For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പാട്ട് കേട്ടതും വാണി ഇറങ്ങി ഓടി, അതില്‍ അവള്‍ വീണു; പ്രണയകഥ പറഞ്ഞ് ബാബുരാജ്‌

  |

  വില്ലനായി വന്ന് വിറപ്പിച്ച ശേഷം കോമഡിയേല്ക്ക ട്രാക്ക് മാറി ചിരിപ്പിച്ച നടനാണ് ബാബുരാജ്. ഇപ്പോഴിതാ ക്യാരക്ടര്‍ വേഷങ്ങളിലൂടെ ആരാധകരുടെ മനസ് നിറയ്ക്കുകയാണ് ബാബുരാജ്. ജോജിയിലേയും കൂമനിലേയുമൊക്കെ ബാബുരാജിന്റെ വേഷങ്ങള്‍ കയ്യടി നേടുന്നതായിരുന്നു. സംവിധായകനായും നിര്‍മ്മാതാവുമായുമെല്ലാം ബാബുരാജ് മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  Also Read: 'കാറി പൊളിക്കുന്നതല്ല ആക്ടിങ്, ഉള്ള വില കൂടി കളയല്ലേ'; മല്ലികയുടെ വാക്കുകൾ പങ്കുവച്ച റോബിനോട് സോഷ്യൽ മീഡിയ

  ഒരുകാലത്ത് മലയാളത്തിന്റെ തീപ്പൊരി നായികയായിരുന്ന വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിത പങ്കാളി. ഇപ്പോഴിതാ താനും വാണിയും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ബാബുരാജ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Baburaj

  ഞാന്‍ നിര്‍മ്മിച്ച ഗ്യാങ് എന്ന സിനിമയിലാണ് വാണിയെ ആദ്യമായി കാണുന്നത്. വാണി കരുതിയിരുന്നത് എനിക്ക് പാട്ടുമായി വലിയ ബന്ധമൊന്നുമില്ല എന്നായിരുന്നു. എന്തോ ഒരു സംഭവത്തിനിടെ ഒരു പാട്ട് പാടിയിട്ട് അതിന്റെ ചരണം പാടാമോ എന്ന് എന്നോട് ചോദിച്ചു. പാടിയാല്‍ എന്ത് തരുമെന്ന് ഞാന്‍ ചോദിച്ചു. ഹനീഫക്കയൊക്കെയുണ്ടായിരുന്നു അവിടെ. അവര്‍ക്ക് കാര്യം മനസിലായി. ഞാന്‍ പാടണമോ എന്നൊക്കെ ചോദിച്ചു. ഞാന്‍ വേണ്ടാന്ന് പറഞ്ഞു. ഞാന്‍ പാടിയതും അവള്‍ എഴുന്നേറ്റ് ഓടി. അങ്ങനെയാണ് തുടങ്ങിയത്. അവളിപ്പോഴും പറയും ആ ഒരു പാട്ടാണ് എന്നെ കുഴിയില്‍ കൊണ്ടു ചെന്നു ചാടിച്ചത്.

  എന്റെ കൂടെ വന്നവരില്‍ ഇപ്പോഴുള്ളത് അബു സലീം മാത്രമാണ്. എത്രയോ പേര്‍ വന്നതാണ്, പക്ഷെ അവരൊക്കെ ആ ഓട്ടത്തിനിടയില്‍ വീണു പോയെന്നും ബാബുരാജ് പറയുന്നുണ്ട്. അബു സലീമിന്റേയും എന്റേയും കാര്യമെന്താണെന്നു വച്ചാല്‍ എന്നോട് അബു സലീമിന്റേയും അബു സലീമിനോട് എന്റേയും നമ്പര്‍ ചോദിച്ചാല്‍ ഞങ്ങള്‍ കൊടുക്കും. ഒരേ വേഷം ചെയ്യുന്നയാളല്ലേ എന്നു കരുതി കൊടുക്കാതിരിക്കില്ല. ഇന്നത്തെ കാലത്ത് ആരും കൊടുക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

  Also Read: സിബിഐയില്‍ ആ നടന്റെ ചവിട്ട് കിട്ടി, സഹികെട്ട് ഞാന്‍ തിരിച്ചു തല്ലി; എന്നെ കണ്ടാല്‍ സ്ത്രീകള്‍ സാരി വലിച്ചിടും

  പിടിച്ചു നില്‍ക്കാന്‍ വലിയ പാടാണ്. സിനിമയില്‍ നിന്നും കാര്യമായൊന്നും പ്രതീക്ഷിച്ചല്ല ഞാന്‍ സിനിമയില്‍ വരുന്നത്. അന്ന് എനിക്ക് എസി കാറുണ്ട്. പക്ഷെ കാര്‍ ദൂരെ മാറ്റി നിര്‍ത്തിയിട്ടിട്ടാണ് ലൊക്കേഷനിലേക്ക് പോവുക. എസി കാറുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ വിളിക്കത്തില്ല. അന്ന് അങ്ങനെയാണ്. ഒരാള്‍ നിര്‍മ്മിച്ചാല്‍ പിന്നെ വിളിക്കില്ല. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ എന്റെ പേര് വച്ചിട്ടില്ല. കൊച്ചിന്‍ ഫിലിംസ് എന്നാണ് വച്ചിരിക്കുന്നത്. നിര്‍മ്മാതാവെന്ന് പേര് വച്ചാല്‍ വിളിക്കില്ലെന്ന് പറഞ്ഞു തരുന്നത് മാഫിയ ശശിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

  baburaj

  ആദ്യത്തെ 20-22 പടത്തിനൊന്നും ശമ്പളമില്ല. പോവുക, ഇടി കൊള്ളുക, വരിക, അടുത്ത പടത്തിന് പോവുക എന്നതായിരുന്നു രീതി. ഒരു കാലത്ത് ഞാന്‍ എഡിറ്റിംഗൊക്കെ പഠിക്കാന്‍ നോക്കിയിട്ടുണ്ട്. ബേസൊക്കെ പഠിച്ചു. ആ സമയത്താണ് രാജമാണിക്യമൊക്കെ കിട്ടുന്നത്. ഓരോ സീസണാണല്ലോ. ഉയര്‍ന്നും താഴ്ന്നുമൊക്കെ അങ്ങനെ പോകുമെന്നാണ് താരം പറയുന്നത്.

  ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത്. വാരി വലിച്ച് സിനിമ ചെയ്യുന്നില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ആണെന്ന് തോന്നുന്നതേ ചെയ്യുകയുള്ളൂവെന്നാണ് ബാബുരാജ് പറയുന്നത്. അതിനാല്‍ കുറച്ച് ഗ്യാപ്പൊക്കെ വരും. വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത്. ഇത്രയും കാത്തിരിക്കാമെങ്കില്‍ നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്നതില്‍ എന്താണ് തെറ്റ്. അതുകൊണ്ട് കണ്ണടച്ച് ഒരു പടവും ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു.

  ഞങ്ങളുടെ കൂട്ടത്തില്‍ വന്ന ഷമ്മിയൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ വലിയ സന്തോഷം ചെയ്യുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യും. ജോജി ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഷമ്മി തിലകന്‍ ചേട്ടനെ പോലെയായി വരുന്നുണ്ടെന്ന് എന്നും ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Read more about: baburaj
  English summary
  Baburaj Talks About His And Vani Viswanath's Love Story And His Initial Days In Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X