വാണി വീട്ടില്‍ കോമഡി; മക്കളേ ഇതൊന്നും നോക്കണ്ട അമ്മ ഒരുകാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്നു! ബാബുരാജ് പറയുന്നു

മലയാള സിനിമയിലെ മിന്നും താരമാണ് ബാബുരാജ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് സഹനടനും വില്ലനും നായകനുമൊക്കെയായി വളര്‍ന്ന താരം. തന്റെ കരിയറിന്റെ തുടക്കകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ ബാബുരാജ് കോമഡിയിലേക്ക് ചുവടുമാറ്റുന്നതിലൂടെയാണ് കരിയര്‍ മാറി മറയുന്നത്. പിന്നീട് നായകനായും സഹടനായുമെല്ലാം കയ്യടി നേടാന്‍ ബാബുരാജിന് സാധിച്ചു.

മലയാളികളുടെ പ്രിയ നടി വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ഭാര്യ. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്ക് സുപരിചിതമാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് വാണി. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും വാണിയുടെ തിരിച്ചുവരവിനെക്കുറിച്ചും മനസ് തുറക്കുകയാണ് ബാബുരാജ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്.

Baburaj

വാണി വലിയൊരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്. വാണിയും മക്കളും ചെന്നൈയിലാണ്. അവര്‍ക്ക് അവിടെയാണ് ഇഷ്ടമെന്നാണ് ബാബുരാജ് പറയുന്നത്. ആര്‍ച്ച എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആദ്രി പത്താം ക്ലാസിലും. അവര്‍ക്ക് ചെന്നൈ ആണിഷ്ടം. എന്റെ മൂത്ത മകന്റെ പേര് അഭയ് എന്നാണ്. അവന്‍ ഇന്‍ഡിഗോയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ അക്ഷയ് യുകെയില്‍ ജോലി ചെയ്യുന്നു. അഭയ് എന്റെ ചാച്ചനെപ്പോലെയാണെങ്കില്‍ അക്ഷയ് എന്നെപ്പോലെയാണെന്നും ബാബുരാജ് പറയുന്നു.

അവന് സിനിമയില്‍ വരണം എന്നാണ് താല്‍പര്യം. മക്കള്‍ നാലു പേരും വലിയ അടുപ്പമാണ്. ആര്‍ച്ച കുറച്ചു പിശുക്കിയാണെന്നാണ് വാണി പറയുന്നതെന്നും ബാബുരാജ് പറയുന്നു. അതേസമയം മകള്‍ നന്നായി പഠിക്കുമെന്നും താരം പറയുന്നു. ഇളയവന്‍ വലിയ വിജയ് ഫാന്‍ ആണ്. അവനെ സിനിമയിലേക്ക് കൊണ്ടു വരണം എന്നതാണ് വാണിയുടെ ആഗ്രഹം. ആര്‍ച്ചിയും അദ്രിയും വാണിയുടെ തെലുങ്ക് സിനിമകളൊക്കെ കാണുമ്പോള്‍ എന്നെയൊന്ന് നോക്കുമെന്ന് ബാബുരാജ് പറയുന്നു.

ചിരഞ്ജീവിക്കൊപ്പമുള്ള ഡാന്‍സൊക്കെ കാണുമ്പോള്‍ അവര്‍ ചിരിക്കും. അമ്മ വീട്ടിലൊരു കോമഡി കഥാപാത്രമാണെന്നാണ് താരം പറയുന്നത്. എന്‍ടിആറിന്റെ കൂടെയുള്ള സിനിമകളിലെ ഡയലോഗ് ഒക്കെ കേള്‍ക്കുമ്പോള്‍ അവര്‍ വാണിയെ കളിയാക്കുമെന്നും ബാബുരാജ് പറയുന്നു. അപ്പോള്‍ ഞാന്‍ പറയും, മക്കളേ ഇതൊന്നും നോക്കണ്ട അമ്മ ഒരുകാലത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. വാണിക്ക് ഇപ്പോഴും ഇഷ്ടം അടിപ്പടങ്ങളാണ്. കുറേ അവസരങ്ങള്‍ വരാറുണ്ടെന്നാണ് താരം തുറന്ന് പറയുന്നു.

Baburaj

കരച്ചില്‍ സിനിമകളൊന്നും ഇഷ്ടമല്ല. ഇപ്പോള്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഇതിനിടെ കുറെ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചുവെന്നും ബാബുരാജ് അറിയിക്കുന്നുണ്ട്.. തന്റെ മകള്‍ ആര്‍ച്ചയ്ക്ക് ഞാന്‍ കോമഡി ചെയ്യുന്നത് ഇഷ്ടമല്ലെന്നും എല്ലാവരും എന്നെ കാണുമ്പോള്‍ ചിരിക്കുന്നു എന്നതാണ് അവളുടെ പരാതിയെന്നും ബാബുരാജ് പറയുന്നു.

ഞാന്‍ വില്ലനാകുന്നതാണ് അവള്‍ക്ക് ഇഷ്ടം. എന്നാലും ചെറുപ്പത്തില്‍ അവള്‍ക്ക് കുറച്ചു സങ്കടം ഉണ്ടായിരുന്നു. ചോറ് കഴിക്കുന്ന സമയത്ത് ഏതെങ്കിലും ചാനലില്‍ സിനിമ വെക്കുമ്പോള്‍ ഞാന്‍ നിന്ന് ഇടി കൊള്ളുന്നുണ്ടാകും. അപ്പോള്‍ ചാനല്‍ മാറ്റും. അടുത്ത ചാനലില്‍ ഞാന്‍ മറ്റൊരു സിനിമയില്‍ തല്ലു വാങ്ങുന്ന രംഗമായിരിക്കുമെന്നും ബാബുരാജ് പറയുന്നു. അതേസമയം, വാണി പക്ഷെ എന്നോട് എല്ലാ കഥാപാത്രങ്ങളും ചെയ്യണം എന്നാണ് പറയാറുള്ളതെന്നും ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X