അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു; അഭിപ്രായം പറഞ്ഞതിനാല്‍ അവസരം നഷ്ടമായി!

മലയാള സിനിമയിലെ മിന്നും താരമാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച ബാബുരാജ് ഏറെ നാള്‍ അത്തരം വേഷങ്ങളില്‍ തളച്ചിടപ്പെട്ട നടനാണ്. പിന്നീട് കോമഡി വേഷങ്ങളിലേക്ക് ചുവടുമാറ്റിയതോടെ ബാബുരാജിന്റെ കരിയര്‍ മാറി മറഞ്ഞു. ഇന്ന് വില്ലന്‍ വേഷങ്ങളില്‍ ബാബുരാജിനെ ചിന്തിക്കുക തന്നെ ഏറെക്കുറ അസാധ്യമാണ്.

കോമഡില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്കു കൂടി കടന്നു വന്ന ബാബുരാജ് അവിടേയും മികവ് തെളിയിച്ചു. നായകനായും ബാബുരാജ് കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സിനിമയുടെ പിന്നണിയിലും ബാബുരാജ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Baburaj

ഇപ്പോഴിതാ തനിക്ക് അവസരങ്ങള്‍ ന്ഷ്ടമായതിനെക്കുറിച്ച് തുറന്നു പറയുകയാണ് ബാബുരാജ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. നിലപാടുകള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലാണ് തനിക്ക് അവസരങ്ങള്‍ നഷ്ടമായതെന്നാണ് ബാബുരാജ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലടക്കം തനിക്ക് നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

''പല വിഷയങ്ങളിലും അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതിപ്പോള്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തിലാകട്ടെ, അടുത്തകാലത്തായി വന്ന സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളാകട്ടെ. നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റാരെക്കാട്ടിലും മുന്‍പ് അവള്‍ക്കൊപ്പം നിന്ന ആളാണ് ഞാന്‍'' എന്നാണ് ബാബുരാജ് പറയുന്നത്.

ഞാന്‍ ആ കുട്ടിയെ പോയി കണ്ടിട്ടുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചവരാണ്. അവള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ എനിക്ക് ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. എനിക്കും ഒരു മോളുണ്ട്. ഒരു പെണ്‍കുട്ടിയ്ക്കും അത് സംഭവിക്കരുത്. എനിക്ക് ആരേയും സോപ്പിട്ട് നില്‍ക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങളും എനിക്ക് വേണ്ടെന്നാണ് ബാബുരാജ് പറയുന്നത്.

അതേസമയം താനൊരു ഭാഗ്യം കെട്ട നടനാണെന്നാണ് ബാബുരാജ് പറയുന്നത്. ജോജിയ്ക്ക് ശേഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉള്ള കുറേ സിനിമകള്‍ തന്നെ തേടി വന്നിരുന്നുവെന്നും എന്നാല്‍ അതൊന്നും തനിക്ക് വേണ്ടത് പോലെ ഉപയോഗിക്കാന്‍ പറ്റിയില്ലെന്നാണ് ബാബുരാജ് പറയുന്നത്. കൊങ്കണ സെന്‍ ശര്‍മയ്ക്കും മനോജ് വാജ്‌പേയ്ക്കുമൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

Baburaj

''കൊങ്കണ സെന്‍ ശര്‍മയും മനോജ് വാജ്‌പേയും അഭിനയിച്ച സൂപ്പ് എന്ന സീരീസില്‍ അവസരം വന്നു. പക്ഷെ അതിനിടെ കൊങ്കണയ്ക്ക് കൊവിഡ് വന്നു. സീരീസ് നീണ്ടു പോയി. എന്റെ അവസരവും പോയി. പിന്നെ തമിഴില്‍ നിന്നു വലിയൊരു പ്രൊജക്ട് വന്നു. അതും പല കാരണങ്ങള്‍ കെണ്ടു പോയി. ജോജി തന്നെ ഹൈപ്പ് എനിക്ക് വേണ്ട വിധം ഉപയോഗിക്കാന്‍ പറ്റിയില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.

സിനിമയില്‍ തുടക്കകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളും ബാബുരാജ് തുറന്ന് പറയുന്നുണ്ട്. തനിക്ക് പന്ത്രാണ്ടമത്തെ സിനിമയിലാണ് 2000 രൂപ കിട്ടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒറ്റയ്ക്ക് നിര്‍മ്മിച്ച കനത്ത പരാജയം നേരിട്ടതോടെ താന്‍ സാമ്പത്തികമായി തകര്‍ന്നുവെന്നാണ് ബാബുരാജ് പറയുന്നത്. വീട് പണയം വച്ചായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. ആ നഷ്ടം തിരിച്ചു പിടിക്കാന്‍ നാല് വര്‍ഷം വേണ്ടി വന്നുവെന്നും ബാബുരാജ് പറയുന്നുണ്ട്. ഗ്യാങ് എന്ന ചിത്രത്തെക്കുറിച്ചാണ് ബാബുരാജ് സംസാരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താനും വാണി വിശ്വനാഥും പ്രണയത്തിലാകുന്നതെന്നും ബാബുരാജ് പറയുന്നുണ്ട്.

More from Filmibeat

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X