ദേഷ്യം വന്നാല്‍ മമ്മൂക്ക ഫോണ്‍ വലിച്ചെറിയും, അടുത്ത നിമിഷം കൂളാകും; പക്ഷെ മോഹന്‍ലാല്‍ അങ്ങനയല്ല!
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബൈജു എഴുപുന്ന. നടനായും നിര്‍മ്മാതാവായുമെല്ലാം മലയാള സിനിമയുടെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് ബൈജു എഴുപുന്ന. മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അന്നും ഇന്നും സജീവമായി അഭിനയിക്കുന്ന താരമാണ് ബൈജു. ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള ബൈജു എഴുപുന്നയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജു എഴുപുന്ന മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം എന്നാണ് ബൈജു പറയുന്നത് . മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം ഒരു അവതാരമാണ് എന്നാണ് ബൈജു എഴുപുന്നയുടെ മറുപടി. എല്ലാവരേയും ഇഷ്ടമാണെങ്കിലും മമ്മൂക്ക അദ്ദേഹത്തിന്റെ കൂടെ കൊണ്ടുനടക്കുന്ന കുറച്ചുപേരുണ്ട്. അതില്‍പ്പെട്ട ഒരു ആളായിട്ട് ഒരുപാട് സ്ഥലങ്ങളില്‍ എനിക്ക് മമ്മൂക്കയുടെ കൂടെ പോകാന്‍ പറ്റിയിട്ടുണ്ടെന്നും ബൈജു പറയുന്നു. മമ്മൂട്ടിയോടൊപ്പം മധുരാജയിലും ബൈജു അഭിനയിച്ചിരുന്നു.

''മമ്മൂക്ക 70ാം വയസിലേക്ക് കടന്നപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നാറിലെ വീട്ടിലെത്തി ആദ്യമായി ആശംസകള്‍ അറിയിക്കുന്ന ഒരാളുകൂടിയാണ് ഞാന്‍. നീ എന്തിനാണ് ഇത്രയും ദൂരം വന്നതെന്നൊക്കെ അദ്ദേഹം അന്ന് ചോദിച്ചിരുന്നു. അതേപോലെ മമ്മൂക്കയ്ക്ക് ചില ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്'' എന്നും ബൈജു എഴുപുന്ന പറയുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പരിഹാരം ഉണ്ടാക്കി കൊടുക്കുന്ന ആളാണ് മമ്മൂട്ടിയെന്നും ബൈജു ഏഴുപുന്ന പറയുന്നു. പുറത്തുനിന്ന് കാണുന്നവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് പലതും തോന്നും. പക്ഷേ ഭയങ്കര സിന്‍സിയറാണെന്നാണ് ബൈജു പറയുന്നത്.

മമ്മൂക്ക ചില സമയങ്ങളില്‍ സീരിയസ് ആയിട്ടിരിക്കും.ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ ആണെന്നാണ് താരത്തിന്റെ അഭിപ്രായം. അതേസമയം, മമ്മൂക്ക അദ്ദേഹത്തിന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വിളമ്പിത്തന്നുകൊണ്ടാണെന്നും ബൈജു പറയുന്നു. ഒരുപാട് ഭക്ഷണം അങ്ങനെ കഴിച്ചിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ കുറേ ഷര്‍ട്ടുകള്‍ എനിക്ക് തന്നിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ സ്നേഹമാണ് എന്നാണ് താരം പറയുന്നത്.

പിന്നാലെ മോഹന്‍ലാലിനെക്കുറിച്ചും ബൈജു എഴുപുന്ന മനസ് തുറക്കുന്നുണ്ട്. ലാലേട്ടന്‍ മമ്മൂട്ടിയില്‍ നിന്നും വ്യത്യസ്തനാണെന്നാണ് ബൈജു പറയുന്നത്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല എന്നാണ് ബൈജു പറയുന്നത്. ഒരുപക്ഷേ കാരവനിന്റെ ഉള്ളിലായിരിക്കും അത് കാണിക്കുന്നത്. ലാലേട്ടനെ അങ്ങനെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല എന്നും ബൈജു വ്യക്തമാക്കുന്നു. മോഹന്‍ലാലിനൊപ്പം പുതിയ സിനിമയായ ആറാട്ടില്‍് മുഴുനീള വേഷത്തില്‍് ബൈജു ഉണ്ടായിരുന്നു. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല എന്നാണ് താരത്തെക്കുറിച്ച് ബൈജു ഏഴുപുന്ന പറയുന്നത്.
കൊച്ചു കുട്ടികളെപ്പോലെ ഭയങ്കര കളിയും ചിരിയും തമാശയുമൊക്കെയാണ് എന്നാണ് മോഹന്‍ലാലിനെക്കുറിച്ച് ബൈജു പറയുന്നത്. എന്താണ് പറയുക, നമ്മള്‍ പറയില്ലേ പുള്ളിക്ക് പുള്ളിയുടെ വില മനസിലാകുന്നില്ല എന്ന്. അതുപോലെയാണ്. അത്ഭുതം തോന്നാറുണ്ട് എന്നും ബൈജു ഏഴുപുന്ന പറയുന്നു. അതേസമയം, മലയാളികളായ എല്ലാവര്‍ക്കും മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇഷ്ടമാണെന്നും ബൈജു പറയുന്നു.


Click it and Unblock the Notifications











