എനിക്ക് നിങ്ങളെ തന്നെ വേണം! പ്രൊപ്പോസ് ചെയ്തത് എലിസബത്ത്; പെണ്ണുകാണലിന് പകരം ആണുകാണല്‍
എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. തമിഴ് നാട്ടുകാരനാണെങ്കിലും ഇന്ന് മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത വിധം മലയാളികള്‍ക്ക് സുപരിചിതനാണ് ബാല. സിനിമയില്‍ ഒരിടവേളയ്ക്ക് തിരികെ വന്ന ബാലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. യൂട്യൂബര്‍ ചെകുത്താനായുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലാണ് ബാല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ബാലയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകള്‍ ഇടം നേടാറുള്ളത്. ആദ്യ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹവും വിവാഹ മോചനവുമൊക്കെ ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കുറച്ച് നാളുകള്‍ മുമ്പാണ് ബാല വീണ്ടും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ഉദയനാണ് ബാലയുടെ ഭാര്യ. എലിസബത്തും ബാലയുടെ വീഡിയോകളിലൂടേയും മറ്റും ആരാധകര്‍ക്ക് സുപരിചിതയാണ്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് എലിസബത്തും ബാലയും. മനോരമയ്ക്ക് നല്‍കിയ അനുഭവത്തിലാണ് അതേക്കുറിച്ച് ബാലയും എലിസബത്തും സംസാരിച്ചത്. തന്നെ എലിസബത്ത് ഇങ്ങോട്ടാണ് പ്രൊപ്പോസ് ചെയ്തത് എന്നാണ് ബാല പറയുന്നത്. ''എലിസബത്താണ് എന്നോട് ഇഷ്ടം പറഞ്ഞത്. ഒരു ചാരിറ്റി പരിപാടിയില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എന്നോട് പറഞ്ഞു, എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എന്നെക്കാള്‍ നല്ല ആളുകള്‍ ഈ നാട്ടില്‍ ഉണ്ട്. വേറെ ആരെയെങ്കിലും നോക്കൂ എന്നായിരുന്നു എന്റെ മറുപടി'' എന്നാണ് ബാല പറയുന്നു.
എന്നാല്‍ എനിക്ക് നിങ്ങള്‍ തന്നെ വേണം എന്നായിരുന്നു എലിസബത്തിന്റെ മറുപടി. സാധാരണ എല്ലായിടത്തും പെണ്ണുകാണല്‍ ചടങ്ങാണ് നടക്കാറുള്ളത്. ഞങ്ങളുടെ കാര്യത്തില്‍ ആണുകാണല്‍ ചടങ്ങാണുണ്ടായതെന്നും ബാല പറയുന്നു. എലിസബത്തിന്റെ അച്ഛനും അമ്മയും ഞങ്ങളുടെ വീട്ടില്‍ വന്നു. കണ്ട് സംസാരിച്ചു. രണ്ടു കുടുംബങ്ങള്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടുവെന്നും അങ്ങനെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ബാല പറയുന്നു. ബാലയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
എലിസബത്തിന് എന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ ബിഗ് ബിയാണ്. പക്ഷെ മുത്തുമഴക്കൊഞ്ചല്‍ എന്ന പാട്ട് ഇഷ്ടമല്ലെന്നാണ് ബാല പറയുന്നത്. ആ പാട്ടുമാത്രമല്ല ഞാന്‍ അഭിനയിച്ച ഒരു പ്രണയ ഗാനങ്ങളും എലിസബത്തിന് ഇഷ്ടമല്ല. കുറച്ച് പൊസസീവ് ആണ്. എന്നാല്‍ ഞാനാണ് കൂടുതല്‍ പൊസസീവ് എന്നാണ് എലിസബത്ത് പറയുന്നതെന്നും ബാല പറയുന്നു. എലിസബത്തും ബാലയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

കുന്ദംകുളം സ്വദേശിയാണ് ഞാന്‍. എന്റെ അച്ഛന്‍ അമ്മ ഉദയനും അമ്മ എസ്തറും കോളേജ് പ്രൊഫസര്‍മാരായിരുന്നു. രണ്ട് ചേട്ടന്മാരുണ്ട്. അവരും ഡോക്ടര്‍മാരാണെന്നാണ് എലിസബത്ത് പറയുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് ബാലച്ചേട്ടനെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അതൊന്നും ബാധിക്കാറില്ല കമന്റുകള്‍ നോക്കാറേയില്ലെന്നും താരപത്‌നി വ്യ്കതമാക്കുന്നു.
ഷെഫീഖിന്റെ സന്തോഷം സിനിമയുടെ ഷൂട്ടിങ്ങിന് മുഴുവന്‍ സമയവും ഞാനും സെറ്റില്‍ ഉണ്ടായിരുന്നു. വീട്ടില്‍ കാണുന്ന ബാലച്ചേട്ടനല്ല സെറ്റില്‍ എന്നാണ് എലിസബത്ത് അഭിപ്രായപ്പെടുന്നത്. വീട്ടില്‍ കുറെ തമാശകളൊക്കെ പറഞ്ഞ് രാവിലെ മൂന്നോ നാലോ മണിവരെ ഉറക്കമൊഴിച്ച് കഥകള്‍ പറഞ്ഞിരിക്കുന്ന ആളാണ്. പക്ഷെ സെറ്റില്‍ രാവിലെ എണീക്കും. വ്യായാമം ചെയ്യും. ഷൂട്ടിങ് കഴിഞ്ഞു വന്നാല്‍ സമയത്ത് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. വളരെ നിശബ്ദനും ഗൗരവ്വക്കാരനും ആണ് ആ സമയത്തെന്നാണ് ബാല പറയുന്നത്. ഇവിടെ കാണുന്ന ആളല്ല. പക്ഷെ ആ ആളെയും ഇഷ്്ടമാണെന്നും എലിസബത്ത് പറയുന്നുണ്ട്.


Click it and Unblock the Notifications