ മലയാളികള്‍ അടുത്തറിയുന്നത്. ടെലിവിഷന്‍ പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു അസീസ്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടേയും അദ്ദേഹം ജനപ്രീതി നേടിയെടുത്തു. സിനിമയിലും അസീസ് സജീവ സാന്നിധ്യമാണ്. കോമഡിയില്‍ മാത്രമല്ല, സീരിസ് വേഷങ്ങളിലും അസീസ് കയ്യടി നേടിയെടുക്കുകയാണ്.

ഈയ്യടുത്തിറങ്ങിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡില്‍ ചിരിക്കുക പോലും ചെയ്യുന്നില്ല അസീസിന്റെ കഥാപാത്രം. നാളിതുവരെ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന മനുഷ്യന്‍ തന്നെയാണോ ഈ ഗൗരവ്വക്കാരന്‍ എന്ന് സിനിമ കണ്ടവര്‍ അമ്പരന്നു പോയിരുന്നു. ഇപ്പോഴിതാ തന്റെ തുടക്കകാലം ഓര്‍ക്കുകയാണ് അസീസ് നെടുമങ്ങാട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസീസ് മനസ് തുറന്നത്. തന്റെ നാട്ടിലെ ട്രൂപ്പിലൂടെയാണ് അസീസ് കലാകാരനായി മാറുന്നത്.

Azees Nedumangad

കുട്ടിക്കാലേ ഞങ്ങളുടെ നാട്ടില്‍ വളരെ സജീവമായ ക്ലബ് ഉണ്ടായിരുന്നു. പുതുക്കുളങ്ങര വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്. അന്ന് കൊച്ചിന്‍ കലാഭവനാണു കേരളത്തിലെ പ്രശസ്ത ട്രൂപ്പ്. ആ ലൈന്‍ പിടിച്ചു തുടങ്ങിയ മിമിക്രി ട്രൂപ്പാണ് കലാസദന്‍. പുതുക്കുളങ്ങറ ശ്രീഭദ്രകാളി ക്ഷേത്രത്തിലായിരുന്നു ആദ്യ പ്രോഗ്രാം. നാട്ടുകാര്‍ എനിക്കൊരു നോട്ട് മാലയിട്ടു. നിലവിളക്കു സമ്മാനമായി തന്നു. ഏഴായിരം രൂപയായിരുന്നു ആദ്യത്തെ പ്രതിഫലം. അതോടെ ഞങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ കലാകാരന്മാരാണെന്ന് അംഗീകരിക്കപ്പെട്ടു. എത്ര ഉയരത്തിലെത്തിയാലും പുതുക്കുളങ്ങറ ശ്രീഭഗ്രകാളി ക്ഷേത്ര നടയില്‍ നിന്നാണു തുടക്കം. ഞാനത് ഒരിക്കലും മറക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഒരിക്കല്‍ സജി സുരേന്ദ്രന്‍ അമ്പലത്തില്‍ ഉത്സവത്തിനു വന്നു. അവിടെ പ്രസംഗിച്ചവരെല്ലാം എന്നെക്കുറിച്ച് പറഞ്ഞു. സജിയേട്ടന്റെ അടുത്ത സിനിമയില്‍ എനിക്കൊരു റോളു കൊടുക്കണമെന്നും പറഞ്ഞു. അങ്ങനെ എന്റെ നാട്ടുകാരുടെ കൂടെ സമ്മര്‍ദ്ദ ഫലമായാണ് സജിയേട്ടന്റെ കുഞ്ഞളിയന്‍ എന്ന സിനിമയില്‍ അവസരം കിട്ടിയതെന്നും അസീസ് പറയുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറേകാലം അഭിനയിച്ച ശേഷമാണ് അസീസിനെ തേടി വേഷങ്ങളെത്തുന്നത്. ഇതേക്കുറിച്ചും അസീസ് സംസാരിക്കുന്നുണ്ട്. എപ്പോഴോ എന്നല്ല ജീവിതത്തില്‍ നല്ലൊരു കാലം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. കവലയാണു സീനില്‍ എങ്കില്‍ ചായക്കടയില്‍ ഇരുന്ന് പത്രം വായിക്കുന്ന ആള്‍. കോടതിയാണെങ്കില്‍ എന്തിനോ വേണ്ടി നടന്നു പോകുന്നൊരു വക്കീല്‍. അങ്ങനെ ആരും അറിയാതെ സീനിന്റെ ചേരുവയായി കുറേ വര്‍ഷങ്ങള്‍ എന്നാണ് അസീസ് പറയുന്നത്.

Azees Nedumangad

ജ്വാലയായ് സീരിയലില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. രാവിലെ സെറ്റില്‍ ചെന്നാല്‍ ചിലപ്പോള്‍ വൈകുന്നേരം ഒരു പാസിങ് സീന്‍ കിട്ടിയാലായി. ഉദയനാണു താരത്തില്‍ ശ്രീനിയേട്ടന്‍ പറയുന്നത് പോലെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കും എന്ന് ഒരു സെറ്റില്‍ വച്ച് ഒരാള്‍ എന്നോടും പറഞ്ഞിട്ടുണ്ട്. അന്ന് അഭിഭാഷകന്റെ വേഷണാമയിരുന്നു. കോട്ട് ഊരിക്കൊടുത്തു പോന്നതാണ്. പിന്നീട് ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നും താരം പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അസീസ് ശ്രദ്ധിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അത് അജു വര്‍ഗീസിനു വേണ്ടിയുള്ള കഥാപാത്രമായിരുന്നു. ചീട്ടുകളിക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍ എന്നാണ് അസീസ് പറയുന്നത്. എന്റെ ഭാഗ്യം കൊണ്ട് അജുവിന് വരാന്‍ കഴിഞ്ഞില്ല. അപ്പോഴും ഞങ്ങള്‍ നാലു ചീട്ടുകളിക്കാരില്‍ ആര്‍ക്കാണ് നിവിന്‍ പോളിയുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടാവുക എന്നറിയില്ലായിരുന്നു. ചീട്ടുകളി സീന്‍ കണ്ടിട്ടാണെന്നു തോന്നുന്നു എബ്രിഡ് ഷൈന്‍ എന്നെ സെലക്ട് ചെയ്തത്. ഒന്നോ രണ്ടോ ഡയലോഗേ ഉളളൂ. എങ്കിലും അത് ക്ലിക്കായി. അറിഞ്ഞു കൊണ്ടല്ലെങ്കിലും ചെയ്ത ഉപകാരത്തിന് അജു വര്‍ഗീസിന് നന്ദിയെന്നും താരം പറയുന്നു.

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X