ഞാന്‍ അനുകരിക്കുന്നത് ഇഷ്ടമാണെന്ന് ചേട്ടന്‍ പറഞ്ഞിട്ടുണ്ട്, ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ല: അസീസ്
അനുകരണം ഒരു കലയാണ്. ഒരാളെ പോലെയായി മാറുക എന്നത് എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ല. അതുകൊണ്ടാണ് മിമിക്രി കലാകാരന്മാരെ എല്ലാവരും ഇഷ്ടപ്പെടുകയും മിമിക്രിയെ ഇത്രത്തോളം പ്രോത്സാഹിപ്പിക്കുന്നതും. തങ്ങളെ മറ്റൊരാള്‍ അനുകരിക്കുന്നത് കാണാന്‍ മിക്ക താരങ്ങള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്ക് ചിലരുടെ അനുകരണങ്ങള്‍ ഇഷ്ടപ്പെടാറില്ല എന്നതും വസ്തുതയാണ്. ഈയ്യടുത്ത് തന്നെ അസീസ് നെടുമങ്ങാട് അനുകരിക്കുന്നത് ഇഷ്ടമല്ലെന്ന് അശോകന്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ അശോകന്റെ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് അസീസ് നെടുമങ്ങാട്. താന്‍ ഇനിയൊരിക്കലും അശോകനെ അനുകരിക്കില്ലെന്നാണ് അസീസ് പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കില്‍ താന്‍ ചെയ്യില്ലെന്ന് അസീസ് വ്യക്തമാക്കി. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അസീസ് നിലപാട് വ്യക്തമാക്കിയത്.

ആ വീഡിയോ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് വീഡിയോ അയച്ചു തരുന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടം. ഒരാളെ അനുകരിക്കുമ്പോള്‍ അത് അരോചകമായി തോന്നുന്നുണ്ടെങ്കില്‍ അത് തുറന്ന് പറയാം. അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അത് തോന്നിയതു കൊണ്ടാകും. അത് അദ്ദേഹത്തിന്റെ ഷ്ടമാണ്. പക്ഷെ ഇനി അശോകേട്ടനെ അനുകരിക്കില്ല എന്ന തീരുമാനം ഞാനെടുത്തു. നിര്‍ത്തി. ഇനിയില്ല എന്നാണ് അസീസ് പറയുന്നത്.
''അശോകന്‍ ചേട്ടനെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ ജനങ്ങളെ ഓര്‍പ്പിക്കുന്നത് ഇതുപോലെയുള്ള മിമിക്രിക്കാരാണ്. സ്‌റ്റേജില്‍ വൈഡായി ഓഡിയന്‍സ് ഇരിക്കുമ്പോള്‍ അവരിലേക്ക് എത്തിക്കാന്‍ ഇച്ചിരി ഓവറായിട്ട് ചെയ്യേണ്ടി വരും. അതിലും തൊട്ട് താഴെയാണ് ടെലിവിഷന്‍. സിനിമയില്‍ അഭിനയിക്കുകയേ വേണ്ട. നാടകം ഭയങ്കര ഓവറായിട്ടല്ലേ അമ്മേ എന്ന് വിളിക്കുന്നത്. സിനിമയില്‍ അങ്ങനെ വിളിക്കില്ലല്ലോ'' അസീസ് പറയുന്നു.
സ്‌റ്റേജായതു കൊണ്ട് കുറച്ച് ഓവറായിട്ടായിരിക്കും ചെയ്തത്. അതുകൊണ്ടാകാം. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വേദി പങ്കിട്ടിട്ടുണ്ട്. അസീസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്ത് പറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കൡയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കില്‍ നമ്മള്‍ അവിടെ നിര്‍ത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കില്‍ പോലും. അതുകൊണ്ടാണ് അശോകന്‍ ചേട്ടനെ ഇനി അനുകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചതെന്നും അസീസ് പറയുന്നു.

എല്ലാവരും ഇങ്ങനെ പ്രതികരിച്ചാല്‍ അവതരണം നിര്‍ത്തും. മിമിക്രിയില്‍ വേറെയു മേഖലകളുണ്ടല്ലോ. മറ്റൊരു കാര്യം ഫിഗര്‍ ഷോ ഔട്ടായി കൊണ്ടിരിക്കുകയാണ്. പുതിയ കണ്ടെത്തലുകളാണ് ഇപ്പോള്‍. ഞങ്ങള്‍ക്കും ജീവിക്കണ്ടേ എന്നും അസീസ് ചോദിക്കുന്നുണ്ട്. നേരത്തെ ഒരു അഭിമുഖത്തിലായിരുന്നു അസീസിന്റെ അനുകരണത്തെ അശോകന്‍ വിമര്‍ശിച്ചത്.
മിമിക്രി വേദികളില്‍ നിന്നുമാണ് അസീസ് ശ്രദ്ധ നേടിയെടുക്കുന്നത്. പിന്നീട് കോമഡി റിയാലിറ്റി ഷോകളിലൂടെ ടെലിവിഷന്‍ രംഗത്ത് താരമായി മാറുകയായിരുന്നു. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ചിരിപ്പിച്ചിട്ടുള്ള അസീസ് തുടര്‍ന്ന് സിനിമയിലുമെത്തി. ആക്ഷന്‍ ഹീറോ ബിജുവിലെ ഒരൊറ്റ രംഗം കൊണ്ട് തന്നെ അസീസ് പ്രേക്ഷകരെ കയ്യിലെടുത്തു. തുടര്‍ന്ന് നിരവധി സിനിമകള്‍ ചെയത് അസീസ് ഈയ്യടുത്ത് കോമഡയില്‍ നിന്നും ട്രാക്ക് മാറ്റിയിരുന്നു. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിലെ അസീസിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.


Click it and Unblock the Notifications











