റഹ്‌മാന്‍ വന്നത് മോഹന്‍ലാലിനോടുള്ള ഇഷ്ടം കൊണ്ട്; ആറാട്ടിലുള്ളത് ഫണ്‍ മോഹന്‍ലാലെന്ന് ബി ഉണ്ണികൃഷ്ണന്‍

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന സിനിമയാണ് ആറാട്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെിയലര്‍ പുറത്ത് വന്നത്. ഫെബ്രുവരി 18 റിലീസ് ചെയ്യാനിരിക്കുന്ന ആറാട്ട് ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. അതേസമയം ആറാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് സാക്ഷാല്‍ എആര്‍ റഹ്‌മാന്റെ സാന്നിധ്യമാണ്. ഇപ്പോഴിതാ ആറാട്ടിലേക്ക് എആര്‍ റഹ്‌മാന്‍ എത്തിയത് എങ്ങനെയെന്ന് പറയുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ആറാട്ടിലേക്ക് എആര്‍ റഹ്‌മാന്‍ എത്തിയ കഥ ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയത്. നടന്‍ റഹ്‌മാന്‍ വഴിയാണ് എആര്‍ റഹ്‌മാനെ ബന്ധപ്പെടുന്നത്. അവര്‍ അടുത്ത ബന്ധുക്കളാണ്. ആറാട്ട് ചെയ്യാമെന്ന് എആര്‍ റഹ്‌മാന്‍ സമ്മതിച്ചതിന് പിന്നില്‍ മോഹന്‍ലാലിനോടുള്്‌ള സ്‌നേഹം ആണെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

റഹ്‌മാനെ കൊണ്ട് വരുക

എ.ആര്‍ റഹ്‌മാനെ കൊണ്ട് വരുക എന്നതും ഒരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷെ അത് കഥയില്‍ വളരെ പ്രധാനപ്പെട്ട ഒരു എലമെന്റ് കൂടിയാണ്. ഉദയ കൃഷ്ണ അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ അത് സാധ്യമാകുമോ, അദ്ദേഹം വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. അതിനായി തങ്ങളെ സഹായിച്ചത് നടന്‍ റഹ്‌മാനാണ്. അദ്ദേഹം എ.ആര്‍ റഹ്‌മാന്റെ വളരെ അടുത്ത ബന്ധുവാണല്ലോ. നടന്‍ റഹ്‌മാനാണ് എന്റെ കയ്യില്‍ നിന്നും സിനിമയുടെ സ്‌ക്രീന്‍ പ്ലേയും സിനോപ്സിസും വാങ്ങിച്ച് എ.ആര്‍ റഹ്‌മാന് കൊടുക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇതിന് ശേഷം എ.ആര്‍ റഹ്‌മാന്‍ ഒരു വീഡിയോ മീറ്റില്‍ എന്റെ അടുത്ത് വന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് കഥ പറയുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. അദ്ദേഹം പറഞ്ഞത് മലയാള സിനിമയെയും പ്രത്യേകിച്ച് മോഹന്‍ലാലിനെയും വളരെ ഇഷ്ടമാണെന്നാണെന്നായിരുന്നു. പ്രത്യേകിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട വ്യക്തിയാണെന്ന് പറഞ്ഞുവെന്നും അതുകൊണ്ട് സിനിമ ചെയ്യാമെന്ന് പറയുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ആറാട്ട്

ആറാട്ടിനെക്കുറിച്ചും ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും ബി ഉണ്ണികൃഷ്ണന്‍ മനസ് തുറക്കുന്നുണ്ട്. ആറാട്ട് എങ്ങനെ ആയിരിക്കണം എന്നതില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല വ്യക്തത ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ലാല്‍ സാറിനെ സംബന്ധിച്ച് ഇതുപോലുള്ള ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ രീതിയിലുള്ള സിനിമകള്‍ ലാല്‍ സര്‍ ചെയ്തിട്ട് കുറച്ച് കാലമായി എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. എനിക്ക് തോന്നുന്നു ചോട്ടാ മുംബൈ, ഹലോ എന്നീ സിനിമകള്‍ക്ക് ശേഷം അത്തരത്തില്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ലാല്‍ സാര്‍ ചെയ്തത് വളരെ കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. സമാനമായൊരു കഥാപാത്രമായിരിക്കും ആറാട്ടിലേത്.

മുണ്ട് മടക്കി കുത്തിയുള്ള അടി

നമുക്ക് ലാല്‍ സാറില്‍ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ടല്ലോ, ഭയങ്കര ഹ്യൂമര്‍, പിന്നെ നല്ല ഫ്ലെക്സിബിളായി അഭിനയിക്കുക എന്നൊക്കെ. അതെല്ലാം ചെയ്യാന്‍ അദ്ദേഹത്തിന് ഈ അടുത്തിടെയായി അവസരം കിട്ടിയിട്ടില്ല. ഞാന്‍ ശ്രമിച്ചത് വന്ദനം ഒക്കെ പോലുള്ള സിനിമകളിലെ പോലെ ഉള്ള ഒരു അഴിയലും പിന്നെ പഴയ രീതിയില്‍ പുള്ളിയുടെ മുണ്ട് മടക്കി കുത്തിയുള്ള അടിയും ഒരുമിച്ച് ഗോപന്‍ എന്ന കഥാപാത്രത്തില്‍ കൊണ്ട് വരാന്‍ സാധിക്കുമോ എന്നാതാണ്. എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
അവകാശ വാദവും ഞാന്‍ നടത്തുന്നില്ല

ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞപ്പോള്‍ ഇങ്ങനെ ഒരു സിനിമയാണ് കൊവിഡ് സമയത്ത് പ്രേക്ഷകര്‍ക്കായി ചെയ്യേണ്ടത് എന്നാണ് മോഹന്‍ലാല്‍ തന്നെ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹവും മാനസികമായി തയ്യാറെടുത്തു ഒന്ന് അഴിയാന്‍. അങ്ങനെയാണ് ഈ സിനിമ എടുക്കുന്നത്. അത് മാത്രമെ ഇപ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് പറയാനുള്ളു. അതേസമയം ആറാട്ടിനെ കുറിച്ച് ഒരു അവകാശ വാദവും ഞാന്‍ നടത്തുന്നില്ലെന്നും ബി ഉണ്ണികൃഷ്ണ്‍ വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Read more about: mohanlal b unnikrishnan ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X