പാര്‍വ്വതിയെ പറഞ്ഞു പറ്റിച്ചിട്ടില്ല, എല്ലാം നേരത്തെ പറഞ്ഞിരുന്നു; ആരോപണത്തിന് മറുപടിയുമായി ബൈജു ഏഴുപുന്ന

നടനും നിര്‍മ്മാതാവുമായ ബൈജു എഴുപുന്ന സംവിധാനം ചെയ്ത ചിത്രമായിരുന്നു കെക്യു. ആന്‍സണ്‍ പോള്‍, ബൈജു എഴുപുന്ന, പാര്‍വ്വതി ഓമനക്കുട്ടന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം. എന്നാല്‍ ചിത്രത്തില്‍ ഒരു തമിഴ് നടന്‍ ആയിരിക്കും നായകന്‍ എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചതെന്നും ബൈജു തന്നെയാണ് നായകനായി അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നുവെന്നും പിന്നീട് പാര്‍വ്വതി ഓമനക്കൂട്ടന്‍ ആരോപിച്ചിരുന്നു. തന്നെ ബൈജു പറ്റിച്ചെന്നായിരുന്നു പാര്‍വ്വതി പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ പാര്‍വ്വതിയുടെ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബൈജു എഴുപുന്ന. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Baiju Ezhupunna

ആ ക്യാരക്ടര്‍ ചെയ്യാനിരുന്നത് ഞാനല്ല എന്നാണ് പാര്‍വ്വതി പറഞ്ഞത്. പക്ഷെ ആ സിനിമയുടെ ലോഞ്ചിന്റെ സമയത്ത് പാര്‍വ്വതിയ്‌ക്കൊപ്പം ഫോട്ടോഷൂട്ടൊക്കെ ചെയ്തതാണ്. വേറൊരു നടനും ഉണ്ടായിരുന്നു. പക്ഷെ അപ്പോഴും എന്റെ കഥാപാത്രം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. അന്നൊന്നും അങ്ങനെ പറഞ്ഞിരുന്നില്ല. എനിക്ക് കഥ ഇഷ്ടപ്പെട്ടതിനാല്‍ ചെയ്യുന്നു എന്നാണ് പാര്‍വ്വതി പറഞ്ഞത്. അഭിമുഖം യൂട്യൂബില്‍ ഇപ്പോഴും കാണാം. സിനിമ റിലീസായ ശേഷമാണ് ഇങ്ങനെ പറയുന്നത്.

ഞാന്‍ പാര്‍വ്വതിയോട് കഥ പറഞ്ഞപ്പോള്‍ തന്നെ തന്‍സീര്‍ എന്ന കഥാപാത്രം ചെയ്യുന്നത് ഞാനാണെന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ കഥാപാത്രം ആദ്യം ആര്യ ചെയ്യുമെന്നായിരുന്നു ആദ്യത്തെ സംവിധായകന്‍ പറഞ്ഞിരുന്നത്. ആര്യയെ കൊണ്ടു വരും എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ ആര്യയോട് ഫോണണില്‍ സംസാരിക്കുന്നത്. പിന്നീടാണ് അറിയുന്നത് ആര്യ അറിഞ്ഞിട്ടു പോലുമില്ലെന്ന്. ആര്യ എന്ന് പറഞ്ഞ് സംസാരിച്ചിരുന്നത് വേറെ ആളോയിരുന്നു. ഇതോടെയാണ് ഞങ്ങള്‍ അയാളെ മാറ്റുന്നത്.

പിന്നീട് തമിഴില്‍ നിന്നും ഒരാളെ കൊണ്ടു വന്നു. അയാളെ വച്ച് തന്നെയായിരുന്നു പൂജ ചെയ്തത്. അയാള്‍ ആണ് ആ കഥാപാത്രം ചെയ്യുന്നതെന്ന് പാര്‍വ്വതിയ്ക്ക് അറിയുമായിരുന്നു. പക്ഷെ അയാളെ കൊണ്ട് അഭിനയിച്ചു നോക്കിയപ്പോള്‍ ശരിയായില്ല. പിന്നെ ആ കഥാപാത്രം ചെയ്യാന്‍ വരുന്നത് ആന്‍സണ്‍ പോള്‍ ആണ്. ആന്‍സണും ടൊവിനോയും ആ കഥാപാത്രത്തിനായി ഓഡിഷന്‍ ചെയ്തവരാണ്. ഞാന്‍ തിരഞ്ഞെടുത്തത് ആന്‍സണിനെയായിരുന്നു.

Baiju Ezhupunna

അല്ലാതെ ഞാന്‍ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല. പാര്‍വ്വതി പറഞ്ഞത് ശരിയല്ല. പാര്‍വ്വതി അവസാനമായി ചെയ്ത സിനിമയാണ് കെക്യു, ഞാന്‍ ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. ഞാന്‍ സിനിമയില്‍ കള്ളത്തരം പറയാറില്ല. സിനിമയെ വേറൊരു തരത്തിലേക്ക് കൊണ്ടു പോകാറില്ല. അതിനാല്‍ സിനിമ ഇല്ലാത്ത ഒരു വര്‍ഷം പോലും ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഒരുപാട് നല്ല സിനിമകള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. സിനിമ സത്യമുള്ളതാണ്. പറ്റിച്ചിട്ടുണ്ടെങ്കില്‍ എന്നെ സിനിമ മുന്നോട്ട് കൊണ്ടു പോകില്ല.

പാര്‍വ്വതി എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പറഞ്ഞ പൈസ കൊടുത്തിട്ടുണ്ട്. നന്നായി തന്നെയാണ് പിരിഞ്ഞതും. ഞാന്‍ ഒരു കോമ്പര്‍മൈസിന് ശ്രമിച്ചിട്ടില്ല. പാര്‍വ്വതിയെ വിളിച്ച് ചോദിച്ചിട്ടുമില്ല.

More from Filmibeat

Read more about: parvathy omanakuttan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X