ഞാനൊരു ഭാഗ്യംകെട്ട നടനാണ്! വീട് പണയം വച്ച് സിനിമ നിര്‍മ്മിച്ച് തകര്‍ന്നു; മനസ് തുറന്ന് ബാബുരാജ്‌

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ന് ബാബുരാജ്. ബാബുരാജിന്റെ കരിയര്‍ ആരംഭിക്കുന്നത് വില്ലന്റെ ഗുണ്ടാ സംഘത്തിലെ ഒരാളായായിട്ടാണ്. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് എത്തി. എന്നാല്‍ കാലങ്ങളോളം ക്ലീഷെ വില്ലന്‍ റോളുകളില്‍ ബാബുരാജ് കെട്ടിയിടപ്പെട്ടു. സോള്‍ട്ട് ആന്റ് പെപ്പറിലൂടെ ഗിയറൊന്ന് മാറ്റി കോമഡിയിലേക്ക് തിരിഞ്ഞതോടെ ബാബുരാജിന്റെ കരിയര്‍ മാറി മറഞ്ഞു. ഇപ്പോള്‍ കോമഡിയും ക്യാരക്ടര്‍ റോളുകളുമൊക്കെ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് ബാബുരാജ്.

സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവുമാണ് ബാബുരാജിന്റെ ജീവിതവും. ലോക്ക്ഡൗണ്‍ കാലത്തിറങ്ങിയ ജോജിയിലെ ബാബുരാജിന്റെ പ്രകടനം ഏറെ കയ്യടി നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ ജോമോന്‍ ചേട്ടായിയായുള്ള ബാബുരാജിന്റെ പ്രകടനം പാന്‍ ഇന്ത്യന്‍ ലെവലില്‍ പ്രശംസ നേടിയിരുന്നു. എന്നാല്‍ തനിക്ക് ആ റീച്ച് ഉപയോഗിക്കാന്‍ പറ്റിയില്ലെന്നാണ് ബാബുരാജ് പറയുന്നത്.

Baburaj

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറക്കുന്നത്. താനൊരു ഭാഗ്യംകെട്ട നടനാണെന്നാണ് ബാബുരാജ് പറയുന്നത്. ''ഞാന്‍ ഒരു ഭാഗ്യം കെട്ട നടനാണ്. ജോജിക്ക് ശേഷം എനിക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉള്ള കുറേ സിനിമകള്‍ വന്നു. കൊങ്കണ സെന്‍ ഷര്‍മയും മനോജ് വാജ്‌പേയും അഭിനയിച്ച സൂപ്പ് എന്ന സീരീസില്‍ അവസരം വന്നു. പക്ഷെ അതിനിടെ കൊങ്കണയ്ക്ക് കൊവിഡ് വന്നു. സീരീസ് നീണ്ടു പോയി. എന്റെ അവസരവും പോയി. പിന്നെ തമിഴില്‍ നിന്ന് വലിയൊരു പ്രൊജക്ട് വന്നു. അതും പല കാരണങ്ങള്‍ കൊണ്ടു പോയി'' എന്നാണ് ബാബുരാജ് തുറന്ന് പറയുന്നത്.

ജോജി തന്ന ഹൈപ്പ് എനിക്ക് വേണ്ട വിധം ഉപയോഗിക്കാന്‍ പറ്റിയില്ലെന്ന് ബാബുരാജ് വ്യക്തമാക്കുന്നുണ്ട്. പന്ത്രണ്ടാമത്തെ സിനിമയിലാണ് എനിക്ക് 2000 രൂപ കിട്ടുന്നത്. അതിന് മുമ്പ് പതിനഞ്ച് വര്‍ഷം ഇടി കൊള്ളലും ഊമയുമായിരുന്നു. ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. എന്നാലും സിനിമ മതി. ഞാന്‍ എഡിറ്റിംഗ് വരെ പഠിക്കാന്‍ പോയിട്ടുണ്ട്. അഭിനയിക്കാന്‍ അവസരം ഇല്ലെങ്കില്‍ സാങ്കേതികവശം അറിഞ്ഞിരിക്കാമല്ലോ എന്നായിരുന്നു ബാബുരാജ് ചിന്തിച്ചിരുന്നത്.

തനിക്ക് സിനിമയില്‍ നേരിടേണ്ടി വന്ന പരാജയങ്ങളേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. 1994ല്‍ സിനിമയില്‍ വന്ന ഞാന്‍ 1996 ല്‍ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. 98 ല്‍ ഗ്യാങ് എന്ന സിനിമ ഒറ്റയ്ക്ക് നിര്‍മ്മിച്ചു. അതോടെ സാമ്പത്തികമായി തകര്‍ന്നുവെന്നാണ് ബാബുരാജ് പറയുന്നത്. വീട് പണയം വച്ച് നിര്‍മ്മിച്ച സിനിമയായിരുന്നു. നാലഞ്ച് വര്‍ഷം വേണ്ടി വന്നു അതൊന്ന് തിരിച്ചുപിടിക്കാനെന്നും താരം പറയുന്നു.

Baburaj

സിനിമയില്‍ നിന്നുണ്ടാക്കിയതെല്ലാം സിനിമയില്‍ തന്നെ കളഞ്ഞിട്ടുണ്ടെന്നാണ് ബാബുരാജ് പറയുന്നത്. അതേസമയ, ഗ്യാങ് പൊട്ടിയാലും ഞാനും വാണിയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത് ആ സിനിമയുടെ ലൊക്കേഷനിലാണെന്നും താരം വ്യക്തമാക്കുന്നു.

പൃഥ്വിരാജിനെ വച്ച് മനുഷ്യമൃഗം എന്ന സിനിമ ഞാന്‍ സംവിധാനം ചെയ്തു. ടിപ്പര്‍ ജോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാന്‍ തന്നെയായിരുന്നു. സിനിമ തീയേറ്ററില്‍ വിജയിച്ചില്ല എന്ന് മാത്രമല്ല, ആളുകള്‍ക്ക് അത് ഉള്‍ക്കൊള്ളാനേ പറ്റിയില്ലെന്നും ബാബുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. പകുതിക്ക് വച്ച് പലരും ഇറങ്ങിപ്പോയി. എപ്പോള്‍ എന്നോട് ചിലര്‍ പറയാറുണ്ട്, ചേട്ടാ മനുഷ്യമൃഗംം ഇന്ന് ഇറങ്ങേണ്ട സിനിമയായിരുന്നു എന്ന്. കലാമൂല്യമുള്ള സിനിമ എന്ന നിലയില്‍ മനുഷ്യമൃഗം എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X