അവര്‍ക്ക് അവരുടെ ജീവിതം, അഭിപ്രായം പറയാന്‍ അര്‍ഹതയില്ല; അമൃതയേയും ഗോപി സുന്ദറിനേയും കുറിച്ച് ബാല

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്‌നാട്ടില്‍ നിന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിയ, മലയാളികളുടെ മനസില്‍ ഇടം നേടിയ നടന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബാല. താരത്തിന്റെ അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ബാലയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു ബാലയ്ക്ക്. ഇതേതുടര്‍ന്നുണ്ടായ സംഭവികാസങ്ങള്‍ വലിയ വാര്‍ത്തകളായിരുന്നു.

ഡോക്ടറായ എലിസബത്താണ് ബാലയുടെ ഭാര്യ. നേരത്തെ ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ബാലയുടേയും അമൃതയുടേയും വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് അമൃതയും ഗോപി സുന്ദറും ഒരുമിച്ച സമയത്തും ബാലയുടെ പ്രതികരണം വാര്‍ത്തയായിരുന്നു.

Bala

ഇപ്പോഴിതാ അമൃതയേയും ഗോപി സുന്ദറിനേയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് ബാല. അമൃതയും ഗോപി സുന്ദറും പിരിയുകയാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയത്ത് തന്നോട് പ്രതികരണം ചോദിച്ച് മാധ്യമങ്ങള്‍ വന്നതിനെക്കുറിച്ചാണ് ബാല സംസാരിക്കുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം. അതേസമയം, അമൃതയും ഗോപി സുന്ദറും പിരിയുകയാണെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു.

''കഴിഞ്ഞ ദിവസം ഞാനും എലിസബത്തും ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. കുറെ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. അവിടെ അതില്‍ ഒരാള്‍ ചോദിച്ചു, അമൃതയും ഗോപി സുന്ദറും പിരിഞ്ഞില്ലേ, അതിനേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ഞാന്‍ തിരിച്ചു ചോദിച്ചു, ഇത് ചോദിക്കുമ്പോള്‍ നിന്റെ മുഖത്തെന്താ ഇത്ര സന്തോഷം? ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ എനിക്കോ നിങ്ങള്‍ക്കോ അര്‍ഹതയില്ല. അവര്‍ വേറെ രണ്ടു പേരാണ്. അവര്‍ക്ക് വേറെ ജീവിതമുണ്ട്'' എന്നാണ് ബാല പറയുന്നത്.

മനുഷ്യര്‍ക്ക് എപ്പോഴും ഇങ്ങനെയുള്ള നെഗറ്റീവ് കാര്യങ്ങള്‍ സംസാരിക്കാനാണ് താല്‍പര്യം. അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്യുകയാണെന്നാണ് ബാലയുടെ അഭിപ്രായം. എന്റെ പഴയ വീഡിയോ ഒക്കെ എടുത്ത് എഡിറ്റ് ചെയ്ത് വേറെ ശബ്ദം ചേര്‍ത്തു നല്‍കുന്നുവെന്നും ബാല ആരോപിക്കുന്നത്. ഭാര്യ എലിസബത്ത് പോലും ഇതിന്റെ പേരില്‍ എന്നോട് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നാണ് ബാല പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അവള്‍ക്കറിയാം വാര്‍ത്തയില്‍ കണ്ട പല കാര്യങ്ങളും ഞാന്‍ ചെയ്തിട്ടില്ല എന്ന്. കാരണം ഞാന്‍ ഇവിടെ അവള്‍ക്കൊപ്പമുണ്ടല്ലോ എന്നാണ് ബാല പറയുന്നത്.

പിന്നാലെ താരങ്ങള്‍ക്കായി ഒരു ഉപദേശവും ബാല മുന്നോട്ട് വെക്കുന്നുണ്ട്. സെലിബ്രിറ്റികളോട് പറയാനുള്ളത്, മറ്റുള്ളവരുടെ വാക്കുകളേക്കാള്‍ ഉത്തരവാദിത്തമുണ്ട് നമ്മുടെ വാക്കുകള്‍ക്ക് എന്നാണ് ബാല പറയുന്നത്. ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് നമ്മളെ കാണുന്നുണ്ട്. നമ്മള്‍ പറയുന്ന വാക്കുകള്‍ അവരെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് ഒരു പൊതുവേദിയില്‍ വന്നിരുന്നു സംസാരിക്കുന്ന ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ബാല അഭിപ്രായപ്പെടുന്നു.

Bala

മരണത്തെപ്പോലും വിലമതിക്കാതെ പലരും സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാല ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പത്ത് ദിവസം എല്ലാവരും ഇതേപ്പറ്റി സംസാരിക്കും. പതിനൊന്നാമത്തെ ദിവസം മറ്റൊരു വാര്‍ത്തയുടെ പിന്നാലെ പോകുമെന്നാണ് ബാല പറയുന്നത്. പക്ഷെ ഇത് കാണുന്ന ആരെങ്കിലും നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് വിചാരിച്ചാലോ? പ്രത്യേകിച്ചും കുട്ടികള്‍ എന്നാണ് ബാല പറയുന്നത്. ഞാനൊരു അച്ഛനാണ്. എന്റെ കുഞ്ഞ് ടെലിവിഷന് മുന്‍പില്‍ ഇരുന്ന് ഒരു സെലിബ്രിറ്റി ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് കേള്‍ക്കണമെന്നോ കാണണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാല വ്യക്തമാക്കുന്നു.

തന്റെ മകളെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. മകളെ താന്‍ മിസ് ചെയ്യുന്നുണ്ടെന്നാണ് ബാല പറയുന്നത്. നേരത്തെ ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് കാണാന്‍ മകളേയും കൊണ്ട് അമൃത വന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ സംഭവമാണ്. ''മകളെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. അവള്‍ വളര്‍ന്നു വരുന്ന സാഹചര്യം എന്താണെന്ന് എനിക്ക് അറിയാം. പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു എന്റെ രക്തം അവളുടെ ഉള്ളില്‍ ഉണ്ട്. അവള്‍ നന്മയുള്ള കുട്ടിയായെ വളരൂ. ഏത് മോശം അവസ്ഥകളേയും അവള്‍ തരണം ചെയ്യും'' എന്നാണ് ബാല പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X