For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണത്! വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് എലിസബത്ത്‌

  |

  മലയാളികള്‍ക്ക് സുപരിചിതനും പ്രിയപ്പെട്ടവനുമാണ് നടന്‍ ബാല. തമിഴ് നാട്ടില്‍ നിന്നും മലയാള സിനിമയിലെത്തിയാണ് ബാല കയ്യടി നേടിയത്. സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരമാണ് ബാല. താരത്തിന്റെ പ്രസ്താനവകളും ജീവിത്തിലെ വിശേഷങ്ങളുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ട്രോളുകളിലും ബാലയാണ് താരം.

  Also Read: എനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു, ഫ്രോഡ് ആരാണെന്ന് മനസിലായോ? മകളെ വിടാതെ എന്നെ പറ്റിച്ചതാണെന്ന് നടന്‍ ബാല

  ബാലയുടെ ദാമ്പത്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള വിഷയമാണ്. അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ശേഷം നടന്ന സംഭവങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇന്ന് പുതിയ ജീവിതവും പാങ്കാളിയേയുമൊക്കെ കണ്ടെത്തിയെങ്കിലും വാര്‍ത്തകളും വിവാദങ്ങളും അവസാനിച്ചിട്ടില്ല.

  Bala

  അമൃതയമായി പിരിഞ്ഞ ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ബാലയും എലിസബത്തും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. ബാലയോടൊപ്പം എലിസബത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊന്നും കാണാതായതോടെയാണ് ആരാധകര്‍ സംശയുമായി രംഗത്തെത്തിയത്. ഇരുവരും വിവാഹ മോചനം നടത്തിയെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  എ്ന്നാല്‍ ഇന്നലെ രാത്രി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കൊണ്ട് ബാല എത്തുകയായിരുന്നു. എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് ബാല സംശയങ്ങള്‍ക്ക് അവസാനമിട്ടത്. ഇരുവരും ഒരുമിച്ച് എത്തുകയും ഡാന്‍സ് ചെയ്യുകയും വരെ ചെയ്യുന്നുണ്ട് ഇപ്പോള്‍ വൈറലായി മാറുന്ന വീഡിയോ. ഇതിന് പിന്നാലെ ഇന്ന് തന്റെ പുതിയ സിനിമ കാണാന്‍ ബാല എത്തിയതും എലിസബത്തിനൊപ്പമായിരുന്നു.

  ബാലയുടെ പുതിയ സിനിമയായ ഷഫീഖിന്റെ സന്തോഷം കാണാനായിരുന്നു ഭാര്യ എലിസബത്തുമെത്തിയത്. നല്ല ഹാപ്പി മൂവിയാണ്. അവസാനം കുറച്ച് ഇമോഷണല്‍ ആയെങ്കിലും എന്നാണ് ചിത്രത്തെക്കുറിച്ച് എലിബസത്ത് പറഞ്ഞത്. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണോ ഇന്നലെ രാത്രി നല്‍കിയത് എന്ന് ചോദിച്ചപ്പോള്‍ അതെ എന്നാണ് എലിസബത്ത് പറഞ്ഞത്. ബാലയുടെ കയ്യിലെ ബ്രേസ് ലെറ്റും അതേസമയം ശ്രദ്ധ നേടിയിരുന്നു. ഇഷ്ടപ്പെട്ടോ, എനിക്ക് ഇഷ്ടപ്പെട്ടത് ഞാന്‍ ചെയ്തുവെന്നാണ് അതേക്കുറിച്ച് ബാല പറഞ്ഞത്. പുതിയ മോഡലാണ്. ഫാഷനായി മാറുമെങ്കില്‍ കുറേ ചെലവ് ചെയ്യേണ്ടി വരുമെന്നും താരം പറയുന്നുണ്ട്.

  bala

  വീട്ടില്‍ നല്ല കോമഡി പറയുന്നയാളാണ്, പക്ഷെ സിനിമയില്‍ ആദ്യമാണെന്നാണ് ബാലയുടെ പ്രകടനത്തെക്കുറിച്ച് എലിസബത്ത് പറഞ്ഞത്. ഇതിന് ബാല നല്‍കിയ മറുപടി എന്റെ ജീവിതം തന്നെ കോമഡിയാണെന്നായിരുന്നു. ഇതില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല ഒരു ഫ്‌ളോയില്‍ അങ്ങ് പോവുകയാണ്. നിങ്ങളുടെ സ്‌നേഹമാണ് എനിക്ക് കഥാപാത്രമായി വരുന്നതെന്നും ബാല പറഞ്ഞു.

  Also Read: വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം; പക്ഷെ എവിടെ നിർത്തണം എന്നറിയണം; ആശ ശരത്ത്

  ഇതൊരു തിരിച്ചുവരവാണോ എന്ന് ചോദിച്ചപ്പോല്‍ തിരിച്ചുവരാന്‍ ഞാന്‍ എവിടേയും പോയിട്ടില്ലെന്നാണ് ബാല പറഞ്ഞത്. ഷൂട്ടിംഗിനിടെ ഒരു അപകടം സംഭവിച്ചു. അതിനാല്‍ വിശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ അയാം ബാക്ക്. നിങ്ങള്‍ സ്‌നേഹിച്ചാല്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും ബാല പറഞ്ഞു.

  അതേസമയം തന്റെ മകളെക്കുറിച്ചും ബാല സംസാരിച്ചിരുന്നു. ഓരോ നടന്മാരുടെ ഉള്ളിലും ഒത്തിരി സങ്കടമുണ്ട്. മകള്‍ എന്റെ കൂടെ ഇന്ന് ഉണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. മനഃപൂര്‍വ്വം എന്നെ പറ്റിച്ചതാണ്. എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നുവെന്നാണ് ബാല പറഞ്ഞത്. മകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് എന്നെ പറ്റിച്ചത് ആരാണെന്ന് മനസിലായില്ലേ, ഗോപി മഞ്ജൂരിയനോ, ആരൊക്കെയാണ് ഫ്രോഡ് എന്ന് മനസിലായോ? എന്നായിരുന്നു ബാലയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. അനൂപ് പന്തളം ആണ് സംവിധാനം. ദിവ്യ പിള്ള, ആത്മീയ, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും.

  Read more about: bala ബാല
  English summary
  Bala's WIfe Elizabeth Reacts To Viral Video Of Her With After The Release Of His New Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X