For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ ചവിട്ടേറ്റ് വീണു, രണ്ട് കയ്യും ഒടിഞ്ഞു; എന്നെയവര്‍ ആശുപത്രിയില്‍ കൊണ്ടു പോയില്ല!

  |

  മലയാളികള്‍ക്ക് പ്രിയങ്കരനാണ് നടന്‍ ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ബാബുരാജ് സജീവമാകുന്നത്. പിന്നീട് കോമഡിയിലൂടെ കയ്യടി നേടിയ ബാബുരാജ് സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ സാന്നിധ്യം അറിയിച്ചു. ജോജിയിലെ ജോമോന്‍ എന്ന കഥാപാത്രവും സമീപകാലത്ത് ബാബുരാജിന് നിറകയ്യടി നേടിക്കൊടുത്ത കഥാപാത്രമാണ്.

  Also Read: ഹിന്ദു മതത്തിലേക്ക് മാറി വിവാഹം കഴിക്കാന്‍ പോവുകയാണ്; കല്യാണ വാര്‍ത്തയില്‍ പ്രതികരിച്ച് നടി മെര്‍ഷീന നീനു

  വില്ലന്‍ വേഷങ്ങള്‍ ഒരുപാട് ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ധാരാളം സംഘട്ടന രംഗങ്ങളും ബാബുരാജിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. അപകട സാധ്യതയുള്ളതാണ് സംഘട്ടന രംഗങ്ങള്‍. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു സിനിമയിലെ സംഘട്ടന രംഗം ചെയ്യുന്നതിനിടെ തനിക്ക് പരുക്കേറ്റതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബാബുരാജ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Baburaj

  എന്റെ രണ്ട് കയ്യും ഒടിഞ്ഞതാണ്. ചാക്കോച്ചനും ദിലീപും അഭിനയിച്ച ദോസ്ത് എന്ന സിനിമയില്‍ വച്ചാണ്. ആംബുലന്‍സിന് മുകളില്‍ തൂങ്ങിപ്പിടിച്ചുള്ള ഫൈറ്റാണ്. കാലത്ത് മുതല്‍ വൈകിട്ട് വരെ ഫൈറ്റാണ്. ത്യാഗരാജന്‍ മാസ്റ്ററാണ്. നാല് നാലര മണിയായപ്പോള്‍ കഴിഞ്ഞു എന്ന് മാസ്റ്റര്‍ പറഞ്ഞു. ഇനിയുള്ളത് ഡ്യൂപ്പ് ചാടുക മാത്രമാണ്. പക്ഷെ ആ സമയത്ത് കമ്പനികളൊക്കെ വിട്ടിട്ട് ജനം അവിടെ വന്നങ്ങ് കൂടി. അപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു, ബാബു നീ ചാടാന്‍ നോക്കൂ, ആളുകള്‍ നില്‍ക്കുമ്പോള്‍ ഡ്യൂപ്പ് ചാടിയാല്‍ ശരിയാകില്ലെന്ന്.

  നമ്മള്‍ എന്തെങ്കിലും സ്‌പോര്‍ട്‌സ് ഓക്കെ ചെയ്യുമ്പോള്‍ നല്ല വാമായിരിക്കും. അത് കഴിഞ്ഞൊന്ന് വിശ്രമിച്ചിട്ട് ചെല്ലുമ്പോള്‍ വാം അപ്പിന്റെ ഒരു പ്രശ്‌നമുണ്ടാകുമല്ലോ. കാലത്ത് മുതല്‍ ഇതിന്റെ മുകളിലാണ്. ആംബുലന്‍സിന്റെ മുകളില്‍ പിടിച്ചു നില്‍ക്കാന്‍ ലൈറ്റ് മാത്രമാണുള്ളത്. ആ സീന്‍ കണ്ടാല്‍ അറിയാം. അങ്ങനെ ചെയ്യാനായി റെഡിയായി. അന്ന് ചാക്കാണ് വെക്കുന്നത്. കടലാസൊക്കെ നിറച്ച് വച്ചിരിക്കും. ദിലീപ് ചവിട്ടുന്നു, ഞാന്‍ ചാക്കിലേക്ക് വീഴുന്നു. അതാണ് ഷോട്ട്.

  ആള്‍ക്കാരുടെ ആവേശവും ബഹളമുണ്ട്. ഞാന്‍ ബാലന്‍സില്ലാതെ ഇങ്ങനെ നില്‍ക്കുകയാണ്. ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാന്‍ നേരെ റോഡിലേക്ക്. രണ്ട് കയ്യും ഒടിഞ്ഞു. തല ഇടിച്ചില്ല. ആ ഷോട്ട് പടത്തില്‍ അങ്ങനെ തന്നെ ഇട്ടിട്ടുണ്ട്. എന്നെ അന്ന് ആശുപത്രിയില്‍ കെണ്ടു പോയില്ല. ഷൂട്ട് തീരാനിരിക്കുകയാണ്. പിന്നെ എന്നെ കുഴിച്ചിടുകയും ഡമ്മി കാല് വെക്കുകയുമൊക്കെ ചെയ്തു.

  Also Read: 'രൺവീറിനെ കോപ്പിയടിച്ചതല്ല, 2 വർഷം മുമ്പ് ഭാര്യയെടുത്ത ഫോട്ടോയാണ്, അവളാണ് സോഷ്യൽമീഡിയയിൽ ഇടാൻ പറഞ്ഞത്'; വിഷ്ണു

  സാലു ജോര്‍ജാണ് ക്യമറാമാന്‍. അദ്ദേഹം പറഞ്ഞു ഇനി എടുക്കാന്‍ പറ്റില്ലെന്ന്. അപ്പോഴേക്കും എന്റെ ബോധം പോയി തുടങ്ങിയിരുന്നു. എന്നെ എടുത്തോണ്ട് ആശുപത്രിയിലേക്ക് പോയി. രണ്ട് കയ്യും പ്ലാസ്റ്ററിട്ടു. വണ്ടിയോടിക്കാനൊന്നും പറ്റില്ലായിരുന്നു. എന്റെ കൈ ഇപ്പോഴും നേരെ നില്‍ക്കില്ലെന്നാണ് ബാബുരാജ് പറയുന്നത്.

  Baburaj

  അതേസമയം താനും നടി വാണി വിശ്വനാഥുമായുള്ള പ്രണയത്തിന്റെ തുടക്കത്തെക്കുറി്ച്ചും ബാബുരാജ് മനസ് തുറക്കുന്നുണ്ട്. ഞാന്‍ നിര്‍മ്മിച്ച ഗ്യാങ് എന്ന സിനിമയിലാണ് വാണിയെ ആദ്യമായി കാണുന്നതെന്നാണ് ബാബുരാജ് പറയുന്നത്. പിന്നാലെ താരം ആ കഥയും പങ്കുവെക്കുകയാണ്.

  വാണി കരുതിയിരുന്നത് എനിക്ക് പാട്ടുമായി വലിയ ബന്ധമൊന്നുമില്ല എന്നായിരുന്നു. എന്തോ ഒരു സംഭവത്തിനിടെ ഒരു പാട്ട് പാടിയിട്ട് അതിന്റെ ചരണം പാടാമോ എന്ന് എന്നോട് ചോദിച്ചു. പാടിയാല്‍ എന്ത് തരുമെന്ന് ഞാന്‍ ചോദിച്ചു. ഹനീഫക്കയൊക്കെയുണ്ടായിരുന്നു അവിടെ. അവര്‍ക്ക് കാര്യം മനസിലായി. ഞാന്‍ പാടണമോ എന്നൊക്കെ ചോദിച്ചു. ഞാന്‍ വേണ്ടാന്ന് പറഞ്ഞു. ഞാന്‍ പാടിയതും അവള്‍ എഴുന്നേറ്റ് ഓടി. അങ്ങനെയാണ് തുടങ്ങിയത്. അവളിപ്പോഴും പറയും ആ ഒരു പാട്ടാണ് എന്നെ കുഴിയില്‍ കൊണ്ടു ചെന്നു ചാടിച്ചതെന്നും ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: baburaj
  English summary
  Baburaj Talks About How He Broke His Two Hands Doing An Action Scene With Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X