ഒരിക്കല്‍ പോലും മോളെ കാണാന്‍ ബാല വന്നിട്ടില്ല, സ്‌കൂളില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കി; 14 വര്‍ഷമായി വേട്ടയാടുന്നു
മുന്‍ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോടുള്ള ക്രൂരത തുടങ്ങിയ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് മുന്‍ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയത്. അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തി. മാതൃഭൂമിയോടായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. ബാല തന്നേയും മകളേയും വേട്ടയാടുകയാണെന്നാണ് പരാതിക്കാരി പറയുന്നത്.
''വര്‍ഷങ്ങളായി എന്നേയും മകളേയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ അച്ഛന്‍ ഇപ്പോള്‍ കൂടെയില്ല. ഞങ്ങള്‍ നാല് സ്ത്രീകള്‍ മാത്രമാണുള്ളത്. ഞങ്ങളെല്ലാവരും മോളെ സംരക്ഷിച്ചു കൊണ്ടു പോവുകയാണ്. അത്രമാത്രം സഹിച്ചാണ് ആ വീട്ടില്‍ നിന്നും ഞാനിറങ്ങിയത്. ശാരീരിക ഉപദ്രവങ്ങളും ലൈംഗിക അതിക്രമങ്ങളും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ നേരിടേണ്ടി വന്ന സഹാചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. മോളേയും അതെല്ലാം ബാധിച്ചു തുടങ്ങിയതോടെയാണ് അവളേയും എടുത്തു കൊണ്ട് ഇറങ്ങയോടുന്നത്. അവളെ സംരക്ഷിക്കാനാണ് അവിടെ നിന്നും ഇറങ്ങിയത്.'' എന്നാണ് പരാതിക്കാരി പറയുന്നത്.

അതിന് ശേഷമാണ് ഡിവോഴ്‌സും സെറ്റില്‍മെന്റുമൊക്കെ നടക്കുന്നത്. എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ എന്നു കരുതിയാണ് സെറ്റില്‍മെന്റിന് തയ്യാറായത്. അതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ വന്ന്, ഒരു സ്ത്രീയെന്ന നിലയില്‍ കേള്‍ക്കാന്‍ സാധിക്കുന്നതിലും മുകളിലായിരുന്നു സംസാരിച്ചിരുന്നത്. മോളേയും പറഞ്ഞു. അപ്പോഴൊന്നും ഞാന്‍ മിണ്ടിയിട്ടുണ്ടായിരുന്നില്ല. 14 വര്‍ഷമായി ഈ വേദന എന്റെ കുടുംബം കൊണ്ടുനടക്കുന്നു. എന്നിട്ടും പ്രതികരിക്കരിച്ചിരുന്നില്ല. കാരണം മോളേയും കൂടെ ഇതിലേക്ക് വലിച്ചിടണ്ടെന്ന് കരുതി. അത്രമാത്രം ട്രോമ അവള്‍ അനുഭവിച്ചിട്ടുണ്ട് എന്നും മുന്‍ഭാര്യ പറയുന്നു.
അവളേയും സോഷ്യല്‍ മീഡിയയിയില്‍ വലിച്ചിടുക, അവള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറയുക, അവള്‍ വളര്‍ന്നു വരുന്ന പ്രായമാണ്. സ്‌കൂളിലൊക്കെ പോകുമ്പോള്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ വരും. മോളൂടെ സ്‌കൂളില്‍ ആളുകളേയും കൊണ്ടു പോയി പ്രശ്‌നമുണ്ടാക്കുന്നത് പോലുള്ള പ്രശ്‌നങ്ങമുണ്ടാക്കുക. മോളെ പിടിച്ചു വച്ചിരിക്കുന്ന അമ്മ എന്നാണ് ഇത്രയും നാളായി ഇന്റര്‍വ്യുകളില്‍ എന്നെപ്പറ്റി പറയുന്നത്. കോടതിയില്‍ നിന്നുള്ള വിധി അനുസരിച്ച് ഒരു തവണ പോലും ഇയാള്‍ മോളെ കാണാന്‍ വന്നിട്ടില്ല.
വര്‍ഷങ്ങളായി പ്ലാന്‍ ചെയ്ത് നാട്ടുകാരില്‍ സിമ്പതി ക്രിയേറ്റ് ചെയ്യുകയായിരുന്നു. നമ്മളത് കേട്ട് മിണ്ടാതിരുന്നത് എന്റെ ഭാഗത്തു നിന്നും ഒന്നും വേണ്ട എന്ന് കരുതിയാണ്. പക്ഷെ ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും ഭീഷണികള്‍ കാരണം ജീവിക്കാന്‍ പറ്റാതായിരിക്കുന്നു. അതിനാലാണ് ഞാന്‍ കേസെടുക്കാന്‍ നിര്‍ബന്ധിതയായത്. മോളെ കാണാന്‍ ഇഷ്ടമുള്ള അച്ഛന്‍, മോളുടെ കല്യാണത്തിന് പോലും ഒരു രൂപ പോലും തരില്ലെന്ന് പറഞ്ഞാണ് കോമ്പര്‍മൈസ് എന്‍ഗ്രിമെറ്റ് ക്ലോസ് ചെയ്തിരിക്കുന്നത്. മോള്‍ക്കു വേണ്ടി ആകെ ചെയ്തത് 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സാണ്. അതിന്റെ പ്രീമിയം പോലും അയാള്‍ അടച്ചിട്ടില്ല. മോളെ കാണണം എന്ന് ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതിക്കാരി പറയുന്നു.
വളരെ നിസാരമായ തുകയ്ക്കാണ് സെറ്റില്‍മെന്റ് നടത്തിയത്. ജീവനാംശം ചോദിച്ചിട്ടില്ല, നഷ്ടപരിഹാരം ചോദിച്ചിട്ടില്ല. ഇത് എങ്ങനെയെങ്കിലും അവസാനിപ്പിക്കു എന്ന അവസ്ഥയിലായിരുന്നു മകളും. എങ്ങനെയെങ്കിലും ഈ കേസ് തീര്‍ക്കണം, എന്റെ മോളെ മാത്രം മതിയെന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നിട്ടും നമ്മളെക്കുറിച്ച് ഓരോന്ന് പറഞ്ഞ് നടക്കുകയാണ്. കോടികള്‍ തട്ടിയെടുത്തുവെന്നാണ് പറയുന്നത്. കേള്‍ക്കാന്‍ പറ്റാത്ത ആരോപണങ്ങളാണ് പറയുന്നത്. ഒരു ഘട്ടം കഴിഞ്ഞതോടെ എനിക്കും മോള്‍ക്കും കേള്‍ക്കാന്‍ പറ്റാതായി എന്നും മുന്‍ഭാര്യ പറയുന്നു.

''അമ്മ നിന്നെ പിടിച്ചു വച്ചിരിക്കുകയാണോ, എന്തിനാണ് അമ്മയുടെ കൂടെ നില്‍ക്കുന്നത്, നിന്റെ അമ്മ വൃത്തികെട്ടവളാണെന്നൊക്കെ മോളോട് സ്‌കൂളില്‍ നിന്നും പറയുന്ന അവസ്ഥയുണ്ടായി. ഇത്തരം ചോദ്യങ്ങളൊക്കെ മോളും അഭിമുഖീകരിക്കേണ്ട അവസ്ഥയായി. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം കാരണമാണിത്. 14 വര്‍ഷമായി ഞങ്ങളുടെ കുടുംബം ഇതെല്ലാം സഹിക്കുന്നു. ഞാനും അമ്മയും സഹോദരിയും മോളും മാത്രമുള്ള കുടുംബമാണ് ഞങ്ങളുടേത്. ഈയ്യടുത്ത് എനിക്ക് നെഞ്ചുവേദനയായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഇനിയും ഇതൊന്നും എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. അതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാതായി.''
ചെയ്യാത്തതും അറിയാത്തതുമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. അതില്‍ പെടുന്നതാണ് കോടികള്‍ തട്ടിയെടുത്തു, മോളെ കാണിക്കുന്നില്ല എന്നൊക്കെ. എനിക്ക് ജീവിതത്തില്‍ ഒരു പേഴ്‌സണല്‍ ഡിസിഷന്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ ഇപ്പുറത്ത് കളിയാക്കലും മീഡിയയെ വിളിച്ച് കൂട്ടലുമൊക്കെയാണ്. കുറേ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യമാണിത്. എത്രകാലമാണ് വ്യാജ ആരോപണങ്ങള്‍ സഹിക്കുക? ഓണ്‍ലൈനിലും ഓഫ് ലൈനിലും ഭീഷണികള്‍ വരുന്നുണ്ടെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications