'പുതിയ വേലക്കാരിയാണോ?; കോകിലയെ അപമാനിച്ചയാളുടെ വായടപ്പിച്ച് ബാല; ഇത് അവസാനത്തെ നമ്പറെന്ന് ആരാധകര്‍

നടന്‍ ബാലയും മുന്‍ പങ്കാളി എലിസബത്ത് ഉദയനും തമ്മിലുള്ള ഓണ്‍ ലൈന്‍ പോര് തുടരുകയാണ്. ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് നേരത്തെ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ എലിസബത്തിനെതിരെ ബാലയും രംഗത്തെത്തി. ബാലയ്ക്ക് പിന്തുണയുമായി ഭാര്യ കോകിലയും വീഡിയോകളിലും അഭിമുഖങ്ങളിലും എത്തുന്നുണ്ട്.

ഇപ്പോഴിതാ തന്റെ ഭാര്യയെ അവഹേളിച്ച ഒരാള്‍ക്ക് ബാല നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കോകില തനിക്ക് വേണ്ടി ക്യാരറ്റ് പാല്‍പ്പായസം ഉണ്ടാക്കുന്ന വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി വന്നത്. പിന്നാലെ ബാല മറുപടിയുമായി എത്തുകയായിരുന്നു.

Bala

'പുതിയ വേലക്കാരി ആണോ?' എന്നായിരുന്നു ഒരാളുടെ കമന്റ്. തന്റെ ഭാര്യ കോകിലയെ അപമാനിച്ചയാള്‍ക്ക് മറുപടിയുമായി ബാല ഉടനെ തന്നെ എത്തി. ആര് നിന്റെ ഭാര്യയാണോ? എന്നായിരുന്നു ബാലയുടെ മറുപടി. പിന്നാലെ ബാലയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.

'ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നവരൊക്കെ വേലക്കാരിയാണോ ചേട്ടാ. അമൃതക്കും എലിസബത്തിനും ഒരുപക്ഷെ അദ്ദേഹം അഗ്രഹിക്കുന്ന രീതില്‍ ഒരു നല്ല ഭാര്യയായിരിക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. ഇപ്പോഴായിരിക്കാം അത് കിട്ടിയിട്ടുണ്ടാവുക.'തമിഴ് നാട്ടില്‍ ഒരുപാട് ആചാരങ്ങാള്‍ ഉണ്ട്.. മലയാളി പെണ്ണുങ്ങള്‍ക്ക് ആ ആചാരം പെട്ടെന്ന് ഒന്നും പറ്റില്ല. ഞാനും തമിഴ് പയ്യനെ ആണ് കല്യണം കഴിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ഇഷ്ട്ടങ്ങള്‍ അറിഞ്ഞ് ജീവിക്കണ പെണ്ണിനെ ഒരു ഭര്‍ത്താവും വേണ്ടാന്ന് പറയില്ല. ബാല ചേട്ടന്‍ നല്ല മനുഷ്യന്‍ ആണ്' എന്നായിരുന്നു ഒരു കമന്റ്.

അതേസമയം ബാലയേയും കോകിലയേയും വിമര്‍ശിക്കുന്നവരുമുണ്ട്. 'അയാള്‍ക്ക് ഒരു വേലക്കാരിയെ ആയിരുന്നു വേണ്ടിയിരുന്നത്, ഭാര്യയെ അല്ല, അതായതു അയാള്‍ മാവില്‍ മാങ്ങയല്ല ചക്ക ആണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്ന ഒരാളെ,അത് അയാള്‍ക്ക് ഇപ്പോള്‍ ആള് കിട്ടിയത്, കഥയല്ലിതു ജീവിതം എന്ന ടിവി ചാനല്‍ പരുപാടി പോലെ ആണ് ഇപ്പോള്‍ ബലയുടെ അവസ്ഥ. അപ്പുറത്ത് എലിസബത്ത് സ്‌കോര്‍ ചെയ്തു പോവുകയാണ്. ഇവിടെ സൂപ്പും കുടിച്ചു ഇരുന്നോ' എന്നായിരുന്നു ഒരു കമന്റ്.

Take a Poll

'മിസ് ബാല കോകില, ഇത് അവന്റ അവസാനത്തെ നമ്പരാണ്. എലിസബത്ത് കേസ് കൊടുത്താല്‍ കുടുങ്ങുമെന്ന് ഉറപ്പായി. അതാണ് കോകിലയെ കളത്തില്‍ ഇറക്കിയത്. മൂന്ന് കല്യാണം കഴിച്ച ആളാണോ ഒരു രജിസ്റ്റര്‍ വിവാഹം കഴിച്ചതിനെ വലിയ തെറ്റായി കാണുന്നത്? 15 വര്‍ഷമായി ഗുളിക കഴിക്കുന്നത് ലോകത്തില്‍ ഒരേ ഒരാള്‍ എലിസബത്ത്് മാത്രം. എലിസബത്ത് ഒന്ന് നേരെ നിന്നാല്‍ ബാല അകത്താണ്, ബാലയും മുന്‍ഭാര്യമാരും തമ്മിലുള്ള പ്രശ്‌നത്തില്‍ കോകില ഇടപെടുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നത്. എലിസബത്തിനെതിരെ വീഡിയോ ഇട്ട് കോകിലയോട് മലയാളികള്‍ക്കുള്ള ഒരിഷ്ടം കളയരുത്' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

Bala

നേരത്തെ എലിസബത്തിനെതിരെ കോകില രംഗത്തെത്തിയിരുന്നു. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് കോകില പറയുന്നത്. 'നിങ്ങള്‍ രജിസ്റ്റര്‍ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങള്‍ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷെ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക. നിങ്ങളുടെ ഭര്‍ത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണ്?' എന്നാണ് കോകില ചോദിക്കുന്നത്.

നിങ്ങള്‍ ഭര്‍ത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക. എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം നിങ്ങള്‍ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? എന്നും കോകില ചോദിക്കുന്നുണ്ട്. കോകിലയുടെ ആരോപണത്തോട് എലിസബത്ത് ഇതുവരേയും പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ എലിസബത്ത് മറുപടി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

FAQs
ബാലയുടെ ഭാര്യ കോകിലയുടെ വയസ് എത്ര?

തന്റെ ബന്ധു കൂടിയായ കോകിലയെ ബാല വിവാഹം കഴിക്കുന്നത് 2024 ഒക്ടോബറിലാണ്. ബാലയ്ക്ക് 41 വയസും കോകിലയ്ക്ക് 24 വയസുമാണ് പ്രായം.

Filmibeat Entertainment

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X