ഹീറോ സംയുക്തയാണ്, 35 കോടിയുടെ സിനിമയെടുത്താല്‍ മലയാളത്തില്‍ അഭിനയിച്ചേക്കാം: ബൈജു സന്തോഷ്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സംയുക്ത. ഈയ്യടുത്ത് സംയുക്തയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്റേ പേരിനൊപ്പമുണ്ടായിരുന്ന മേനോന്‍ എന്ന വാല് ഒഴിവാക്കുന്നതായുള്ള സംയുക്തയുടെ പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. താരത്തെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മറ്റൊരു വാര്‍ത്തയിലും താരത്തിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.
നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയൊരു പ്രസ്താവനയോടെയാണ് സംയുക്ത വിവാദത്തില്‍ പെടുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദം. ചിത്രത്തിലെ നായിക സംയുക്ത ആയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളില്‍ നിന്നും സംയുക്ത വിട്ടു നില്‍ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷൈന്‍ പ്രസ് മീറ്റില്‍ വച്ച് തുറന്നടിച്ചത്.

താന്‍ മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്നും താന്‍ ഇപ്പോള്‍ ചെയ്യുന്നത് എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നും സംയുക്ത പറഞ്ഞതായിട്ടായിരുന്നു ഷൈനും സിനിമയുടെ നിര്‍മ്മാതാവും നടത്തിയ ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ബൈജു. എന്തുകൊണ്ടാണ് സംയുക്ത പ്രൊമോഷനുകള്‍ക്ക് വരാതിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ബൈജു പറയുന്നത്. അതേസമയം പ്രൊമോഷന്‍ ആരും പറഞ്ഞ് ചെയ്യിപ്പിക്കേണ്ടതല്ലെന്നാണ് ബൈജു അഭിപ്രായപ്പെടുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''എന്തുകൊണ്ടാണ് ആ കുട്ടി വരാത്തതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ വേറെ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയതായിരിക്കും. ആ കുട്ടി ഇപ്പോള്‍ ഷൂട്ടിംഗില്‍ വല്ലോം ആയിരിക്കും.'' എന്നാണ് ബൈജു അഭിപ്രായപ്പെടുന്നത്. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നും അത് മാത്രമല്ല നമ്മുടെ സിനിമയുടെ റിലീസ് ഒരുപാട് തവണ മാറ്റിവെച്ചല്ലോ എന്നും ബൈജു പറയുന്നുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന്‍ നടത്തുന്ന കാര്യം നമ്മളാരും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ലല്ലോ എന്നാണ് ബൈജു ചോദിക്കുന്നത്. ഇതൊക്കെ സ്വന്തമായിട്ട് തോന്നണമെന്നാണ് ബൈജു പറയുന്നത്. ശരിക്കും പറഞ്ഞാല്‍ സംയുക്തയാണ് ഈ സിനിമയിലെ ഹീറോയെന്ന് പറയുന്നത്. അവളെ സംബന്ധിച്ച് കുറച്ച് കൂടി സിനിമയുടെ കാര്യത്തില്‍ മുന്‍കൈയ്യെടുക്കണമായിരുന്നുവെന്നും അത് സിനിമയ്ക്ക് കുറച്ചുകൂടി ഗുണം ചെയ്യുമായിരുന്നുവെന്നും ബൈജു പറയുന്നുണ്ട്.

ആ കുട്ടി എന്തുകൊണ്ടാണ് വരാത്തതെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ എവിടെയാണെന്നോ ഏത് സിനിമയുടെ ഷൂട്ടിലാണെന്നോ അറിയില്ലെന്നും ബൈജു പറയുന്നു. പിന്നെ 35 കോടിയുടെ സിനിമയിലെ അഭിനയിക്കൂവെന്നും പറയന്നു. അതിനെക്കുറിച്ചും എനിക്ക് അറിയില്ലെന്നാണ് ബൈജു പറയുന്നത്. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ 35 കോടിയുടെ സിനിമയെടുത്താല്‍ അഭിനയിക്കുമായിരിക്കുമെന്നും ബൈജു അഭിപ്രായപ്പെടുന്നു.

പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെ ചിത്രത്തിലെ നായികയായ സംയുക്ത തന്റെ പേരില്‍ മാറ്റം വരുത്തിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഷൈന്‍ ടോം ചാക്കോയോട് ചോദിക്കുകയായിരുന്നു. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം? എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതല്‍ ഇഷ്ടം എന്നൊന്നില്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ടെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നു. ചെയ്തത് മോശമായി എന്ന ചിന്തകൊണ്ടാണ് പ്രൊമോഷന് വരാത്തതെന്നും ഷൈന്‍ ആരോപിക്കുന്നുണ്ട്.

ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഷൈന്‍ പറയുന്നു. മേനോന്‍ ആയാലും നായര്‍ ആയാലും ക്രിസത്യാനി ആയാലും മുസ്ലീം ആയാലും എന്താകാര്യം, മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാന്‍ പറ്റണ്ടേ, മറ്റേതൊക്കെ അതിന് ശേഷമല്ലേ എന്നും ഷൈന്‍ ചോദിക്കുന്നുണ്ട്. പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രതികരിക്കുന്നുണ്ട്. താന്‍ ഇപ്പോള്‍ ചെയ്യുന്നത് മാസീവ് റിലീസുകളാണെന്നും 35 കോടിയുടെ സിനിമയാണെന്നും മലയാള സിനിമ ചെയ്യുന്നില്ല എന്നൊക്കൊയണ് സംയുക്ത നല്‍കിയ മറുപടിയെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.


Click it and Unblock the Notifications











