ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി, ബാല ചേട്ടന്‍ ബെറ്ററാകുന്നു; ശ്രദ്ധിക്കേണ്ട സമയമെന്ന് എലിസബത്ത്
മലയാളികളുടെ പ്രിയനടനാണ് ബാല. തമിഴ് നാട്ടില്‍ നിന്നും മലയാളിയായി മാറിയ നടനാണ് ബാല. സോഷ്യല്‍ മീഡിയയിലെ താരമാണ് ബാല. താരത്തിന്റെ സിനിമാ വിശേഷങ്ങള്‍ പോലെ തന്നെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയുടെ അഭിമുഖങ്ങളും വീഡിയോകളുമൊക്കെ എപ്പോഴും ചര്‍ച്ചയായി മാറാരുണ്ട്. ട്രോളുകളിലും സാന്നിധ്യമാണ് ബാല. എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലെ മോശം സമയത്തിലൂടെയാണ് ബാല കടന്നു പോകുന്നത്.
ഈയ്യടുത്തായിരുന്നു ബാലയുടെ കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിക്കുന്നത്. ഇതേ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. താരത്തിന്റെ ആരോഗ്യത്തിനായും തിരിച്ചുവരവിനായുമൊക്കെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ താരത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുകയാണ് ഭാര്യ എലിസബത്ത്.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നടന്‍ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത് പറയുന്നു. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാള്‍ താന്‍ അവധിയിലാണെന്നും എലിസബത്ത് പറഞ്ഞു. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു എലിസബത്ത് അറിയിച്ചത്.
''എല്ലാവര്‍ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടായിരുന്നു. കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും'' എന്നാണ് എലിസബത്ത് പറയുന്നത്.
''വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫെയ്‌സ്ബുക്കിലും യുട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്. കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ഥന ആവശ്യമാണ്. മുന്‍പുളള പോലെ തന്നെ വിഡിയോകള്‍ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്നതായിരിക്കും.'' എന്നും എലിസബത്ത് പറഞ്ഞു.

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തത്. പിന്നാലെ താരത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് ബാലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'ഷെഫീഖിന്റെ സന്തോഷ'ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.
ബാലയെ ആശുപത്രിയില്‍ കാണാന്‍ മുന്‍ ഭാര്യ അമൃത സുരേഷും മകളുമെത്തിയിരുന്നു. തുടക്കത്തില്‍ ബാലയുടെ അവസ്ഥ ഗുരുതരമാണെന്നും തിരിച്ചുവരവ് സാധ്യമാണോ എന്ന് സംശയമാണെന്നുമായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ പിന്നീട് താരത്തിന്റെ നില അപകടകരമല്ലെന്ന് വ്യക്തമാവുകയായിരുന്നു. നടന്‍ ഉണ്ണി മുകുന്ദനടക്കമുള്ളവർ ബാലയെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു.


Click it and Unblock the Notifications











