വാണി എന്ത് പറയുമെന്ന് പേടിച്ച് ഫോണ്‍ കട്ട് ചെയ്തു; മരിക്കുമെന്നാണ് കരുതിയത്: ബാബുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ബാബുരാജ് മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. സ്ഥിരമായി നായകന്മാരുടെ ഇടി കൊള്ളുന്ന ഗുണ്ടാ വേഷം ചെയ്തിരുന്ന ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ കോമഡിയിലേക്ക് ചുവടുമാറി. അതോടെ ബാബുരാജിന്റെ കരിയര്‍ മാറി മറിഞ്ഞു. പിന്നീട് കോമഡി വേഷങ്ങളിലെ നിറ സാന്നിധ്യമായി മാറിയ ബാബുരാജ് അധികം വൈകാതെ നായകനായും സഹനടനായുമെല്ലാം കയ്യടി നേടി.

അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഇന്ന് മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ബാബുരാജ്. ശക്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുകയാണ് ബാബുരാജ്. ഓഫ് സ്‌ക്രീനിലെ ബാബുരാജും ജനപ്രീയമാണ്. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരനാണ് ബാബുരാജ്.

baburaj

മലയാളികളുടെ പ്രിയ നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ഭാര്യ. മലയാള സിനിമയില്‍ ആക്ഷന്‍ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ നടിയാണ് വാണി വിശ്വനാഥ്. വാണി മലയാള സിനിമയിലുണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. പ്രണയ വിവാഹമായിരുന്നു വാണിയുടേയും ബാബുരാജിന്റേയും. ഇപ്പോഴിതാ രസകരമായൊരു കഥ പങ്കുവെക്കുകയാണ് ബാബുരാജ്.

നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് ബാബുരാജ് പങ്കുവെക്കുന്നത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. ചിത്രത്തിന്റെ ഷൂട്ടിനെ ബാബുരാജിന്റെ ദേഹത്ത് അട്ട കടിച്ചത് വലിയ പ്രശ്‌നമായി മാറിയിരുന്നു. ബാബുരാജിന് അട്ട അലര്‍ജിയാണ്.

അട്ട കടിച്ചപ്പോള്‍ മരിച്ചെന്നാണ് കരുതിയതെന്നാണ് ബാബുരാജ് പറയുന്നത്. അട്ട തനിക്ക് പണ്ടുമുതലേ പ്രശ്‌നമുള്ള കാര്യമാണ്. നേരത്തെ റെഡ് ഇന്ത്യന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തോട്ടിലേക്ക് വീണു. തോട്ടില്‍ നിന്നും കയറാന്‍ കുറച്ച് സമയമെടുത്തു. തിരികെ റൂമിലെത്തിയപ്പോഴാണ് കാലില്‍ മുഴുവന്‍ ചോര കണ്ടു. അട്ട കടിച്ചതായിരുന്നു അട്ട കടി മലം പഴുപ്പ് വരുമായിരുന്നുവെന്നും ബാബുരാജ് പറയുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാനത്താണ് ഷൂട്ടിംഗ് എന്ന് അറിഞ്ഞപ്പോള്‍ തന്നെ അട്ടയുണ്ടോ എന്ന് താന്‍ ചോദിച്ചിരുന്നുവെന്നാണ് ബാബുരാജ് പറയുന്നത്.

baburaj

അട്ടയ്ക്ക് വേണ്ടി എല്ലാവിധ മുന്‍കരുതലും എടുത്തിരുന്നു. എങ്കിലും അട്ട കടിയേറ്റ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കാല് നിലത്ത് കുത്താന്‍ പോലും പറ്റുണ്ടായിരുന്നില്ലെന്നാണ് ബാബുരാജ് പറയുന്നത്. ഡോക്ടര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ ഡ്രിപ്പ് ഇടാന്‍ പറഞ്ഞു. അഡ്മിറ്റാകാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഷൂട്ട് നിന്നു പോകും എന്ന് കരുതി ഡോക്ടറോട് ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞു. ഈ അവസ്ഥയില്‍ നിന്നൊന്നും മാറാം എന്ന് കരുതി രാത്രി മരുന്ന് കഴിച്ച ശേഷം താന്‍ കുറച്ച് മദ്യം കഴിച്ചുവെന്നും ബാബുരാജ് തുറന്ന് പറയുന്നു.

എന്നാല്‍ അതോടെ സംഗതി മാറി. മുഖം വീര്‍ത്തുവെന്നും തനിക്ക് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായെന്നും ബാബുരാജ് പറയുന്നു. വേദനയും ശ്വാസമുട്ടലും വന്നു. ഇതോടെ തന്ഞറെ അവസാനമായെന്നാണ് കരുതിയതെന്നാണ് ബാബുരാജ് പറയുന്നത്. ഇത് വല്ലാത്തൊരു മരണമായിപ്പോവുമല്ലോ എന്ന് ചിന്തിച്ചുവെന്നും താരം പറയുന്നു. വാണിയെ വിളിക്കാനായി ഫോണെടുത്തു. എന്നാല്‍ അവള്‍ എന്തെങ്കിലും നെഗറ്റീവ് പറയുമോ എന്ന് പേടിച്ച് സംസാരിച്ചില്ലെന്നും ബാബുരാജ് പറയുന്നു.

ഇതിനിടെ രണ്ട് ദിവസം ഷൂട്ട് ഇല്ലായിരുന്നു. ആ സമയത്ത് എല്ലാവരും പബ്ബില്‍ പോയി. അപ്പോള്‍ ഒരു ഗ്ലാസ് ബിയര്‍ കഴിച്ച് നോക്കാമെന്ന് കരുതി. എന്നാല്‍ ഒരു സിപ്പ് എടുത്തതും ശ്വാസം മുട്ടല്‍ തുടങ്ങിയെന്നാണ് ബാബുരാജ് പറയുന്നത്. ഇതോടെ വീണ്ടും ആശുപത്രിയിലെത്തി. തന്നെ കണ്ടതും നിങ്ങള്‍ക്ക് എന്തിന്റെ കേടായിരുന്നു എന്നാണ് ഡോക്ടര്‍ ചോദിച്ചതെന്നും ബാബുരാജ് ഓര്‍ക്കുന്നുണ്ട്. വാണിയോട് ഇതൊക്കെ പറഞ്ഞാല്‍ അവള്‍ പറയുന്നത് കേട്ടാല്‍ അറ്റാക്ക് തന്നെ വരുമെന്നാണ് ബാബുരാജ് പറയുന്നത്. അട്ട കടിച്ച് മരിച്ചു എന്നൊക്കെ വാര്‍ത്ത വന്നാല്‍ അവസ്ഥ എന്തായിരിക്കുമെന്നും ബാബുരാജ് ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X