ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസണിലെ പ്രേക്ഷക പ്രിയ താരങ്ങളായിരുന്നു റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. നിരവധി തവണ ദിൽഷയുടെയും റംസാന്റെയും വിവാഹം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇൻസ്റ്റഗ്രാം വഴി അപ്ലോഡ് ചെയ്യുന്ന റീൽസുകൾക്കും നിരവധി ആരാധകരുണ്ട്. അത്തരത്തിൽ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ വൈറലായി. നാല് ലക്ഷത്തിൽപരം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

പൃഥ്വിരാജ് ചിത്രം എസ്രയിലെ തമ്പുരാൻ എന്ന് തുടങ്ങുന്ന ഗാനത്തിനു വേണ്ടിയാണ് ഇരുവരും ചുവടു വെച്ചത്. സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും ഈ പാട്ടിന് ഒരു പ്രത്യേക ഫാൻ ബേസുണ്ട്. റീൽസ് വീഡിയോയിൽ ഇരുവർക്കും രണ്ട് ട്രാൻസ്ഫൊമേഷനുകൾ ഉണ്ടായിട്ടുണ്ട്. ആദ്യത്തേത് വിഷ്വൽ ബ്യൂട്ടിക്ക് വേണ്ടിയുള്ള രംഗങ്ങളായിരുന്നു. അതിൽ ഇരുവരും ആ പിരിയഡിനെ അനുസ്മരിപ്പിക്കുന്ന പോലെയുള്ള വേഷത്തിലായിരുന്നു. ദിൽഷ ഒരു ബ്രൌൺ കളർ ബ്ലൌസും സ്കേർട്ടുമായിരുന്നു ധരിച്ചത്. റംസാൻ അന്നത്തെ ഒരു സ്റ്റൈൽ ഫോളോ ചെയ്ത വേഷവും.

dilsha

രണ്ടാമത്തെ ലുക്കായിരുന്നു ആ ഡാൻസ് രംഗം. വെള്ള ഗൌൺ ധരിച്ച് ദിൽഷയും വെള്ള ഷർട്ടും പാന്റും ധരിച്ച് റംസാനും മനോഹരമാക്കി. എന്തൊരു മനോഹരമായിരുന്നു ഓരോ സ്റ്റെപ്പും. ഇഴുകിച്ചേർന്നുള്ള അഭിനയം കണ്ടപ്പോൾ ആരാധകർ ഞെട്ടി. മാത്രമല്ല മികച്ച അഭിനയമാണ് ഇരുവരും കാഴ്ച വെച്ചത്. ദിൽഷയുടെ ചില എക്സ്പ്രഷനുകൾ കാണുമ്പോൾ തന്നെ സിനിമയിലെ രംഗങ്ങൾ ഓർമ വരും. അത്രക്കും പെർഫെക്ഷനോടെയാണ് ആ വീഡിയോ ചെയ്തിരിക്കുന്നത്.

പേ‍ർളി മാണി, സാനിയ ഇയ്യപ്പൻ, വൃദ്ധി വിശാൽ തുടങ്ങി ഒരുപാട് പേർ കമന്റുകളിട്ടു. മാത്രമല്ല, ചില ആരാധകരും കമന്റിട്ടു.
"ഈ റീൽ കണ്ടപ്പോ ആ സിനിമയിലെ വിഷ്വൽ തന്നെ മനസ്സിൽ വന്നൂ... അത് ഈ റീൽ എടുത്ത ആളുടെയും അഭിനയിച്ച ആളുകളുടെയും മികവ് തന്നെ ആണ്." "ഈ മൊതലിങ്ങളെ ഇഷ്ടള്ളോർ ഉണ്ടോ?" തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

dilsha

ബി​ഗ് ബോസിൽ വരുന്നതിനു മുന്നേ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് റംസാനും ദിൽഷയും ശ്രദ്ധ നേടിയത്. റംസാനും സാനിയ ഇയ്യപ്പനും തമ്മിലുള്ള ഡാൻസ് വീഡിയോകൾ വൈറലാവാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സാനിയക്ക് പകരം ദിൽഷയുമൊത്തുള്ള വീഡിയോകളാണ് കൂടുതൽ പ്രേക്ഷകരും കാണാൻ ആ​ഗ്രഹിക്കുന്നത്.

ഇരുവരും ഇത്തരം വീഡിയോകൾ പരസ്പരം അയക്കുകയും അത് പറഞ്ഞ് രസിക്കുകയും ചെയ്തിരുന്നെന്ന് ദിൽഷ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഡി ഫോർ ഡാൻസ് മുതലാണ് ഇരുവരുടെയും സൗഹൃദം ശക്തമാകുന്നത്. ഡി ഫോർ ഡാൻസ് സീസൺ-1ൽ അഞ്ചാം സ്ഥാനത്തേക്ക് പോയ ദിൽഷ രണ്ടാം സീസണിൽ വിജയി ആയിരുന്നു. ഇതിന് ശേഷം ഏഷ്യാനെറ്റിലെ കണാ കൺമണി എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. സിൻഡ്രലയാണ് താരത്തിൻ്റെയായി ഇനി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രം.

വീഡിയോ കാണാം...

More from Filmibeat

Read more about: ramzan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X