For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യത്തെ അവര്‍ക്ക് ഭയം, തനി നിറം വൈകാതെ പുറത്ത് വരും; വേർപിരിയല്‍ ചര്‍ച്ചക്കിടെ എലിസബത്ത് പ്രതികരിക്കുന്നു!

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബാല. തമിഴ് നാട്ടില്‍ നിന്നും മലയാളത്തിലെത്തിയ താരമാണ് ബാല. നായകനായും വില്ലനായുമെല്ലാം ബാല അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബാലയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് വാര്‍ത്തകളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നത്. താരത്തിന്റെ വിവാഹവും തുടര്‍ന്ന് നടന്ന സംഭവങ്ങളുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: സിനിമ ഇഷ്ടപ്പെട്ട നാട്ടുകാര്‍ എന്റെ ഫ്‌ളക്‌സ് വച്ചു, മണിക്കൂറിനുള്ളില്‍ ചിലരത് ബ്ലേഡ് വച്ച് കീറി, പക്ഷെ...

  ബാല നേരത്തെ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം പിരിയുകയായിരുന്നു. ഈയ്യടുത്തായിരുന്നു ബാല ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയും എലിസബത്തും പിരിഞ്ഞതായുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് ബാലയോ എലിസബത്തോ വ്യക്തമാക്കിയിട്ടില്ല.

  എലിസബത്ത് സോഷ്യല്‍മീഡിയയിലും സജീവമാണ്. സോഷ്യല്‍മീഡിയയിലൂടെയായാണ് ബാലയെ പരിചയപ്പെട്ടതെന്ന് എലിസബത്ത് പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ എലിസബത്ത് സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വരികയാണ്. ഇതിനിടെ തന്റെ തിരിച്ചുവരവ് അറിയിച്ചു കൊണ്ടു എലിസബത്ത് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. എലിസബത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: ബിന്ദുവിനെ വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു; മകന്റെ വിവാഹത്തെ കുറിച്ച് ഹരീഷ് പേരടി

  എന്റെ ഫേസ്ബുക്ക് പണ്ടത്തെ പോലെ ആക്ടീവ് അല്ല അല്ലേ, പെട്ടെന്ന് തന്നെ എന്റെ പണ്ടത്തെപ്പോലെയുള്ള വെറുപ്പീരുള്‍ തുടങ്ങുന്നത് ആയിരിക്കും. എന്തെങ്കിലും വിഷയത്തെപ്പറ്റി ഞാന്‍ ക്ലാസ് എടുക്കണമെന്ന് ഉണ്ടെങ്കില്‍ കമന്റ് ബോക്‌സില്‍ പറയുക. യൂട്യൂബില്‍ ഇടുന്നതായിരിക്കും എന്നാണ് എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഈ വരവ് സ്വാഗതം ചെയ്യുന്നു, ഇനി എപ്പോഴും ആക്ടീവായിരിക്കണം എന്നാണ് ചിലര്‍ പറയുന്നത്. ട്രോള്‍ കിട്ടാനാണോയെന്ന് ചോദിച്ചപ്പോള്‍ അതിനായില്ലെന്നായിരുന്നു എലിസബത്തിന്റെ മറുപടി.

  ബാലയുമായി പിരിഞ്ഞോ, നിങ്ങള്‍ക്കിടയിലെന്താണ് സംഭവിച്ചതെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് താഴെയുള്ളത്. രണ്ടാം വിവാഹവും പരാജയമാണെന്ന് ബാല ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞെങ്കിലും എലിസബത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അതേസമയം എലിസബത്ത് പങ്കുവച്ച മറ്റൊരു പോസ്റ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. കാര്‍ല ഗ്രിംസിന്റെ വാക്കുകളാണ് താരം പങ്കവുച്ചിരിക്കുന്നത്.

  ''എല്ലാവിധേനയും തങ്ങളെ നിഷ്‌കളങ്കരും ഇരയുമായി ചിത്രീകരിക്കുന്നതാണ് നാര്‍സിസ്റ്റുകളുടെ ശീലം. അവര്‍ക്ക് സത്യത്തെ നേരിടാനാകില്ല. പക്ഷെ ഇരുട്ടത്ത് ചെയ്തത് വെളിച്ചത്തുവരിക തന്നെ ചെയ്യും. ആളുകളുടെ യഥാര്‍ത്ഥ നിറം കാണിച്ചു തരാന്‍ സമയത്തിന് അതിന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്'' എന്നാ വാചകമാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്.


  കഴിഞ്ഞ ദിവസം അഭിമുഖത്തിനിടെ ബാല എലിസബത്തിനെ ഫോണില്‍ വിളിക്കുകയും പാട്ടുപാടാന്‍ പറയുകയും ചെയ്തത് വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ ജോലിയില്‍ തിരക്കായാതിനാല്‍ എലിസബത്ത് പാടാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ബാല മറുപടി നല്‍കിയിരുന്നു. എനിക്ക് ഭാര്യയില്ല... കുട്ടിയില്ല എന്നുള്ളതാണ് പലരുടേയും ഇപ്പോഴെത്ത വിഷമം. എന്റെ കാര്യം ഞാന്‍ നോക്കിക്കോളം എന്നായിരുന്നു ബാല പറഞ്ഞത്.

  രജനീകാന്ത് നായകനായ അണ്ണാത്തെയാണ് ബാലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടെ പുതിയ സിനിമ. താന്‍ ഇപ്പോള്‍ സൂര്യ നായകനായ സിനിമയില്‍ അഭിനയിക്കുകയാണെന്നും അതിനായാണ് വണ്ണം കുറച്ചതെന്നും ബാല കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  Read more about: bala ബാല
  English summary
  Bala's Wife Elizabeth Udayan Makes A Social Media Comeback And Her Posts Are Going Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X