എട്ട് മണി മുതല്‍ മേക്കപ്പിട്ട് കാത്തിരുന്നു, 12 ആയിട്ടും നായകന്‍ വന്നില്ല; എവിടെയെന്ന് ആര്‍ക്കും അറിയില്ല!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ താരങ്ങളും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരങ്ങള്‍ സഹകരിക്കുന്നില്ലെന്നും അമിത പ്രതിഫലം ചോദിക്കുന്നുവെന്നുമെല്ലാം നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നുണ്ട്. സെറ്റിലെത്തുന്നില്ലെന്നും ഒരേസമയം ഒന്നിലധികം സിനിമകള്‍ ചെയ്ത് ഷൂട്ടിംഗ് വൈകിപ്പിക്കുകയാണെന്നുമൊക്കെ നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്.

ഇതിനിടെ ഇപ്പോഴിതാ നടന്‍ ബാബുരാജ് പങ്കുവച്ച വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തനിക്കുണ്ടായ അനുഭവമാണ് ബാബുരാജ് പങ്കുവച്ചത്. ഒരു നടന്‍ കാരണം തനിക്ക് പന്ത്രണ്ടു മണിവരെ കാത്തിരിക്കേണ്ടി വന്ന അനുഭവമാണ് ബാബുരാജ് പ്ങ്കുവെക്കുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കി അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറക്കുന്നത്. ആ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

Baburaj

സെറ്റില്‍ എത്തി എട്ട് മണി മുതല്‍ മേക്കപ്പ് ഇട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും വന്നില്ലെന്നാണ് ബാബുരാജ് പറയുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുത്തില്ലെന്നും എവിടെയാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ബാബുരാജ് പറയുന്നുണ്ട്.

'എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പടത്തിന്റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ആ പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഏഴുമണിക്ക് അവിടെ ചെന്ന് കാരവാനില്‍ കയറി ഇരുന്നു. എട്ടുമണിയായപ്പോള്‍ മേക്കപ്പ് ഇട്ടു. എപ്പോഴാണ് മോനേ തുടങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് ചേട്ടന്‍ ഇപ്പോള്‍ മേക്കപ്പ് ഇടണ്ടായിരുന്നുവെന്ന്'' ബാബുരാജ് പറയുന്നു.

''പത്ത് മണിയായി പതിനൊന്ന് പന്ത്രണ്ട് മണിയായി. തുടര്‍ന്ന് താന്‍ ഇത്തിരി ദേഷ്യപ്പെട്ട് ചോദിച്ചപ്പോഴാണ് അറിയുന്നത്, അതില്‍ അഭിനയിക്കേണ്ട നായകന്‍ ഫോണ്‍ എടുക്കുന്നില്ല'' ബാബുരാജ് പറയുന്നു. അദ്ദേഹത്തെ ഫോണില്‍ കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല. വീട്ടില്‍ വിളിച്ചപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കും അറിയില്ലായിരുന്നുവെന്നും ബാബുരാജ് പറയുന്നു. അതൊക്കെ സിനിമക്ക് നല്ലതല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതേസമയം സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ബാബുരാജിന്റെ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Baburaj

സിനിമിയല്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്നുമാണ് ബാബുരാജ് പറഞ്ഞതു.'അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നത് ഞാനിന്ന ആള്‍ക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്‌കാര്‍ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും'' എന്നായിരുന്നു ബാബുരാജിന്റെ തുറന്നു പറച്ചില്‍.

നഗ്നമായ സത്യങ്ങളാണതൊക്കെ. ആ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബാബുരാജിന്റെ വാക്കുകള്‍ സിനിമാ ലോകത്തെയാകെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബാബുരാജിനെ ചോദ്യം ചെയ്താല്‍ വസ്തുതകള്‍ അറിയാനാകുമെന്നൊക്കെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X