ഇതൊരു നാടകമല്ല, ദൈവത്തെപ്പോലെ കാണുന്ന മകള്‍ പാപ്പുവിനെ തൊട്ട് സത്യം ചെയ്യുന്നു; വൈറലായി ബാല
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ബാല. യൂട്യൂബര്‍ ചെകുത്താന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് ബാലയുടെ പേര് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബാല-ചെകുത്താന്‍-ആറ്റാട്ട് സന്തോഷ് ത്രയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഇതിനിടെ ഇപ്പോഴിതാ ബാലയുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
തന്നെ തേടിയെത്തിയ കലാകാരിയെ സഹായിക്കുന്ന ബാലയുടെ വീഡിയോയാണ് വൈറലാകുന്നത്. ബിനു അടിമാലിയാണ് യുവതിയെ ബാലയുടെ അരികിലേക്ക് കൊണ്ടു വരുന്നത്. ഒരു യുട്യൂബ് ചാനലിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ബാലയുടെ അടുത്തേക്ക് ബിനു അടിമാലി നടിയേയും കൊണ്ട് വരുന്നത്. ഈ വീഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇത് നാടകമല്ലെന്ന് തന്റെ മകളെ തൊട്ട് സത്യം ചെയ്യുകയാണ് ബാല.

കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയേയാണ് ബിനു അടിമാലി ബാലയുടെ അടുത്തെത്തിക്കുന്നത്. കൊല്ലം സുധിയെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. ചെകുത്താനെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. കൊല്ലം സുധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ കണ്ണ് നിറഞ്ഞു പോകില്ലേ ലക്ഷ്മി നക്ഷത്രയെ എന്താണ് ചെകുത്താന്‍ പറഞ്ഞത്. ഞങ്ങളുടെ തമിഴ്‌നാട്ടില്‍ മരിച്ച് പോയ ആളുടെ അടുത്ത് പെണ്ണുങ്ങള്‍ എല്ലാം വിളിച്ചുകൂട്ടിയിരുന്ന് കരയുന്നത്. സുധിയുടെ കൂടെ വര്‍ഷങ്ങളായി പരിപാടി ചെയ്തിരുന്ന ലക്ഷ്മിയ്ക്ക് തീര്‍ച്ചയായും വികാരങ്ങളുണ്ടാകുമെന്നാണ് ബാല പറയുന്നത്.
സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കണം. സ്ത്രീകള്‍ കഷ്ടപ്പെടുമ്പോള്‍ സഹോദരനായി കൂടെ നില്‍ക്കണം. എനിക്ക് ഇതുവരേയും ലക്ഷ്മി നക്ഷത്രയുടെ നമ്പര്‍ പോലും അറിയില്ല. പക്ഷെ അവരെ ആക്ഷേപിക്കുന്നതും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അപമാനിക്കുന്നതും നിര്‍ത്തണം എന്നാണ് ബാല പറയുന്നത്. തന്റെ ഭാര്യയെ കളിയാക്കുന്നതിനെതിരേയും ബാല സംസാരിക്കുന്നുണ്ട്.
എന്റെ ഭാര്യയെ മണ്ടിയെന്ന് വിളിക്കുന്നത് നിര്‍ത്തണം. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് നിര്‍ത്തണം. സ്ത്രീ ദൈവമാണെന്നും ബാല പറഞ്ഞു. പിന്നാലെ മോശം കാര്യങ്ങള്‍ വച്ച് നീ കാശുണ്ടാക്കിക്കോ പക്ഷെ എല്ലാം അവസാനിക്കും അതുവരെ കാത്തിരിക്കൂവെന്നും ബാല ചെകുത്താനോടായി പറയുന്നുണ്ട്. അതേസമയം താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ബാല വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ബിനു അടിമാലിയും വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആറാട്ടണ്ണന്‍ സന്തോഷ് വര്‍ക്കിക്കൊപ്പം ലൈവിലെത്തിയാണ് ബാല ഇക്കാര്യം അറിയിച്ചത്. ലൈവില്‍ സന്തോഷ് വര്‍ക്കി ചെകുത്താനെ തള്ളിപ്പറയുന്നുണ്ട്. ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയാണ് ചെകുത്താനെതിരെ സംസാരിപ്പിച്ചതെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ സന്തോഷ് വര്‍ക്കി തള്ളിപ്പറയുന്നുണ്ട്.
താന്‍ ഒറ്റയ്ക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നത്. തനിക്ക് ഒസിഡി രോഗമുണ്ട്. 20 വര്‍ഷമായി അതിന്റെ ചികിത്സയിലാണെന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമപരമായി മുന്നേറുമെന്നാണ് ബാല പറയുന്നത്. ചെകുത്താന്‍ എംഡിഎംഎ പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ബാല ആരോപിക്കുന്നുണ്ട്. ബാലയുടെ ലൈവിനെതിരെ മറുപടിയുമായി ചെകുത്താന്‍ രംഗത്ത് വരുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











