74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ? തുറന്നടിച്ച് ബാല
തമിഴ്‌നാട്ടില്‍ നിന്നും വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. നായകനായും വില്ലനായും സഹനടനായുമെല്ലാം ബാല തിളങ്ങിയിട്ടുണ്ട്. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ശ്രദ്ധ നേടാന്‍ ആണിതെല്ലാം ചെയ്യുന്നതെന്നാണ് ചിലര്‍ ബാലയ്‌ക്കെതിരെ പറയുന്നത്. ഇപ്പോഴിതാ അത്തരക്കാര്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ബാല.
സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല മനസ് തുറന്നത്. തന്നെ വിഷമിപ്പിച്ച ഒരു കമന്റിനെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ മര്യാദയ്ക്ക് ചെയ്‌തോട്ടെ, എനിക്ക് ഒരു പാറ്റേണുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ട്. ആയിരം കുട്ടികള്‍ പഠിക്കുന്നുണ്ട്. നാല് പേര്‍ക്ക് ചികിത്സ കിട്ടുന്നുണ്ട്. വേദനിച്ചല്ല അവര്‍ മരിക്കുന്നത്. ഭക്ഷണമില്ലാത്തവന്റെ വിശപ്പ് മാറ്റുന്നുണ്ട്. ഞാനിത് ചെയ്‌തോട്ടെ, നിങ്ങള്‍ക്ക് മിണ്ടാതിരുന്നാല്‍ പോരേ? ഒരു ലൂസ് ഒരുത്തനുണ്ട്. അവന്റെ പേര് ശശി പുഷ്പം എന്നാണ്. എനിക്ക് വിഷമം വന്നതില്‍ സൈബര്‍ സെല്ലിനെ ബന്ധപ്പെട്ടു. അങ്ങനൊരു അക്കൗണ്ട് തന്നെയില്ല.
അവന്‍ കമന്റിട്ടിരിക്കുന്നത് പത്ത് രൂപ കൊടുത്തിട്ട് പബ്ലിസിറ്റി ചെയ്യുന്നുവെന്ന്. ബാലയ്ക്ക് പബ്ലിസിറ്റിയുടെ ആവശ്യമുണ്ട്? അഞ്ച് ഭാഷകളില്‍ നായകനായി അഭിനയിച്ച ആളാണ് ഞാന്‍. ഒരു നന്മ നടക്കുമ്പോള്‍ നിങ്ങളും കൂടെ കൈ നീട്ടുകയല്ലേ വേണ്ടത്? നിങ്ങളും കൂടെ ചേരൂ. ആ പയ്യന്റെ പ്രൊഫൈല്‍ ഫോട്ടോയാണ് സൂപ്പര്‍. ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു. സുരേഷേട്ടന്‍ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം ജയിക്കുന്നതിന് മുമ്പ് തന്നെ നടനായും വ്യക്തിയായും എനിക്ക് അറിയാവുന്നതാണ്.
ശശി, അവന്റെ പേരില്‍ തന്നെയുണ്ട്. ഇവന്‍ പറയുന്നത് പോലെ ഞാന്‍ എപ്പോഴാണ് വെറും പത്ത് രൂപ കൊടുത്തത്? അങ്ങനൊരു സംഭവമുണ്ടോ? ചുമ്മാ അടിച്ചു വിടുകയാണ്. അതും വേറൊരാളുടെ ചിത്രവും വച്ച്. ഫോള്‍സ് ഐഡന്റിറ്റിയെന്ന് പറയുന്നത് വളരെ വലിയ കുറ്റകൃത്യമാണ്. വേറൊരു വ്യക്തിയുടെ നന്മയും ഇമേജും എടുത്ത് തിന്മയ്ക്കായി ഉപയോഗിക്കുകയാണ്. ഇതുപോലെ കുറേ പേരുണ്ട്.

ചെയ്‌തോടാ കണ്ണാ, സൂപ്പര്‍ ആയിട്ട് ചെയ്യ്. ഇവരൊക്കെ വെറും തേര്‍ഡ് റേറ്റഡ് ഫെല്ലോസാണ്. അവരെ നമ്മള്‍ എന്ത് ഉപദേശിക്കാനാണ്. ഇടുന്നവന്‍ ഇട്ടുകൊണ്ടിരിക്കും. പക്ഷെ കുടുംബത്തെ വിടണം. ലോകത്തിലെ ഏറ്റവും വലിയ യുദ്ധമൊക്കെ നടന്നത് പെണ്ണിനും പൊന്നിനും വേണ്ടിയാണ്. അതിലും വലുതായിരിക്കും, കുടുംബത്തെ തൊടുന്നത്. അവരെ തൊട്ടാല്‍ നമ്മുടെ സ്‌നേഹം തിരിച്ചു കാണിക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്തു പോകും. അതൊരു ക്രൈം ആയിപ്പോകും.
കുടുംബക്കാരെ, നമ്മള്‍ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കരുത്. അവര്‍ക്ക് സിനിമ അറിയില്ല. എന്റെ മകന്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പോയി, വ്യക്തിജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടും അവന്‍ എവിടെയോ സന്തോഷത്തോടെയിരിക്കുന്നു, നാല് പേര്‍ക്ക് നന്മ ചെയ്യുന്നു, അന്തസായി ജീവിക്കുന്ന എന്ന മനസമാധാനത്തോടെ 74 വയസുള്ള ഒരു അമ്മ എന്റെ വീട്ടില്‍ ഇരിപ്പുണ്ട്. അവരേയും മോശമായി പറയുമ്പോള്‍, ആ അമ്മയുടെ മനസില്‍ എന്താകും തോന്നുക? ഇവര്‍ക്ക് അത്രയും മനസാക്ഷിയില്ലേ? ഇവരൊക്കെ കരുതിയിരിക്കുന്നത് സൈബര്‍ ബുള്ളിയിംഗ് കുറ്റകൃത്യമല്ലെന്നാണ്. ശരിക്കും വലിയ കുറ്റകൃത്യമാണ്.


Click it and Unblock the Notifications