ആ സംഗീത സംവിധായകന്‍ എന്നെ വഞ്ചിച്ചു; ആ ദ്രോഹം ഞാന്‍ മറക്കില്ല, അവനെ നിങ്ങള്‍ക്കറിയാം! തുറന്നടിച്ച് ബാല

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടനാണ് ബാല. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെന്നും കര്‍മ്മം കൊണ്ട് ബാല മലയാളിയാണ്. ബാലയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിവാദങ്ങളുടെ പ്രിയ തോഴനാണ് ബാല. താരത്തെ ചുറ്റിപ്റ്റി എന്നും എന്തെങ്കിലുമൊക്കെ വാര്‍ത്തയുണ്ടാകും.

ഇപ്പോഴിതാ ഓണത്തിന് മുമ്പായി ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബാല. താന്‍ പുതിയൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നാണ് ബാല അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും ബാലയാണ്. അല്‍ഫോണ്‍സ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അല്‍ഫോണ്‍സിനൊപ്പം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രഖ്യാപനം.

Bala

സൂര്യ നായകനാകുന്ന കങ്കുവ എന്ന ബ്രഹ്‌മാണ്ഡ ചിത്രം താന്‍ സംവിധാനം ചെയ്യാനിരുന്നതാണെന്നാണ് ബാല പറയുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചെയ്യാന്‍ പറ്റാതെ വരികയായിരുന്നു. ബാലയുടെ സഹോദരന്‍ ശിവയാണ് കങ്കുവയുടെ സംവിധായകന്‍.

''ഞാന്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്'' എന്നാണ് ബല പറയുന്നത്.

''ചെറിയൊരു കാര്യം കൂടെ തുറന്ന് പറയുകയാണ്. മുമ്പത്തെ പടത്തിലൊരു സംഗീത സംവിധായകനെ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. അദ്ദേഹം ചെയ്ത ദ്രോഹം എന്റെ മനസില്‍ വലിയ സങ്കടമുണ്ടാക്കി. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ഞാന്‍ ജീവിതത്തെക്കുറിച്ചല്ല പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്. ഞാനും മരണത്തെ കണ്ട് തിരിച്ച് വന്നതാണ്, അല്‍ഫോണ്‍സ് സാറും മരണത്തെ അടുത്ത് കണ്ട് വന്നതാണ്. ഞങ്ങളുടെ കോമ്പിനേഷന്‍ ദൈവത്തെ വിശ്വസിക്കുന്നവരുടേതാണ്. നമുക്ക് നോക്കാം'' എന്നും ബാല പറയുന്നുണ്ട്.

Bala

നേരത്തെ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണ സമ്മാനത്തെക്കുറിച്ചുള്ള ബാലയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ മകള്‍ പാപ്പുവിനെ കാണാന്‍ സാധിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണ സമ്മാനം എന്നാണ് ബാല പറയുന്നത്. താന്‍ ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞിരിക്കുന്നയാളാണ്. എത്ര കാലം ഈ ഭൂമിയില്‍ ജീവിച്ചിരിക്കും എന്ന് അറിയില്ല. ഞാന്‍ ഈ ഭൂമിയില്‍ നിന്നും പോയാല്‍ എന്റെ മകളെ നിങ്ങളെല്ലാവരും നോക്കണം എന്നും ബാല പറയുന്നുണ്ട്.

താന്‍ ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള കാരണം ആ പ്രതീക്ഷയാണെന്നും ബാല വ്യക്തമാക്കുന്നുണ്ട്. താന്‍ ഓരോ നിമിഷവും ചിന്തിക്കുന്നത് മകളെക്കുറിച്ചാണ്. ദൂരെ നിന്നും മോളെ ഒന്ന് കണ്ടു. അതായിരുന്നു ദൈവം തനിക്കായി വിധിച്ചതെന്നും ബാല പറഞ്ഞു. ഒാണാഘോഷ പരിപാടിയില്‍ വച്ചായിരുന്നു ബാലയുടെ പ്രതികരണം. ഈ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X